നാലു തസ്തികയിലുള്ള പരീക്ഷകൾ ഒരുമിച്ചു നടത്താൻ പി എസ് സി യോഗം തീരുമാനിച്ചിരിക്കുന്നു
നാലു തസ്തികകളിലേക്കുള്ള പരീക്ഷകള്‍ പിഎസ്സി ഒരുമിച്ചു നടത്തുന്നു. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജൂണിയര്‍ അസിസ്റ്റന്റ്, മറ്റു രണ്ടു കാറ്റഗറികളിലേക്കുള്ള ജൂണിയര്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികകളിലേക്കുള്ള പരീക്ഷകളാണ് ജൂണ്‍ ഒന്‍പതിന് പിഎസ്സി ഒരുമിച്ചു നടത്താൻ തീരുമാനിച്ചിരിക്കുന്നത് .
പരീക്ഷയെഴുതുമെന്ന് ഉറപ്പു നല്‍കുന്നവര്‍ക്കു മാത്രമാകും പിഎസ്സി പരീക്ഷാകേന്ദ്രം അനുവദിക്കുക. ഈ മാസം 20 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ വഴി കണ്ഫര്മേഷന് നല്‍കാം. ഇത്തരത്തില്‍ കണ്ഫര്മേഷന് നല്‍കുന്നവര്‍ക്കു 20നു ശേഷം അഡ്മിഷന് ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ ഒന്‍പതിന് ഉച്ചയ്ക്ക് 1.30ന് ആണ് പരീക്ഷ. നാലു തസ്തികകളിലേക്കും അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ ഒരു പരീക്ഷയെഴുതിയാല്‍ മതിയാകും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍; കെഎസ്എഫ്ഇ, കെഎസ്ഇബി, കെല്‍ട്രോണ്‍, കെഎസ്ഡിസി, കെഎസ്എച്ച്ഡി കോര്പറേഷന്, കാംകോ തുടങ്ങിയവയില്‍ ജൂണിയര്‍ അസിസ്റ്റന്റ്, കാഷ്യര്‍, അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, ക്ലാര്‍ക്ക് ഗ്രേഡ് ഒന്ന്, സീനിയര്‍ അസിസ്റ്റന്റ്, ജൂണിയര്‍ ക്ലാര്‍ക്ക്; കെഎസ്ആര്‍ടിസി, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ്, സ്റ്റേറ്റ് ഫാര്‍മിംഗ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ്,കെഎസ്ഡിസി ഫോര്‍ എസ്സി-എസ്ടി ലിമിറ്റഡ് തുടങ്ങിയവയില്‍ ജൂണിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് രണ്ട്; കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിംഗ് കന്പനി ലിമിറ്റഡില്‍ ജൂണിയര്‍ അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) തസ്തികകള്‍ക്കുള്ള ഒഎംആര്‍ പൊതുപരീക്ഷയാണ് ജൂണ്‍ ഒന്‍പതിന് നടത്തുന്നത്.
ചലച്ചിത്ര വികസന കോര്‍പറേഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയുടെ ഒഴിവുകള്‍ വിവിധ കമ്പനി , ബോര്‍ഡ്, കോര്പറേഷന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയുടെ റാങ്കു പട്ടികയില്‍ നിന്ന് നിയമനശിപാര്‍ശ ചെയ്യുന്നതിന് പിഎസ്സി യോഗം തീരുമാനിച്ചു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഡ്രൈവര്‍ തസ്തികയിലെ ഒഴിവുകള്‍ വിവിധ കമ്ബനി, ബോര്‍ഡ്, കോര്പറേഷന് ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡര്‍ തസ്തികയ്ക്കായി നിലവില്‍ വരുന്ന റാങ്ക് പട്ടികയില്‍ നിന്ന് നികത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി, കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ കെമിസ്ട്രി തസ്തികകളിലേക്കുള്ള അഭിമുഖ പരീക്ഷ നടത്തും.
ലീഗല്‍ മെട്രോളജി വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ഈമാസം 16ന് രാവിലെ 10.30 മുതല്‍ 12.15 വരെ നടക്കുന്ന ഒഎംആര്‍ പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റുകള്‍ ഒടിആര്‍ പ്രൊഫൈലില്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ ഡൗണ്‍ലോഡ് ചെയ്യണം.
https://www.facebook.com/Malayalivartha