എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്‌സുകളിലേക്ക‌് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദകോഴ്‌സുകളിലേക്ക‌് പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ മുഖേന നടത്തും. സ്വയംഭരണ കോളേജായ മഹാരാജാസില്‍ പ്രവേശനം സര്‍വകലാശാലയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ വിദ്യാര്‍ഥികള്‍ പ്രത്യേകം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ www.maharajas.ac.in എന്ന വെബ്‌സൈറ്റില്‍ സ്വീകരിച്ചു തുടങ്ങി.
വിദ്യാര്‍ഥികള്‍ 50 രൂപ ഫീസ് അടച്ച് അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ‌്ക്ക‌് ഫീസ‌് അടയ‌്ക്കേണ്ട അവസാന തീയതി 30. ഫീസ് അടച്ചശേഷം ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കേണ്ട അവസാന ദിവസം ജൂണ്‍ ഒന്ന‌്. ഓണ്‍ലൈന്‍ അപേക്ഷകളിലെ തെറ്റുതിരുത്തലുകള്‍ക്ക‌് കോളേജില്‍ എത്തേണ്ട തീയതി ജൂണ്‍ നാലും അഞ്ചും ആണ‌്. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ജൂണ്‍ ഏഴിന‌് വൈകിട്ട് അഞ്ചുവരെ കോളേജില്‍ സ്വീകരിക്കും.
ആര്‍ട്‌സ്/കള്‍ചറല്‍ /സ്‌പോര്‍ട്ട്‌സ് ക്വോട്ടകളില്‍ പ്രവേശനം തേടുന്നവരും ഭിന്നശേഷിവിഭാഗത്തില്‍പ്പെടുന്നവരും മഹാരാജാസ് കോളേജിലെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷയുടെ പകര്‍പ്പുമായി ഓഫീസില്‍ എത്തി പ്രത്യേകം അപേക്ഷാഫോറം വാങ്ങി ജൂണ്‍ ഒന്നിനു മുമ്ബ് കോളേജില്‍ സമര്‍പ്പിക്കണം.
ലക്ഷദ്വീപ് ക്വോട്ടയിലെ ബിരുദപ്രവേശനം മറ്റു വിഭാഗങ്ങളില്‍ പ്രവേശനം അവസാനിക്കുന്ന തീയതിവരെ നടത്തും. ബിഎ മ്യൂസിക് ബിരുദ പ്രവേശനത്തിന‌് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവര്‍ക്ക‌് അഭിരുചി പരീക്ഷ ജൂണ്‍ അഞ്ചിന‌് രാവിലെ 10ന് നടത്തും. അക്ഷയാ സെന്ററുകള്‍വഴി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കും. വിവരങ്ങളും പൂര്‍ണമായ സമയക്രമവും www.maharajas.ac.in വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0484 2352838, ഇ﹣മെയില്‍
https://www.facebook.com/Malayalivartha