ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ അഡ്മിഷൻ ............
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ‌് സയന്‍സ് കോളേജുകളിലും യുഐറ്റി, ഐഎച്ച്‌ആര്‍ഡി കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (2018-19) പ്രവേശനത്തിന് ഓണ്‍ലൈന്‍ http://admissions.keralauniversity.ac.in രജിസ്ട്രേഷന്‍ ആരംഭിച്ചു.
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ആര്‍ട്സ് ആന്‍ഡ‌് സയന്‍സ് കോളേജുകളിലും 2018-19ലെ ബിരുദ പ്രവേശനം ഏകജാലക സംവിധാനത്തിലൂടെ നടത്തും. എല്ലാ കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കും എസ് സി /എസ് ടി/ എസ്‌ഇബിസി സംവരണ സീറ്റുകളിലേക്കും ഏകജാലകസംവിധാനം വഴി തന്നെയായിരിക്കും അലോട്ട്മെന്റ്. കേരള സര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികളും ഏകജാലക സംവിധാനംവഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
മാനേജ്മെന്റ്, കമ്യൂണിറ്റി, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷാ ന്യൂനപക്ഷവിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍, സ്പോര്‍ട്സ് ക്വാട്ട എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
പരാതിരഹിതമായ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലക്ഷ്യമിടുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്ബരുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുംവരെ ഒരു കാരണവശാലും മാറ്റരുത്.
ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റ‌് തിരുത്താന്‍
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ രജിസ്ട്രേഷന്‍ കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് അവരവരുടെ ആപ്ലിക്കേഷന്‍ നമ്ബരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തു പരിഹരിക്കാവുന്നതാണ്. രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച ശേഷം അതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കണം.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴിയോ വെബ്സൈറ്റില്‍നിന്ന് ലഭിക്കുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ച് എസ്ബിഐ വഴിയോ മാത്രം അടയ്ക്കണം. ഡിഡി, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകിട്ട‌് അഞ്ചുവരെ 8281883052, 8281883053 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്ബരുകളില്‍ ബന്ധപ്പെടാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കുന്ന തീയതി, ഓരോ അലോട്ട്മെന്റുകളുടെയും തീയതി എന്നിവ സിബിഎസ്‌ഇ തുടങ്ങി മറ്റ് ബോര്‍ഡുകളുടെ പ്ലസ്ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം വിജ്ഞാപനം ചെയ്യുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേക്ക് അയക്കേണ്ടതില്ല. ആയത് പ്രവേശനസമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.
കേരള ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി 2018ലെ പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ അവരുടെ പേരും രജിസ്റ്റര്‍ നമ്ബരും ഓണ്‍ലൈന്‍ അപേക്ഷയില്‍ ടൈപ്പ് ചെയ്യുമ്ബോള്‍ തന്നെ അവര്‍ക്ക് വിവിധ വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്കുകള്‍ സ്വമേധയാ രേഖപ്പെടുത്തപ്പെടും. അത്തരത്തില്‍ രേഖപ്പെടുത്തിയ മാര്‍ക്കുകള്‍ തിരുത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുകയില്ല.
പുനര്‍മൂല്യനിര്‍ണയം വഴിയോ മറ്റോ മാര്‍ക്കുകള്‍ക്ക് മാറ്റം വന്നാല്‍ സര്‍വകലാശാലയുടെ അറിവോടെ മാത്രമേ തിരുത്തുകള്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in വെബ്സൈറ്റിലെ എന്ന ലിങ്ക് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha