എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി
എസ്‌എസ്‌എല്‍സി/ടിഎച്ച്‌എസ്‌എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷയ്ക്ക് തുടക്കമായി. പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ട റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് സേ പരീക്ഷ എഴുതുന്നത്. 74 കേന്ദ്രങ്ങളില്‍ 5121 ആണ്‍കുട്ടികളും 2550 പെണ്‍കുട്ടികളും ഉള്‍പ്പെടെ 7671 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. പരീക്ഷ 25ന് അവസാനിക്കും.
ദിവസവും രണ്ടു പരീക്ഷയാണുള്ളത്. തിങ്കളാഴ്ച രാവിലെ ഒന്നാംഭാഷയും (പേപ്പര്‍ ഒന്ന്) ഉച്ചയ്ക്കുശേഷം ഫിസിക്‌സ് പരീക്ഷയുമാണ് നടന്നത്. ചൊവ്വാഴ്ച ഗണിതം, ഒന്നാംഭാഷ (പേപ്പര്‍ 2) പരീക്ഷകളും ബുധനാഴ്ച ഇംഗ്ലീഷ്, ബയോളജി പരീക്ഷകളും നടക്കും. 24ന് രാവിലെ സാമൂഹ്യശാസ്ത്രവും വൈകിട്ട് ഹിന്ദി, പൊതുവിജ്ഞാന പരീക്ഷകളുമാണ് ഉള്ളത്. കെമിസ്ട്രിയും വിവരസാങ്കേതികവിദ്യയുമാണ് അവസാന ദിനത്തിലെ പരീക്ഷകള്‍.
സേ പരീക്ഷയ്ക്ക് സംസ്ഥാനത്ത് 65 കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ ഒമ്ബത് കേന്ദ്രങ്ങളുമാണുള്ളത്. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളില്‍ 49 വിദ്യാര്‍ത്ഥികള്‍ ടിഎച്ച്‌എസ്‌എല്‍സി സേ പരീക്ഷ എഴുതുന്നു. വയനാട് ജില്ലയില്‍ രജിസ്‌ട്രേഷന്‍ റദ്ദായതിനെതുടര്‍ന്ന് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ കഴിയാതെവന്ന 87 കുട്ടികളും സേ പരീക്ഷ എഴുതുന്നു.
എഎച്ച്‌എസ്‌എല്‍സി സേ പരീക്ഷ കലാമണ്ഡലം ആര്‍ട്ട് എച്ച്‌എസ്‌എസ് വള്ളത്തോള്‍ നഗര്‍ സെന്ററില്‍ 23ന് നടത്തും. ഈ വിഭാഗത്തില്‍ ആകെ ഒമ്ബത് കുട്ടികളാണുള്ളത്. നാല് കേന്ദ്രീകൃത ക്യാമ്ബുകളിലായി 30നും 31നും മൂല്യനിര്‍ണയം നടക്കും.
https://www.facebook.com/Malayalivartha