സി ബി എസ് ഇ വിജയിച്ചവർക്കു ഒന്നാം വർഷം ബിരുദം അപേക്ഷിക്കാം
കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും (ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ), യു.ഐ.ടി., ഐ.എച്ച്.ആര്‍.ഡി. എന്നിവിടങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള 2018-19 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ (https://admissions.www.keralauniverstiy.ac.in) പുരോഗമിക്കുന്നു.
സി.ബി.എസ്.ഇ. 12 -ാം ക്ലാസ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. മാനേജ്‌മെന്റ്, കമ്യൂണിറ്റി, വികലാംഗര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍, സ്‌പോര്‍ട്‌സ് ക്വാട്ട എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിച്ചിരിക്കണം.
ഒന്നാം വര്‍ഷ ബിരുദം: തോന്നയ്ക്കല്‍ സത്യസായി കോളേജില്‍ അപേക്ഷിക്കാം
കേരള സര്‍വകലാശാലയില്‍ പുതുതായി അഫിലിയേറ്റുചെയ്ത എയ്ഡഡ് കോളേജായ തിരുവനന്തപുരം തോന്നയ്ക്കല്‍ ശ്രീ സത്യസായ് ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ബി.എ. ഇംഗ്ലീഷ് (30 സീറ്റ്), ബി.കോം. ഫിനാന്‍സ് (40 സീറ്റ്), ബി.എസ്സി. ഫിസിക്‌സ് (30 സീറ്റ്) എന്നീ കോഴ്‌സുകള്‍ അനുവദിച്ചു. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ മാറ്റിവെച്ചു
ജൂണ്‍ 5-ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.ടെക്. (2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 18 ലേക്ക് മാറ്റി. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.
ബി.എസ്സി. പ്രാക്ടിക്കല്‍ പരീക്ഷ
2017 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എസ്സി. ബയോടെക്‌നോളജി(മള്‍ട്ടിമേജര്‍), കെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷ ജൂണ്‍ 14-ന് നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍, വൈവാ-വോസി
ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.എസ്സി. ജ്യോഗ്രഫി പ്രാക്ടിക്കല്‍ പരീക്ഷയും വൈവാ-വോസിയും ജൂണ്‍ നാല് മുതല്‍ 13 വരെ അതത് കോളേജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
എം.വി.എ. പരീക്ഷകള്‍
മൂന്നാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് വിഷ്വല്‍ ആര്‍ട്‌സ്(എം.വി.എ.) പരീക്ഷകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ .
കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ടൈംടേബിള്‍
കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റര്‍ ബി.എസ്സി. ഹോട്ടല്‍ മാനേജ്‌മെന്റ് കാറ്ററിങ് സയന്‍സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ േമയ് 30 മുതല്‍ ജൂണ്‍ ആറു വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും.
ബി.ടെക്.- സൂക്ഷ്മപരിശോധന
2017 മേയില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.ടെക്.(പാര്‍ട്ട് ടൈം റീസ്ട്രക്‌ചേര്‍ഡ് -2013 സ്‌കീം) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി. കാര്‍ഡും ഹാള്‍ ടിക്കറ്റുമായി േമയ് 28 മുതല്‍ ജൂണ്‍ 4 വരെ ബി.ടെക്. റീവാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകണം.
https://www.facebook.com/Malayalivartha