മെഡിക്കല്‍, അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്-യു.ജി നടത്തിപ്പ്... പഴുതടച്ച ക്രമീകരണങ്ങളൊരുക്കി സംസ്ഥാനവും

പതിവില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്രനിര്‍ദേശ പ്രകാരം സംസ്ഥാന, ജില്ല തലങ്ങളില്‍ പ്രത്യേക സമിതികള്‍ രൂപവത്കരിച്ചാണ് ക്രമീകരണങ്ങളൊരുക്കിയത്. മുന്‍വര്‍ഷങ്ങളില്‍ സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളിലായിരുന്നു പരീക്ഷ കേന്ദ്രങ്ങളെങ്കില്‍ ഇത്തവണ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മുന്‍ഗണന നല്‍കിയാണ് കേന്ദ്രങ്ങള്‍ നിശ്ചയിച്ചത്. സംസ്ഥാനത്താകെ 16 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴിലായി 362 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്.
1.28 ലക്ഷം വിദ്യാര്‍ഥികളാണ് കേരളത്തില്‍ നീറ്റ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. ഉച്ചക്കുശേഷം രണ്ടു മുതല്‍ അഞ്ചു മണിവരെയാണ് പരീക്ഷ. ജൂണ്‍ 14നകം ഫലം പ്രസിദ്ധീകരിക്കും. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍ ചെയര്‍മാനും ഡി.ജി.പി മനോജ് എബ്രഹാം, നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അസി. ഡയറക്ടര്‍ മൊഹിത് ഭരദ്വാജ്, എന്‍.ഐ.സി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. സുചിത്ര പ്യാരേലാല്‍, സംസ്ഥാന പ്രവേശനപരീക്ഷ കമീഷണര്‍ ഡോ. അരുണ്‍ എസ്. നായര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിക്കാണ് സംസ്ഥാനത്തെ പരീക്ഷ നടത്തിപ്പിന്റെ മേല്‍നോട്ട ചുമതല.
കഴിഞ്ഞ വര്‍ഷത്തെ ചോദ്യചോര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന പ്രകാരം സംസ്ഥാന, ജില്ലതലങ്ങളില്‍ സമിതി രൂപവത്കരിച്ചത്. ദേശസാല്‍കൃത ബാങ്കുകളിലെ ലോക്കറുകളില്‍ ഉള്‍പ്പെടെയായിരിക്കും ചോദ്യപേപ്പര്‍ സൂക്ഷിക്കുക. പൊലീസ് സുരക്ഷയിലായിരിക്കും ചോദ്യപേപ്പര്‍ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കുക. പരീക്ഷ കേന്ദ്രങ്ങളിലും ആവശ്യമായ സുരക്ഷാ സംവിധാനമുറപ്പാക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha