സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഏകദേശം 16 ലക്ഷം വിദ്യാര്‍ഥികളാണ് രാജ്യത്ത് സിബിഎസ്ഇ ഫലം കാത്തിരുന്നത്.
86.7 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. രാജ്യത്തെ നാലു പേര്‍ ഉന്നത മാര്‍ക്കായ 500ല്‍ 499 മാര്‍ക്ക് നേടി. ശ്രീലക്ഷ്മി ജി. (ഭവന്‍സ് വിദ്യാലയം, കൊച്ചി), പ്രാഖര്‍ മിത്തല്‍ (ഡി.പി.എസ്, ഗുര്‍ഗാവ്), റിംസിം അഗര്‍വാള്‍ (ആര്‍.പി. പബ്ലിക് സ്‌കൂള്‍, ബിജ്‌നോര്‍), നന്ദിനി ഗാര്‍ഗ് (സ്‌കോട്ടിഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഷാംലി) എന്നിവരാണിവര്‍. ശതമാന കണക്കില്‍ വിജയിച്ചവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. 88.67 ശതമാനം. 85.32 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. 27476 വിദ്യാര്‍ഥികള്‍ 95 ശതമാനവും 131493 വിദ്യാര്‍ഥികള്‍ 90 ശതമാനവും മാര്‍ക്ക് നേടി. തിരുവനന്തപുരം 99.60%, ചെന്നൈ97.37%, അജ്മീര്‍91.86% എന്നിവയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ റീജിയണനുകള്‍.
വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്പര്‍ ഉപയോഗിച്ച് cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റിലൂടെ ഫലമറിയാം. സ്മാര്‍ട്ട് ഫോണുകളിലെ ഉമാങ്' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഫലം ലഭ്യമാകും. ഡല്‍ഹിയിലെ വിദ്യാര്‍ഥികള്‍ക്ക് 24300699 എന്ന നമ്പറില്‍നിന്നും മറ്റുള്ളവര്‍ക്ക് 01124300699 എന്ന നമ്പറിലും ഫലം ലഭിക്കും. ഈ വര്‍ഷം 10, പ്ലസ് ടു ക്ലാസുകളിലായി 28 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.
https://www.facebook.com/Malayalivartha