ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച തുടക്കമാകും... ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷ നല്‍കാം
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ബുധനാഴ്ച തുടക്കമാകും. ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷ നല്‍കാം. . അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 18 ആണ്.
പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ പ്രോസ്പക്ടസിലുണ്ടായിരുന്ന അതേ മാനദണ്ഡങ്ങള്‍ തന്നെയാണ് ഇത്തവണയുമെന്ന് ഹയര്‍ സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. രണ്ട് പ്രധാന അലോട്ട്‌മെന്റുകള്‍ മാത്രമേ ഉണ്ടായിരിക്കൂ. ക്ലാസുകള്‍ ജൂണ്‍ 13 ന് ആരംഭിക്കുന്ന വിധത്തില്‍ പ്രവേശന നടപടികള്‍ നടപ്പാക്കാനാണ് തീരുമാനം.
സംസ്ഥാന ഐ ടി മിഷന്റെ സഹകരണത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന നടപടികള്‍. ആയിരക്കണക്കിന് അപേക്ഷകള്‍ ഒരേ സമയം കൈകാര്യം ചെയുന്നതിന് പ്രാപ്തമായ നാല് ക്ലൗഡ് സെര്‍വറുകളാണ് ഇത്തവണ ഒരുങ്ങിയിരിക്കുന്നത്.
ഇതു വരെ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയവരുടെ റിസല്‍ട്ട് വന്നിട്ടില്ല. ഇതു എന്നു വരുമെന്ന കാര്യത്തില്‍ വ്യക്തതയുമില്ല.
ഹയര്‍സെക്കണ്ടറി പ്രവേശനം സംബന്ധിച്ച പ്രധാന തീയതികള്‍
അപേക്ഷ സ്വീകരിക്കുന്നത് മേയ് ഒമ്പത് മുതല്‍, അപേക്ഷിക്കാനുള്ള അവസാന തീയതി :മേയ് 18, ട്രയല്‍ അലോട്ട്‌മെന്റ് :മേയ് 25, ഒന്നാം അലോട്ട്‌മെന്റ് :ജൂണ്‍ ഒന്ന്,
രണ്ടാം അലോട്ട്‌മെന്റ് :ജൂണ്‍ 11, പ്ലസ് വണ്‍ ക്ലാസ് ആരംഭം :ജൂണ്‍ 13, സപ്ലിമെന്ററി അലോട്ട്‌മെന്റ് : ജൂണ്‍ 21 മുതല്‍,പ്രവേശനം അവസാനിപ്പിക്കുന്നത് : ജൂലായ് 19.
https://www.facebook.com/Malayalivartha