പ്രളയക്കെടുതിയും ദുരിതാശ്വാസവും; അന്നും ഇന്നും ....
ഒരു നൂറ്റാണ്ടിൽ കണ്ടതിൽ ഏറ്റവും വലിയ പ്രളയദുരന്തത്തിനാണ് കേരളം സാക്ഷ്യംവഹിച്ചത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ നഷ്ടത്തിന്റെ വ്യാപ്തി എത്രയാണെന്ന് തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയിൽ , ഈ പ്രളയം അത്ര വലിയ തിരിച്ചടിയാണെന്നും പറയാനാകില്ല. ലോകമെമ്പാടുമുള്ള മലയാളികളും അല്ലാത്തവരും കേരളത്തെ ഒരേ മനസ്സോടെ സഹായിക്കാൻ തയ്യാറായി നിൽക്കുന്ന കാഴ്ചയാണ് ഇന്ന് നാം കാണുന്നത് .
ഇതിന് മുൻപ് പ്രളയം കേരളത്തെ കശക്കിയെറിഞ്ഞത് 1924ലാണ്. ശകവര്‍ഷ കലണ്ടറിലെ 1099 എന്ന വര്‍ഷത്തെ അടിസ്ഥാനമാക്കി 99ലെ വെള്ളപ്പൊക്കംഎന്നാണ് 1924ലെ വെള്ളപ്പൊക്കം അറിയപ്പെടുന്നത്. ഇന്ന് കേരളത്തെ പുനർനിർമിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിലേക്ക് സഹായം ഒഴുകുകയാണ്. എന്നാൽ 94 വർഷം മുൻപ് പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങായത് നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയാണ്
ശകവര്‍ഷ കലണ്ടറിലെ 1099 എന്ന വര്‍ഷത്തെ അടിസ്ഥാനമാക്കി 99ലെ വെള്ളപ്പൊക്കംഎന്നാണ് 1924ലെ വെള്ളപ്പൊക്കം അറിയപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ഉണ്ടായ പ്രളയക്കെടുതിയില്‍ 290 പേര്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 10 ലക്ഷത്തോളം പേര്‍ക്ക് വീടു വിട്ട് ക്യാംപുകളിലേക്ക് പോരേണ്ടിവരികയും ചെയ്തു. ധാരാളം വീടുകൾ വാസയോഗ്യമല്ലാതായി. കൃഷിയും കന്നുകാലികൾക്കും നാശം വന്നു. എന്നാല്‍ ഇതിലും ഭീകരമായ വെള്ളപ്പൊക്കമാണ് 1924ല്‍ ഉണ്ടായത്. മൂന്നാഴ്ച നീണ്ട മഹാപ്രളയം മലയോര പ്രദേശമായ മുന്നാറിനെ കശക്കിയെറിഞ്ഞെന്നാണു ചരിത്രരേഖകള്‍ പറയുന്നത്. ഭാവനാതീതമായ ദുരന്തമെന്നാണ്ഏകദേശം മൂന്നാഴ്ചയോളം നീട് നിന്ന ആ മഹാപ്രളയത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്
അന്ന് ഔദ്യോഗികമായി കേരളം രൂപീകരിക്കപ്പെട്ടിട്ടില്ലെങ്കിലും മലയാളികള്‍ ഒറ്റക്കെട്ടായി നിന്നു പ്രളയക്കെടുതിയെ നേരിട്ടു. അന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മലയാളികള്‍ക്കു സഹായമെത്തി. അന്ന് മഹാത്മാഗാന്ധി കേരളത്തിനായി മുന്നിട്ടിറങ്ങുകയായിരുന്നു.
അന്ന് ഗാന്ധിജി 6994 രൂപ സമാഹരിച്ചതായി വ്യക്തമാക്കുന്ന രേഖകള്‍ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വർണത്തിന് പവന് 15.62 രൂപ വിലയുള്ള കാലത്താണ് കേരളത്തിനായി ഗാന്ധിജി ഇത്രയും തുക സമാഹരിച്ചത് എന്നോർക്കണം.. ഇന്നത്തെ രൂപയുടെ മൂല്യം എടുത്താൽ ഇത് ഏകദേശം 28 ലക്ഷം രൂപവരും.
ഇന്ന് സോഷ്യൽ മീഡിയകളും മാധ്യമങ്ങളും ഒറ്റക്കെട്ടായി അണിനിരന്നതുപോലെ അന്ന് യങ് ഇന്ത്യ, നവജീവൻ എന്നീ പത്രങ്ങളിലൂടെയാണ് കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും കഴിയുന്ന സഹായം നൽകണമെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തത് . തുടർന്നുണ്ടായ പ്രതികരണം ഗാന്ധിജിയെ പോലും അത്ഭുതപ്പെടുത്തുന്നതരത്തിലായിരുന്നു എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത് . പലരും ആഹാരം ഉപേക്ഷിച്ചു. ചെലവുചുരുക്കി പണം ശേഖരിച്ചു. ആഭരണങ്ങൾ പോലും പലരും അയച്ചുകൊടുത്തു. പണം കിട്ടാൻ മറ്റൊരു വഴിയും കാണാതായതോടെ ഒരു കുട്ടി തുച്ഛമായൊരു തുക മോഷ്ടിച്ചെടുത്ത് അയച്ചുതന്നതിനെ കുറിച്ച് ഗാന്ധിജി തന്നെ എഴുതിയിട്ടുണ്ട്. ദിവസവും പാൽ കുടിക്കുന്ന ശീലമുണ്ടായിരുന്ന ഗാന്ധിജി അത് ഉപേക്ഷിച്ചു . അങ്ങിനെ സ്വരൂപിച്ച പൈസയും കേരളത്തിനായി മാറ്റിവെച്ചു!
പണം പിരിച്ചതിൽ മാത്രം അവസാനിച്ചില്ല ഗാന്ധിജിയുടെ ദൗത്യം. പിരിഞ്ഞുകിട്ടിയ പണം ഫലപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതി രൂപീകരിക്കാൻ ഗാന്ധിജി വിശ്വസ്തനായ ബാരിസ്റ്റർ ജോർജ് ജോസഫിനെ നിയോഗിച്ചു. പാവപ്പെട്ടവർക്ക് വീട് നിര്‍മിച്ച് നൽകുക, ചർക്കയിൽ നൂൽ നൂൽക്കുന്നതിന് പരിശീലനം നൽകുക തുടങ്ങിയവ ഉൾപ്പെട്ട വിപുലമായ പുനരധിവാസ പദ്ധതിയാണ് ജോർജ് ജോസഫ് തയാറാക്കിയത്.
നിയമവിരുദ്ധമായ ക്വാറികളും, പാറമടകളും ശാസ്‌ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാനാകാത്തതും എല്ലാം ഈ പ്രളയത്തിനു ഹേതുവായിട്ടുണ്ടാകാം. ഇനിയൊരു പ്രളയം വരാതിരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ജനങ്ങളും ഒത്തൊരുമിക്കും എന്ന് പ്രത്യാശിക്കാം
https://www.facebook.com/Malayalivartha