യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു...
യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് 2021 മുതല്‍ പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ മുതലുള്ള തസ്തികകള്‍ക്കാണ് പി.എച്ച്.ഡി നിര്‍ബന്ധമാക്കുന്നത്. ഇതുസംബന്ധിച്ച കരട് രേഖ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് ഇന്ത്യയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അധ്യാപകരായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പായി ഒരു മാസത്തെ പരിശീലന പരിപാടിയിലും ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണം.
മുമ്പ് ബിരുദാനന്തര ബിരുദവും നെറ്റുമായിരുന്നു യൂണിവേഴ്സിറ്റി അധ്യാപകരാവാന്‍ വേണ്ട അടിസ്ഥാന യോഗ്യത. പുതിയ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. അധ്യാപകരെ വിലയിരുത്തുന്നതിനായി കൂടുതല്‍ ലളിതമായ സംവിധാനവും യു.ജി.സി അവതരിപ്പിക്കുമെന്നാണ് സൂചന. അക്കാദമിക് റിസേര്‍ച്ചിന് യൂണിവേഴ്സിറ്റികള്‍ക്ക് പ്രത്യേക സ്കോര്‍ നല്‍കുന്നതിനുള്ള നടപടികളുമുണ്ടാകും.
അധ്യാപകരുടെ ഗവേഷണത്തിലെ കഴിവ് കൂടി പരിഗണിച്ചാവും ഉദ്യോഗക്കയറ്റം ഉള്‍പ്പടെയുള്ളവയില്‍ തീരുമാനമെടുക്കുക. ഉദ്യോഗക്കയറ്റത്തിനും പി.എച്ച്.ഡി നിര്‍ബന്ധമാക്കുമെന്നാണ് സൂചന. ലോകത്തിലെ മികച്ച 500 യൂണിവേഴ്സിറ്റികളിലേതെങ്കിലുമൊന്നില് നിന്ന് പി.എച്ച്.ഡി നേടുന്നവര്‍ക്ക് നെറ്റ് യോഗ്യതയില്‍ ഇളവ് അനുവദിക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha