സംസ്കൃത സർവകലാശാലയിൽ ബിരുദത്തിനു അപേക്ഷിക്കാം
സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശികകേന്ദ്രങ്ങളിലും 2018-2019 അധ്യയനവര്‍ഷത്തിലേക്ക് വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്കൃതം-സാഹിത്യം, സംസ്കൃതം-വേദാന്തം, സംസ്കൃതം-വ്യാകരണം, സംസ്കൃതം-ന്യായം, സംസ്കൃതം-ജനറല്‍, സാന്‍സ്ക്രിറ്റ് ആന്‍ഡ‌് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സംഗീതം (വായ്പാട്ട്), ഡാന്‍സ് (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ വിഷയങ്ങളില്‍ ചോയ്സ്ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ‌് സെമസ്റ്റര്‍ സമ്ബ്രദായത്തിലും, പെയിന്റിങ‌്, മ്യൂറല്‍ പെയിന്റിങ‌്, സ്കള്‍പ്ചര്‍ വിഷയങ്ങള്‍ക്ക് മാര്‍ക്ക് സംപ്രായത്തിലാകും കോഴ്സുകള്‍ നടത്തുക.
മുഖ്യകേന്ദ്രമായ കാലടിയില്‍ സംസ്കൃതവിഷയങ്ങള്‍ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങള്‍ മുഖ്യവിഷയമായി ത്രിവത്സര ബിഎ ബിരുദ കോഴ്സുകളിലേക്കും പെയിന്റിങ‌്, മ്യൂറല്‍ പെയിന്റിങ‌്, സ്കള്‍പ്ചര്‍ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബിഎഫ്‌എ ബിരുദകോഴ്സുകളിലേക്കും പ്രവേശനം നല്‍കുന്നു.
പ്രാദേശിക കേന്ദ്രങ്ങളില്‍ വിവിധ സംസ്കൃതവിഷയങ്ങളിലാണ‌് പ്രവേശനം നല്‍കുന്നത്. തിരുവനന്തപുരം (സംസ്കൃതം-ന്യായം, വ്യാകരണം, വേദാന്തം, സാഹിത്യം), പന്മന (സംസ്കൃതം വേദാന്തം), ഏറ്റുമാനൂര്‍ (സംസ്കൃതം സാഹിത്യം), തുറവൂര്‍ (സംസ്കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്കൃതം സാഹിത്യം, വേദാന്തം, ജനറല്‍), തിരൂര്‍ (സംസ്കൃതം വ്യാകരണം), പയ്യന്നൂര്‍ (സംസ്കൃതം വ്യാകരണം, വേദാന്തം, സാഹിത്യം). സംസ്കൃത വിഷയങ്ങളില്‍ ബിരുദപഠനത്തിന് പ്രവേശനം നേടുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാസം 350 രൂപവീതം സ്കോളര്‍ഷിപ‌് നല്‍കുന്നു.
പ്ലസ‌്ടു/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ടുവര്‍ഷം) അപേക്ഷിക്കാം.
നൃത്തം, (മോഹിനിയാട്ടം, ഭരതനാട്യം) സംഗീതം, പെയിന്റിങ‌്, മ്യൂറല്‍ പെയിന്റിങ‌്, സ്കള്‍പ്ചര്‍ എന്നിവ മുഖ്യവിഷയമായ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണയ പരീക്ഷയുടെകൂടി അടിസ്ഥാനത്തിലാകും പ്രവേശനം നല്‍കുന്നത്. പ്രായം 2018 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുരുത‌്. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ വെബ്സൈറ്റുവഴി അപേക്ഷ സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്കോപ്പിയും നിര്‍ദിഷ്ടയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും യൂണിയന്‍ ബാങ്കില്‍ 50 രൂപ അടച്ച ചെലാനും (എസ്സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് 10 രൂപ) ഉള്‍പ്പെടെ അതതു കേന്ദ്രങ്ങളിലെ വകുപ്പ് അധ്യക്ഷന്മാര്‍ക്ക്/ഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
പ്രോസ്പെക്ടസും/ബാങ്ക് ചെലാനും എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 11.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്കോപ്പിയുംസര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 18.
https://www.facebook.com/Malayalivartha