മാറ്റി വച്ച പരീക്ഷകൾ പി എസ് സി ഞായറാഴ്ചകളില്‍ നടത്താൻ ധാരണ
നിപ ഭീഷണിമൂലം മാറ്റിവെച്ച പരീക്ഷകള്‍ വേഗത്തില്‍ നടത്താന്‍ പി.എസ്.സി. ശ്രമം തുടങ്ങി. ഞായറാഴ്ചകള്‍കൂടി ഉപയോഗപ്പെടുത്തി ജൂലായില്‍ തന്നെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഇതിന് കമ്മിഷന്‍ യോഗം അനുമതി നല്‍കി. സ്കൂളുകളുടെ സൗകര്യം കൂടി പരിശോധിച്ച ശേഷം തീയതി നിശ്ചയിക്കും.
5.25 ലക്ഷം പേരുള്ള സിവില്‍ പോലീസ് ഓഫീസര്‍, അഞ്ചുലക്ഷം പേരുള്ള കമ്പനി /കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എന്നീ പരീക്ഷകള്‍ മാറ്റിവെച്ചവയില്‍ പെടുന്നു. ഇവ ഉടനെ നടത്തുന്നതിനാണ് പ്രഥമ പരിഗണന.
ഭിന്നശേഷിക്കാരുടെ തൊഴില്‍സംവരണം നാല് ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം കമ്മിഷന്‍ യോഗം ചര്‍ച്ചചെയ്തു. ഏതൊക്കെ തസ്തികകളിലാണ് സംവരണം നടപ്പാക്കേണ്ടതെന്നും മൊത്തം സംവരണ നിയമനം 50 ശതമാനത്തില്‍ കൂടാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അംഗങ്ങള്‍ സംശയം ഉന്നയിച്ചു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടി സര്‍ക്കാരിന് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു.
കാസര്‍കോട്, വയനാട് ജില്ലകളിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എന്‍.സി.എ. (ഈഴവ, ഒ.ബി.സി.) വിജ്ഞാപനങ്ങള്‍ക്ക് യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാല്‍ മാതൃ റാങ്ക്പട്ടികയിലെ അര്‍ഹതയുള്ള മറ്റു പിന്നാക്ക വിഭാഗക്കാരില്‍നിന്ന് നികത്താന്‍ തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് റിസര്‍ച്ച് ഓഫീസര്‍, കെ.എസ്.ആര്‍.ടി.സി.യില്‍ ലീഗല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം) എന്നിവയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.
https://www.facebook.com/Malayalivartha