ഇനി കൂട്ട കോപ്പിയടി നടക്കില്ല ..പുത്തൻ പരിഷ്ക്കരണങ്ങളുമായി പി എസ് സി
മേയ് 26ന് നടക്കുന്ന സിവിൽ പൊലീസ് ഒാഫിസർ പരീക്ഷയിൽ കൂട്ടത്തോടെ ഹാൾ ടിക്കറ്റ് ജനറേറ്റ് ചെയ്ത് കോപ്പിയടിക്കാമെന്നു വ്യാമോഹിച്ചവർക്ക് തിരിച്ചടിയായി പി എസ് സി സോഫ്റ്റ് വെയർ മാറ്റുന്നു.
ചില കോച്ചിങ് സെന്ററുകളിൽ പഠിച്ചിറങ്ങുന്നവരാണ് ന്യൂജെൻ തട്ടിപ്പിെൻറ ആസൂത്രകർ. ഇവിടെ പഠിക്കുന്നവർ ഒരേസമയം പി.എസ്.സി വെബ്സൈറ്റുകളിൽ പ്രവേശിക്കും. പ്രൊഫൈലിൽ കയറി ഒരേസമയം ജനറേറ്റ് ബട്ടൺ അമർത്തുന്നതോടെ ഏകദേശം ഒരേ പരീക്ഷാകേന്ദ്രം ലഭിക്കുകയും ചെയ്യും. രാത്രിയിലാണ് തട്ടിപ്പ് നടക്കുന്നത്.
കൂട്ടത്തോടെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിെൻറ ഗുണം വിശദീകരിക്കുന്ന ശബ്ദരേഖ ഉദ്യോഗാർഥികളുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഫയർമാൻ, എൽ.ഡി.സി പരീക്ഷകളിൽ ഇൗവിധം ഹാൾടിക്കറ്റ് ചെയ്തതിൻറ ഫലമായി ജോലി ലഭിച്ചതും ശബ്ദരേഖയിലുണ്ട്.
ഇതിനെത്തുടർന്ന് ഒരേസമയം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്യുന്നത് ഒഴിവാക്കാൻ പി.എസ്.സിയുടെ സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ തീരുമാനമായി. ആദ്യപടിയായി തിങ്കളാഴ്ച ജനറേറ്റ് ചെയ്യാതെ തന്നെ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ലഭ്യമാക്കി. സോഫ്റ്റ്വെയറിൽ കാര്യമായ മാറ്റം വരുത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളും പി.എസ്.സിയുടെ പരിഗണനയിലുണ്ട്.
അപേക്ഷിക്കുന്ന എല്ലാവർക്കും ഹാൾടിക്കറ്റ് ലഭ്യമാക്കുന്നതിനുപകരം ജനറേറ്റ് ചെയ്യുന്നവർ മാത്രം പരീക്ഷയെഴുതിയാൽ മതിയെന്നനിലക്കാണ് പി.എസ്.സി പരിഷ്കാരം നടപ്പിലാക്കുനത്ത് . ഇതിനകം ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്തവരുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്നകാര്യം അടുത്തദിവസം പി.എസ്.സി തീരുമാനിക്കും
https://www.facebook.com/Malayalivartha