വിഎച്ച്‌എസ്‌ഇ കോഴ്സിലേക്ക് മേയ് 30വരെ അപേക്ഷിക്കാം
എസ്‌എസ്‌എല്‍സി/തത്തുല്യ പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍മേഖലയില്‍ പരിശീലനം നേടുന്നതിനും ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടുന്നതിനും അവസരമൊരുക്കുന്ന വിഎച്ച്‌എസ്‌ഇ കോഴ്സിലേക്ക് മേയ് 30വരെ അപേക്ഷിക്കാം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് മേയ് 30ന് വൈകീട്ട് നാലു മണിക്കു മുന്‍പായി ഏതെങ്കിലും വിഎച്ച്‌എസ്‌ഇ സ്‌കൂളില്‍ സമര്‍പ്പിച്ച് രസീത് കൈപ്പറ്റണമെന്നും വിഎച്ച്‌എസ്‌ഇ പത്രകുറിപ്പില്‍ അറിയിച്ചു. ഈ അധ്യയനവര്‍ഷം മുതല്‍ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് (എന്‍എസ്‌ക്യൂഎഫ്) പ്രാഥമികഘട്ടത്തില്‍ 66 സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 147 ബാച്ചുകളില്‍ പദ്ധതി ആരംഭിക്കുന്നു. ബാക്കി ബാച്ചുകളില്‍ നിലവിലുള്ള രീതിയിലും കോഴ്സ് നടത്തും.
നിലവില്‍ വിഎച്ച്‌എസ്‌ഇ കോഴ്സുകള്‍ക്ക് കൗണ്‍സില്‍ ഓഫ് ബോര്‍ഡ് ഓഫ് സ്‌കൂള്‍ എഡ്യൂക്കേഷന്റെ അംഗീകരമുള്ളതിനാല്‍ പ്ലസ്ടു അടിസ്ഥാനയോഗ്യതയായ എല്ലാകോഴ്സുകളിലും പ്രവേശനം നേടുന്നതിനും പ്രവേശനപരീക്ഷ എഴുതാനും തൊഴിലിന് അപേക്ഷിക്കുന്നതിനും കഴിയുമെന്ന് വിഎച്ച്‌എസ്‌ഇ ഡയറക്ടര്‍ പ്രൊഫ എ ഫറൂഖ് അറിയിച്ചു.
https://www.facebook.com/Malayalivartha