മാറുന്ന കാലാവസ്ഥയും കേരളവും- നമ്മുടെ നദികള്‍ക്കുള്ള പങ്ക്
44 നദികളുണ്ട് കേരളത്തില്‍. അവയില്‍ 41 എണ്ണം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടും. കബിനീ നദി,ഭവാനിപ്പുഴ, പാമ്പാര്‍ എന്നിവയാണ് കിഴക്കോട്ടൊഴുകുന്ന നദികൾ
കേരളത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ഈ നദികളും പിന്നെ മഴക്കാലവും. പക്ഷെ ചിലപ്പോൾ ഏറ്റവും വലിയ ദുരിതവും സമ്മാനിക്കുന്നത് ഇവ തന്നെയാണ്.
നദികൾ കെട്ടി സംരക്ഷിക്കുകയെന്നതാണ് നമ്മുടെ നാട്ടിലെ രീതി. നദികൾക്ക് സ്വാഭാവികമായി ഒഴുകാനുള്ള സ്ഥലം കൊടുക്കാറില്ല. കേരളത്തിൽ ഭാരതപ്പുഴയടക്കമുള്ള നദികളെ കൊല്ലുന്നതിൽ മുഖ്യപങ്ക് അശാസ്ത്രീയമായി കെട്ടിയുയർത്തിയ തടയണകൾക്കാണെന്നതിൽ സംശയമൊന്നുമില്ല .ഒപ്പം മണൽ വാരലുകൾ കൂടിയാകുമ്പോൾ നദിയുടെ ആഴം കൂടുന്നു. ഒരു വർഷം ആകെ കേരളത്തിലെ നദികളിൽ അടിയുന്ന മണൽ 0.6 മില്യൺ ക്യുബിക് മീറ്ററാണ്. ഒരുവർഷം വാരിയെടുക്കുന്നത് 11.5 മില്യൺ ക്യുബിക് മീറ്ററും.
ഭാരതത്തിലെ മഹാനദികളുടെ പട്ടികയിലെ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍ എന്നിവ ഇടത്തരം നദികളാണ്.
2,000 ച.കി.മീറ്ററില്‍ കുറഞ്ഞ നീര്‍വാര്‍ച്ചാപ്രദേശം ഉള്ളവയാണ് ചെറു നദികള്‍. കേരളത്തിലെ 40 നദികള്‍ ഈ ഗണത്തില്‍പ്പെടും.16 കിലോമീറ്റര്‍ നീളമുള്ള ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴ മുതല്‍ 244 കിലോമീറ്റര്‍ നീളമുള്ള പെരിയാര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.100 കി.മീറ്ററില്‍ കൂടുതല്‍ നീളമുള്ള 11 നദികളുമുണ്ട്.
നീളത്തിലും നീരൊഴുക്കിലും കേരളത്തിലെ ഏറ്റവും വലിയ നദി 244 കിലോമീറ്റർ നീളമുള്ള പെരിയാറാണ് .പുരാതനകാലത്ത് ‘ചൂര്‍ണി നദി’ എന്നറിയപ്പെട്ടിരുന്ന ഈ നദി എറണാകുളം, ഇടുക്കി ജില്ലകളിലൂടെയാണ് ഒഴുകുന്നത്.
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ് 'നിള' അഥവാ ഭാരതപ്പുഴ. വെറുമൊരു നദി എന്നതിനേക്കാൾ നിള കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. കലയും സാഹിത്യവും തുടങ്ങി പ്രശസ്തമായവയെല്ലാം ഈ നദീതീരത്തിന്റെ സംഭാവനയാണ്.മാമാങ്കം, കേരള കലാമണ്ഡലം, കുഞ്ചന്‍ നമ്പ്യാരുടെ ഓട്ടന്‍ തുള്ളല്‍, പൈങ്കുളം, മാണി, ഗുരുകുലങ്ങള്‍ വഴി വളര്‍ന്ന കൂടിയാട്ടം, തൃത്താലയിലെ തായമ്പക, തിരുനാവായയിലെ ബലിതര്‍പ്പണാദികര്‍മങ്ങള്‍ അങ്ങനെ നിരവധി സംഭവങ്ങള്‍ ഇവിടെ നിറഞ്ഞ് നില്‍ക്കുന്നു.
പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴ ഇന്ന് മലിനീകരണവും , മണലൂറ്റും കാരണം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മലമ്പുഴ അടക്കം ആറു ഡാമുകൾ നിലവിലുളള ഭാരതപ്പുഴ ഏതാണ്ട് വരണ്ടുണങ്ങിക്കഴിഞ്ഞു.
പമ്പാനദി
128 ഓളം പോഷകനദികളുമായി 176 കിലോമീറ്റര്‍ നീളമുള്ള പമ്പാനദി വലുപ്പത്തില്‍ കേരളത്തിലെ മൂന്നാമത്തെ വലിയ നദിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 1650 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പീരുമേട് പീഠഭൂമി നീരൊഴുക്കില്‍ നിന്ന് ഉത്ഭവിച്ച് കരുവാറ്റുപാറമലയില്‍ നിന്നുള്ള നീര്‍ച്ചാലുകള്‍ക്കൊപ്പം ചേര്‍ന്ന് വടശ്ശേരിക്കരയില്‍ വച്ച് വലിയൊരു നദിയായി വേമ്പനാട്ടുകായലില്‍ ചേരുന്നു.
ചാലിയാര്‍
വലിയ നദികളില്‍ നീളത്തില്‍ നാലാം സ്ഥാനമുള്ള ചാലിയാര്‍ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ താലൂക്കില്‍പ്പെട്ട’ഇളമ്പലേരി’ മലകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2066 മീറ്റര്‍ ഉയരത്തിലുള്ള മലനിരകളില്‍ നിന്ന് കൂടുതല്‍ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്ക് അതിര്‍ത്തി തീര്‍ക്കുന്ന ചാലിയാറിന്റെ ആകെ നീളം 169 കിലോമീറ്ററാണ്. ചാലിയാറിന്റെ തീരത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണനിക്ഷേപം ഉള്ളത്.
മഞ്ചേശ്വരം പുഴ
കേരളത്തിലെ ഏറ്റവും ചെറിയ നദിയാണ് മഞ്ചേശ്വരം പുഴ. നീളം 16 കിലോമീറ്ററാണ്. പതിക്കുന്നത് ഉപ്പളകായിലിലും. ഏറ്റവും വടക്കേ അറ്റത്തുള്ള നദിയാണിത്.
കബനി
നീളം 57 കി.മീ. വയനാട്ടിലൂടെ ഒഴുകുന്നു. ഉത്ഭവിക്കുന്നത് തൊണ്ടാര്‍മുടി പതിക്കുന്നത് കാവേരിയില്‍. കിഴക്കോട്ട് ഒഴുകുന്നതില്‍ ഏറ്റവും വലിയ നദിയാണിത്. കുറവാദ്വീപ്, ബാണാസുര ഡാം എന്നിവ കബനിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഭവാനി
38 കീ.മീ. ദൂരം പാലക്കാട്ടിലൂടെ ഒഴുകുന്നു. ഉത്ഭവം ശിരുവാണിയ. പതനം കാവേരി.
പാമ്പാര്‍
25 കി.മീ ദൂരമുള്ള പാമ്പാര്‍ ബെന്‍മുറിലാണ് ഉത്ഭവിക്കുന്നത് പതിക്കുന്നത് കാവേരിയിലും. ഇടുക്കിയിലൂടെ ഒഴുകുന്നു. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവുംചെറിയ നദിയാണിത്.
തൂവാനം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് പാമ്പാറിലാണ്. ചന്ദനമരങ്ങള്‍ക്ക് പേര് കേട്ട മറയൂര്‍, ചിന്താര്‍ വന്യജീവിസങ്കേതം എന്നീ കാടുകളിലൂടെ ഒഴുകുന്ന നദിയാണ് പാമ്പാര്‍.
മലിനീകരണവും അനധികൃത മണല്‍വാരലും ഹൗസ്‌ബോട്ടുകളില്‍ നിന്നുംപുറം തള്ളുന്ന മാലിന്യങ്ങള്‍, സമീപമുള്ള വീടുകള്‍ , ഹോട്ടലുകള്‍, ഇറച്ചികടകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയും കേരളത്തിലെ നദികളെ അക്ഷരാർത്ഥത്തിൽ കൊന്നുകൊണ്ടിരിക്കുന്നു.
അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെ കേരളം കടന്നു പോകുകയാണ്.കാലം തെറ്റിയും ക്രമം തെറ്റിയും പെയ്യുന്ന മഴ , കടുത്ത ചൂട് ,അല്ലെങ്കിൽ അതിവര്‍ഷം ഇത്ഥന് ഇപ്പോഴത്തെ അവസ്ഥ .മഴക്കാലത്ത് പ്രളയവും വേനൽക്കാലത്ത് ജലക്ഷാമവും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏറ്റവും കൂടുതൽ ജലം സംഭരിച്ചു വയ്‌ക്കപ്പെടേണ്ട ഇടങ്ങളാണ് നദികളും പാടശേഖരങ്ങളും.എന്നാൽ കൃഷി അന്യം നിൽക്കുകയും നദികൾ ചുരുങ്ങുകയും ചെയ്തതോടെ ജലസംഭരണത്തിന് ഇടമില്ലാതായി. ഇത് വെള്ളപ്പൊക്കത്തിനും ജലക്ഷാമത്തിനും ഒരുപോലെ കാരണമായി തീരുന്നു.
https://www.facebook.com/Malayalivartha