എസ്എസ്എൽസി കഴിഞ്ഞു റിസൾട്ടും വന്നു ഇനിയെന്ത്? തീരുമാനം എടുക്കും മുൻപ് ഇതൊന്നു വായിക്കൂ
എസ്എസ്എൽസി കഴിഞ്ഞു റിസൾട്ടും വന്നു ഇനിയെന്ത് എന്ന ആശങ്കയിലാണ് കുട്ടികളും രക്ഷകർത്താക്കളും. മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങൾ ധാരാളം ഉണ്ടാകും ആ കോഴ്സ് നല്ലതാ ഈ കോഴ്സ് നല്ലതാ എന്നൊക്കെ. എന്തൊക്കെ വന്നാലും വിദ്യാർഥിയുടെ താൽപര്യം, അഭിരുചി എന്നിവ കണക്കിലെടുത്തു വേണം ഇനിയെന്ത് പഠിക്കണം എന്ന് തീരുമാനിക്കാൻ.
ആദ്യം പ്ലസ് ടുവിന് പോകണോ, ഐ ടി പേടിക്കണോ അതോ മറ്റെന്തെങ്കിലും തൊഴിൽ അധിഷ്ഠിത കോഴ്സ് പഠിക്കണോ എന്ന് തീരുമാനിച്ചു ഉറപ്പിക്കണം. മറ്റുള്ളവരുടെ വാക്ക് കേട്ട് കോഴ്സ് തിരഞ്ഞെടുത്താൽ ഒടുവിൽ ചിലപ്പോൾ പശ്ചാത്തപിക്കേണ്ടി വരും. അതിനാൽ പേടിക്കേണ്ടത് ആരാണോ അവരുടെ താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകുകയാണ് വേണ്ടത്. പഠിക്കാൻ കഴിയുന്ന പരീക്ഷാബോർഡുകൾ (സിബിഎസ്‌ഇ, ഐസിഎസ്‌ഇ, സംസ്ഥാന ബോർഡുകൾ) തെരഞ്ഞെടുക്കണം.
പ്ലസ് ടു വിനു പഠന വിഷയം തിരഞ്ഞെടുക്കുമ്പോൾ ഉപരിപഠനത്തെ കുറിച്ച് കൂടി ബോധവാന്മാരാകേണ്ടതുണ്ട്. അതായത് ഉപരിപഠനത്തിനും അത് വഴി മെച്ചപ്പെട്ട ജോലിയും നേടാൻ കഴിയുന്ന വിധമാകണം കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടത്. അല്ലായെങ്കിൽ ഭാവിജീവിതം വലിയൊരു ചോദ്യചിഹ്നം ആയി മാറിയേക്കും. സ്വന്തംകഴിവുകൾ വിലയിരുത്തി മാത്രമേ പ്ലസ്‌ടുവിനുളള കോമ്പിനേഷനുകൾ നിശ്ചയിക്കാവൂ.
എൻജിനീയറിങ് താൽപര്യപ്പെടുന്നവർ അഖിലേന്ത്യാതല ജോയിന്റ് എൻജിനീയറിങ് എൻട്രൻസ് പരീക്ഷകൾ ലക്ഷ്യമിട്ട് പഠിക്കണം. എൻജിനീയറിങ്, ഫിസിക്കൽ സയൻസ് എന്നിവയിൽ ഉപരി പഠനത്തിന് താൽപര്യമുളളവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ ഭാഷ ഗ്രൂപ്പെടുക്കാം. ബയോളജി വിഷയങ്ങളിൽ താൽപര്യമുളളവർ ദേശീയതല നീറ്റ് പരീക്ഷ ലക്ഷ്യമിട്ട് പ്ലസ്ടുവിന് പഠിക്കണം. ഇവർ മാത്‍സ് ഒഴിവാക്കിയുള്ള കോമ്പിനേഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. അക്കൗണ്ടിങ്, മാനേജ്മെന്റ്, ചാർട്ടേർഡ് അക്കൗണ്ടന്റ് ബാങ്കിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്നവർക്ക് കോമേഴ്‌സ്, ബിസ്സിനസ്സ്സ്റ്റഡിസ്, അക്കൗണ്ടൻസി ഉൾപ്പെടുന്ന വിഷയങ്ങളെടുക്കാം.
തൊഴിൽ വൈദഗ്ധ്യം പ്രാധാന്യമേറുമ്പോൾ പോളിടെക്നിക്കുകളിലെ ഡിപ്ലോമ, ഐടിഐ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവ എളുപ്പം തൊഴിൽലഭിക്കാൻ മികച്ചവയാണ്. ജോലിസാധ്യതയുള്ളതും പഠിക്കാൻ താല്പര്യം ഉള്ളതുമായ ഡിപ്ലോമസർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ തെരഞ്ഞെടുക്കണം. വിദേശത്ത് അണ്ടർഗ്രാജുവേറ്റ് പ്രോഗ്രാമിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ടോഫൽ അല്ലെങ്കിൽ ഐഇഎൽടിഎസ് എന്നിവയോടൊപ്പം സാറ്റ് അല്ലെങ്കിൽ എസിടി പരീക്ഷകൾക്ക് പ്ലസ്‌ടു രണ്ടാംവർഷം തയ്യാറെടുക്കണം. തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസമാണ് ലക്ഷ്യമെങ്കിൽ വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സ് തിരഞ്ഞെടുക്കാം. കോഴ്സ് തിരഞ്ഞെടുത്തു കഴിഞ്ഞാൽ അടുത്തു ശ്രദ്ധിക്കേണ്ടത് സുരക്ഷിതമായ പഠന സാഹചര്യവും പഠന നിലവാരവും അതോടൊപ്പം കോഴ്സ് പഠിക്കാനാവശ്യമായ ചിലവും ആണ്. എന്തായാലൂം അഭിരുചിക്കനുസരിച് കോഴ്സ് തിരഞ്ഞെടുത്താൽ ഭാവി ശോഭനമാകും എന്ന കാര്യം ഉറപ്പാണ്.
https://www.facebook.com/Malayalivartha