മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഇനി ഓൺലൈനിൽ അപേക്ഷിച്ചാൽ മാത്രം
എംജി സര്‍വകലാശാല ബജറ്റ് മോണിറ്ററിങിന്റെ ഭാഗമായി മൈഗ്രേഷന്‍ സര്‍ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ‌്തു. ആദ്യത്തെ ഓണ്‍ലൈന്‍ മൈഗ്രേഷന്‍ സര്‍ടിഫിക്കറ്റ് തേവര എസ്‌എച്ച് കോളേജിലെ ബികോം വിദ്യാര്‍ഥിനി മീനു ട്രീസാ ജോണിന് അയച്ചു.
ലോകത്തിന്റെ ഏതു കോണില്‍ നിന്നും അപേക്ഷിക്കാനും അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല നല്‍കുന്ന സര്‍ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും ലഭിച്ച സര്‍ടിഫിക്കറ്റ് അസല്‍ ആണോ എന്ന് പരിശോധിക്കാനുമുള്ള ഓണ്‍ലൈന്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
മൈഗ്രേഷന്‍ സര്‍ടിഫിക്കറ്റുകള്‍, മെട്രിക്കുലേഷന്‍, റക്കഗ്നിഷന്‍, കോളേജ് ട്രാന്‍സ്ഫര്‍, എന്‍എസ്‌എസ് അഡ്മിഷന്‍ മുതല്‍ ഗ്രേസ് മാര്‍ക്ക് ദാനം വരെയുള്ള സര്‍ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈന്‍ മുഖേന ലഭ്യമാകും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിച്ചതോടെ മൈഗ്രേഷന്‍ സര്‍ടിഫിക്കറ്റ് ശനിയാഴ്ച മുതല്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാവൂ.
ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ആര്‍ പ്രഗാഷ്, ഡോ. കെ ഷെറഫുദ്ദീന്‍, ഡോ. എ ജോസ്, ഡോ. കെ കൃഷ്ണദാസ്, ഡോ. അജി സി പണിക്കര്‍, ഡോ. എം എസ് മുരളി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. തോമസ് ജോണ്‍ മാമ്ബ്ര എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha