കണ്‍ഫര്‍മേഷന്‍ വൈകിയതിനെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ നിന്ന് പുറത്തായ രണ്ടുലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരമൊരുക്കി പിഎസ്.സി
കണ്‍ഫര്‍മേഷന്‍ വൈകിയതിനെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍നിന്ന് പുറത്തായ രണ്ടുലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ക്കായി ഒരവസരവും കൂടി നല്‍കി പിഎസ്.സി. കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാതെ പോവുമായിരുന്ന 1,96,287 ഉദ്യോഗാര്‍ഥികള്‍ക്കായി മേയ് 11 രാത്രി 11.59 വരെ അവസരം നല്‍കാന്‍ പി.എസ്.സി തീരുമാനിച്ചു.
സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികകളിലെ നിയമനത്തിന് അപേക്ഷിച്ച രണ്ടുലക്ഷത്തോളം പേര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര പി.എസ്.സി യോഗം ചേര്‍ന്നത്. കണ്‍ഫര്‍മേഷന്‍ സമ്പ്രദായം (പരീക്ഷയെഴുതുന്നുവെന്ന് ഉറപ്പുനല്‍കല്‍) പരിഷ്‌കാരം നടപ്പാക്കിയയുടന്‍ ഇത്രയും പേര്‍ ഒറ്റയടിക്ക് പുറത്താവുന്ന സ്ഥിതിയുണ്ടായത് തെറ്റായ സന്ദേശം നല്‍കുമെന്ന് യോഗം വിലയിരുത്തി. അതിനാല്‍, മേയ് ആറിന് അവസാനിപ്പിച്ച കണ്‍ഫര്‍മേഷന്‍ അവസരം 11വരെ നീട്ടാനും ചൊവ്വാഴ്ച തന്നെ ലിങ്ക് തുറക്കാനും തീരുമാനിച്ചു. ഒട്ടേറെ പേര്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന പരാതി ലഭിച്ചതായി ചെയര്‍മാന്‍ യോഗത്തില്‍ അറിയിച്ചു.
കണ്‍ഫര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് മേയ് 12 ഉച്ചമുതല്‍ പരീക്ഷാതീയതി വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ ഇനിയൊരവസരം നല്‍കില്ലെന്നും യോഗം തീരുമാനിച്ചു. വിവരങ്ങള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈല്‍ വഴി നല്‍കി. സംസ്ഥാനത്ത് 6,60,000 പേരാണ് സിവില്‍ പൊലീസ് ഓഫിസര്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികക്ക് അപേക്ഷിച്ചത്. ഇതില്‍ 4,63,713 പേര്‍ മാത്രമാണ് പി.എസ്.സി വെബ്‌സൈറ്റില്‍ പ്രവേശിച്ച് മേയ് ആറിനകം കണ്‍ഫര്‍മേഷന്‍ നല്‍കിയത്. 1,96,287 പേര്‍ നിശ്ചിത സമയത്തിനകം കണ്‍ഫര്‍മേഷന്‍ നല്‍കിയില്ല.
ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും എസ്.എം.എസ് ആയും വിവരം നല്‍കിയിട്ടും ഇത്രയും പേര്‍ കണ്‍ഫര്‍മേഷന്‍ നല്‍കാതിരുന്നതിന്റെ കാരണവും അവ്യക്തമാണ്. പൊലീസ് കോണ്‍സ്റ്റബിള്‍ പോലുള്ള തസ്തികക്ക് മുന്‍കാലങ്ങളില്‍ ഇത്രയും പേര്‍ പരീക്ഷക്ക് വരാത്ത അവസ്ഥയുമുണ്ടായിട്ടില്ല.
പരീക്ഷക്ക് അപേക്ഷിക്കുകയും ഹാജരാകാതിരിക്കുകയും ചെയ്യുന്നവരെ പുറത്താക്കുക ലക്ഷ്യമിട്ടാണ് പി.എസ്.സി കണ്‍ഫര്‍മേഷന്‍ രീതി നടപ്പാക്കിയത്. പരീക്ഷക്ക് ഹാജരാകാതിരിക്കുക വഴി പി.എസ്.സിക്ക് കോടികളുടെ നഷ്ടമാണുണ്ടാക്കുന്നത്. ആഗസ്റ്റ് 15മുതല്‍ പരിഷ്‌കാരം നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍, സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷക്ക് പി.എസ്.സി വെബ്‌സൈറ്റില്‍ കയറി കൂട്ടത്തോടെ ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്ത് ഒരേ പരീക്ഷാഹാളും അടുത്തടുത്ത രജിസ്റ്റര്‍ നമ്പറും തരപ്പെടുത്തി തട്ടിപ്പ് നടത്തുവെന്നത് പുറത്തായതോടെ പരിഷ്‌കാരം ഉടന്‍ നടപ്പാക്കാന്‍ നിര്‍ബന്ധിതമായി.
https://www.facebook.com/Malayalivartha