പി എസ സി മാറ്റി വച്ച പരീക്ഷ ജൂലായിൽ നടത്തും
നിപ ഭീഷണി മൂലം മാറ്റി വച്ച പ്രധാന പി എസ് സി പരീക്ഷകൾ ജൂലായിൽ .മെയ് 26 ന് നടക്കേണ്ടിയിരുന്ന പുരുഷ വനിതാ സിവിൽ പോലീസ് ഓഫീസർ പരീക്ഷയും കമ്പനി/ ബോർഡ്/ കോർപ്പറേഷൻ/അസിസ്റ്റന്റ്/അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷകളും ജൂലായിൽ നടത്താൻ പി എസ് സി യോഗം തീരുമാനിച്ചു .തീയതി പിന്നീട് .
എന്നാൽ മെയ് 25 മുതൽ ജൂൺ 16 വരെ മാറ്റി വച്ച മറ്റു ഓ എം ആർ - ഓൺലൈൻ പരീക്ഷയിൽ തീരുമാനമായിട്ടില്ല.സ്കൂൾ തുറന്നാൽ പരീക്ഷ നടത്തിപ്പ് വെല്ലുവിളിയാണ് .സെപ്തംബര് വരെ പരീക്ഷ കലണ്ടർ തയാറാക്കിയതിനാൽ ശനിയാഴ്ചകളിലും പ്രവർത്തി ദിവസങ്ങളിലും പരീക്ഷ ഉള്ളതിനാൽ പരീക്ഷ ഞായറാഴ്ചകളിൽ നടത്താനാണ് ആലോചന.
സിവിൽ പോലീസ് ഓഫീസർ പരീക്ഷയും അസിസ്റ്റന്റ്,അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷകളും നിലവിലെ കേന്ദ്രങ്ങളിൽ നടത്താന് ശ്രമം .
അതെ സമയം കമ്പനി/ ബോർഡ്/ കോർപ്പറേഷൻ/അസിസ്റ്റന്റ്/അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകാത്തതിനെ തുടർന്ന് പുറത്തായ ഒന്നര ലക്ഷത്തോളം പേർക്ക് വീണ്ടും അവസരം നൽകേണ്ട തീരുമാനത്തിലാണ് പി എസ സി .വീണ്ടും പരിഗണിക്കപ്പെടണം എന്നാവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകിയെങ്കിലും അവ പരിഗണിക്കേണ്ടതില്ലെന്നു യോഗം തീരുമാനിച്ചു .
https://www.facebook.com/Malayalivartha