അഖിലേന്ത്യ അഗ്രികള്‍ചറല്‍ പ്രവേശനപരീക്ഷ (എ.ഐ .ഇ.ഇ.എ-2018) യുടെ പ്രവേശന പരീക്ഷ ജൂണിൽ നടത്തുന്നതായിരിക്കും
അഖിലേന്ത്യ അഗ്രികള്‍ചറല്‍ പ്രവേശനപരീക്ഷ (എ.ഐ .ഇ.ഇ.എ-2018) യുടെ വിജ്ഞാപനമായി. വിവിധ അണ്ടര്‍ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്യൂയേറ്റ് , പിഎച്ച്.ഡി പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷയായ ഒാള് ഇന്ത്യ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് ഫോര്‍ അഡ്മിഷന്-2018 (എ.ഐ .ഇ.ഇ.എ-2018) ലേക്ക് അപേക്ഷകള്‍ ഒാണ്‍ലൈനായി മേയ് 31 വരെ സമര്‍പ്പിക്കാം.
ജൂണ്‍14 മുതല്‍ ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ അവസാന വാരത്തില്‍ പരീക്ഷഫലം പ്രഖ്യാപിക്കും. അപേക്ഷഫീസ് 700 രൂപ. എസ്.സി/എസ്.ടി, ശാരീരിക വൈകല്യം നേരിടുന്നവര്‍ എന്നിവര്‍ക്ക് 350 രൂപയാണ് അപേക്ഷഫീസ്.
ബിരുദകോഴ്സുകള്‍
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് ഉൾപ്പടെയുള്ള ശാസ്ത്രവിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ (എസ്.സി/എസ്.ടി, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് 40 ശതമാനം) പ്ലസ്ടു/തത്തുല്യയോഗ്യത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 23നായിരിക്കും പ്രവേശനപരീക്ഷ.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍
ഇന്ത്യയിലെ കാര്‍ഷിക/വെറ്ററിനറി/ഫിഷറീസ് വാഴ്സിറ്റികള്‍, െഎ.സി.എ.ആറിന് കീഴിെല കല്പിത സര്‍വകലാശാലകളിലേക്കും പുണെയിലെ കേന്ദ്ര കാര്‍ഷിക വാഴ്സിറ്റിയിലേക്കും െഎ.സി.എ.ആര്. പി.ജി സ്കോളര്‍ഷിപ്പിനും വേണ്ടിയാണ് ജൂണ്‍ 22ന് അഖിലേന്ത്യ അഗ്രികള്‍ചറല്‍ പി.ജി പ്രവേശന പരീക്ഷ സംഘടിപ്പിക്കുക. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദം. പ്രവേശന പരീക്ഷ ജൂണ്‍ 22നായിരിക്കും.
പിഎച്ച്.ഡി പ്രോഗ്രാമുകൾ
ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 22നായിരിക്കും ഒാണ്‍ലൈന്‍ പരീക്ഷ.
അപേക്ഷകര്‍ക്ക് ആധാര്‍ നമ്ബര്‍, 28 അക്ക ആധാര്‍ എൻറോൾമെൻറ് നമ്പർ , പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.icar.org.in, www.aieea.net എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക .
https://www.facebook.com/Malayalivartha