ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (റഗുലര്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്‌കാരികകേന്ദ്രമായ ഗോയ്‌ഥേ സെന്റര്‍ നടത്തുന്ന ജര്‍മന്‍ ഭാഷാപഠന കോഴ്‌സുകളായ A2 ലെവല്‍ കോഴ്‌സും B2 ലെവല്‍ കോഴ്‌സും കേരള സര്‍വകലാശാല നടത്തുന്ന ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും ഡിപ്ലോമ കോഴ്‌സിനും തുല്യമായി അംഗീകരിച്ചു. B2 ലെവല്‍ കോഴ്‌സ് പാസാകുന്നവര്‍ക്ക് സര്‍വകലാശാലയുടെ എം.എ. (സി.എസ്.എസ്.)യ്ക്കു ചേരാന്‍ 2018 മുതല്‍ യോഗ്യതയുണ്ട്.
ജെറിയാട്രിക് കൗണ്‍സിലിങ്
കാര്യവട്ടം കാമ്പസ്സിലുള്ള സെന്റര്‍ ഫോര്‍ ജെറിയാട്രിക് സ്റ്റഡീസില്‍ ആരംഭിച്ച പി.ജി. ഡിപ്ലോമ ഇന്‍ ജെറിയാട്രിക് കൗണ്‍സലിങ് കോഴ്‌സില്‍ 18 സീറ്റുകള്‍ ഒഴിവുണ്ട്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. എം.എച്ച്.എ. പരീക്ഷ
വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂണ്‍ 21-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ എം.എച്ച്.എ. (റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയ്ക്കു പിഴകൂടാതെ മേയ് 14 വരെ ഫീസടച്ച് അപേക്ഷിക്കാം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ബി.ആര്‍ക്. രജിസ്‌ട്രേഷന്‍
ജൂണില്‍ ആരംഭിക്കാനിരിക്കുന്ന ആറാം സെമസ്റ്റര്‍ ബി.ആര്‍ക്. (റഗുലര്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ മേയ് 10-ന് ആരംഭിക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധനയ്ക്കു ഹാജരാകണം
നാലാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം. പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്കായി അപേക്ഷിച്ചിട്ടുള്ളവര്‍ ഹാള്‍ടിക്കറ്റും ഐ.ഡി. കാര്‍ഡുമായി മേയ് 14 മുതല്‍ 24 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഹാജരാകണം
https://www.facebook.com/Malayalivartha