തമിഴ്നാട് പി എസ് സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധിയിൽ മാറ്റം
തമിഴ്നാട് പി.എസ്.സി പരീക്ഷ എഴുതുന്നവരുടെ പ്രായപരിധി രണ്ടു വര്‍ഷം കൂട്ടി. വെള്ളിയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയാണ് ഇൗക്കാര്യം പ്രഖ്യാപിച്ചത്. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും പി.എസ്.സി പരീക്ഷ എഴുതാനുള്ള പ്രായപരിധി 35ല്‍നിന്ന് 37 ആയും മറ്റു വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് 30 വയസ്സില്‍നിന്ന് 32 ആയുമാണ് ഉയര്‍ത്തിയത്. ഗ്രൂപ് ഒന്ന്, ഒന്ന് എ, ഒന്ന് ബി പരീക്ഷകള്‍ക്കാണ് ഇത് ബാധകമാവുക.
https://www.facebook.com/Malayalivartha