സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര്‍ മാത്രം
സംസ്ഥാന എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ സ്‌കോര്‍ പ്രസിദ്ധീകരിച്ചു... എന്‍ജിനീയറിംഗ് പഠനത്തിന് യോഗ്യത നേടിയത് 58,268 പേര്‍ മാത്രം. http://www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 90233 വിദ്യാര്‍ത്ഥികളില്‍ 58268 പേര്‍ക്കുമാത്രമേ യോഗ്യത നേടാനായുള്ളൂ. ഫാര്‍മസി പ്രവേശന പരീക്ഷയെഴുതിയ 64795 പേരില്‍ 47974 പേര്‍ യോഗ്യത നേടി. എന്‍ജിനിയറിംഗ് എന്‍ട്രന്‍സില്‍ 10 മാര്‍ക്കെങ്കിലും ഓരോ പേപ്പറിനും ലഭിക്കാത്തവരാണ് അയോഗ്യരായത്.
എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഏതെങ്കിലുമൊരു പേപ്പര്‍ എഴുതാത്തവരെയും അയോഗ്യരാക്കി. ഫാര്‍മസിക്ക് ആകെയുള്ള 480 മാര്‍ക്കില്‍ 10 മാര്‍ക്കെങ്കിലും കിട്ടാത്തവരെയാണ് അയോഗ്യരാക്കിയത്. 1772 വിദ്യാര്‍ത്ഥികളുടെ ഫലം വിവിധ കാരണങ്ങളാല്‍ തടഞ്ഞുവച്ചിട്ടുണ്ട്.
രേഖകള്‍ ഹാജരാക്കുമ്പോള്‍ ഇവരുടെ ഫലം പ്രസിദ്ധീകരിക്കും. നേരത്തേ പ്രസിദ്ധീകരിച്ച എന്‍ജിനിയറിംഗ് പരീക്ഷയുടെ ഉത്തരസൂചികയിലെ പിഴവുകള്‍ വിദഗ്ദ്ധസമിതി പരിശോധിച്ച് ഭേദഗതി വരുത്തിയ ശേഷമാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു.
എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയവര്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അവരുടെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് (പ്ലസ്ടു, തത്തുല്യം) ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിന് 'http://www.cee.kerala.gov.in
വെബ്‌സൈറ്റില്‍ പിന്നീട് സൗകര്യമൊരുക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി വന്നശേഷമായിരിക്കും ഈ സൗകര്യം ലഭ്യമാവുക. ഇതിനുള്ള വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. മാര്‍ക്ക് ഏകീകരണത്തിനു ശേഷം ജൂണ്‍ മൂന്നാംവാരം എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഫാര്‍മസി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയെന്നും രണ്ട് ലിസ്റ്റുകളും ഒരുമിച്ച് പ്രസിദ്ധീകരിക്കുമെന്നും എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha