മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ( നീറ്റ് ) നാളെ നടക്കും
മെഡിക്കൽ ബിരുദ കോഴ്സുകളിൽ പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ( നീറ്റ് ) നാളെ നടക്കും .കേരളത്തിൽ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ,കോട്ടയം ,എറണാകുളം,തൃശൂർ ,പാലക്കാട്,മലപ്പുറം,കോഴിക്കോട് ,കണ്ണൂർ എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങൾ .ഒരു ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്.
രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് പരീക്ഷ .രാവിലെ 7 . ൩യോ മുതൽ ഹാളിൽ കയറാം .9 .30 ക്കു ശേഷമെ എത്തുന്നവരെ എക്സാം ഹാളിൽ കയറ്റില്ല .ഡൗൺലോഡ് ചെയ്ത അഡ്‌മിറ് കാർഡും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതമാണ് പരീക്ഷക്ക് എത്തുന്നത്.
വസ്ത്രധാരണത്തിൽ ഉൾപ്പടെ കർശന നിബന്ധനകളാണ് ഏർപ്പെടിത്തിരിക്കുനന്നതു.ഇളം നിറത്തിലുള്ള അര കൈ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്.വസ്ത്രങ്ങളിൽ വലിയ ബട്ടൺ , ബാഡ്ജ എന്നിവ പാടില്ല .ചെറിയ ഹീലുള്ള ചെരിപ്പുകളാണ് തരിക്കണ്ടത്.ഷൂ അനുവദിക്കില്ല .പെൺകുട്ടികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അനുമതിയുണ്ട് .ഈ വിദ്യാർത്ഥികൾ പരിശോധനക്കായി അര മണിക്കൂർ മുൻപ് തന്നെ പരീക്ഷ കേന്ദ്രത്തിൽ തന്നെ എത്തി ചേരേണ്ടതാണ് .
https://www.facebook.com/Malayalivartha