നീറ്റ് പരീക്ഷ എഴുതുന്നവർക്കുള്ള പ്രതേക ഡ്രസ്സ്കോഡ് സി ബി എസ് ഇ നിർദ്ദേശിച്ചു
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) എഴുതുന്നവര്‍ക്കുള്ള ഡ്രസ്‌കോഡ്ര് എസ് എസ് എൽ സി നിർദ്ദേശിച്ചു . ലളിതമായ നിറങ്ങളിലുള്ള, ഹാഫ് സ്‌ലീവ് വസ്ത്രങ്ങള്‍ വേണം പരീക്ഷ സമയത്തു ധരിക്കാന്‍. വലിയ ബട്ടണുകള്‍ പോലെയുള്ളവ പാടില്ല. ചെറിയ ഹീലുള്ള ചെരിപ്പുകളാണ് ഉപയോഗിക്കേണ്ടത്, ഷൂസ് പാടില്ല. ഡ്രസ്‌കോഡ് പാലിക്കാതെ ഇഷ്ടവേഷം ധരിക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഒരു മണിക്കൂര്‍ മുന്‍പ് പരീക്ഷാ ഹാളിലെത്തണം.
മൊബൈല്‍ ഫോണ്‍, പെന്‍സില്‍ ബോക്‌സ്, ബാഗുകള്‍, ആഭരണങ്ങള്‍, ലോഹനിര്‍മിതമായ മറ്റു വസ്തുക്കള്‍ തുടങ്ങിയവയൊന്നും പരീക്ഷാകേന്ദ്രത്തില്‍ കൊണ്ടുപോകാന്‍ സാധിക്കില്ല.അവരെ പരീക്ഷ എഴുതാൻ അയോഗ്യരാക്കും .
അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് വെബ്‌സൈറ്റിൽ നിന്ന് ചെയ്യാം
നീറ്റ് സംവരണം സംബന്ധിച്ച കേസ് മാറ്റിവച്ചതോടെ അഡ്മിഷന്‍ കാര്‍ഡുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമായി. https://cbseneet.nic.in/cbseneet/online/AdmitCardAuth.aspx എന്ന ലിങ്കില്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നീറ്റ് പരീക്ഷയ്ക്ക് ഇത്തവണ 13.36 ലക്ഷം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടുലക്ഷത്തോളം വര്‍ധന ഈ വർഷത്തേക്ക് ഉണ്ടായിരിക്കും . രാജ്യമെമ്പാടും എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകള്‍ക്കായി 60000 സീറ്റുകള്‍ ഉണ്ടെന്നാണു കണക്ക്രേഖപെടുത്തിട്ടുള്ളത് .
നീറ്റ്: കേരളത്തില്‍ അഞ്ചു പരീക്ഷാകേന്ദ്രങ്ങള്‍ കൂടി
നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായി 43 കേന്ദ്രങ്ങള്‍ പുതുതായി അനുവദിച്ചതില്‍ അഞ്ചെണ്ണം കേരളത്തില്‍. മഹാരാഷ്ട്രയില്‍ ആറും തമിഴ്‌നാട്ടില്‍ രണ്ടും കര്‍ണാടകയില്‍ ഒന്നും കൂടുതലായി അനുവദിച്ചിട്ടുണ്ട്. നാലായിരത്തില്‍ കൂടുതല്‍ കുട്ടികളുള്ളതും കഴിഞ്ഞ വര്‍ഷം പരീക്ഷാ കേന്ദ്രമില്ലാതിരുന്നതുമായ 43 ഇടങ്ങളിലാണു പുതിയ കേന്ദ്രങ്ങള്‍ വരിക. കഴിഞ്ഞ വര്‍ഷം ആകെ 107 കേന്ദ്രങ്ങളുണ്ടായിരുന്നിടത്ത് ഇത്തവണ 150 എണ്ണമുണ്ടാകും.
https://www.facebook.com/Malayalivartha