ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 100 വര്‍ഷം
ഇന്ന് ഒന്നാംലോകയുദ്ധം അവസാനിച്ചിട്ട് നൂറു വർഷം തികയുന്നു. 1914 ജൂലൈ 28ന് ആരംഭിച്ച യുദ്ധം 1918 നവംബര്‍ 11നാണ് ജര്‍മനിയും സഖ്യകക്ഷികളും നിര്‍ത്താന്‍ തീരുമാനിച്ചത് .
ദശലക്ഷക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ട, ആയിരക്കണക്കിന് പട്ടണങ്ങളും ഗ്രാമങ്ങളും ചാമ്പലാക്കിയ യുദ്ധം എന്ത് നേടി എന്നത് ചരിത്രം . നാലു വര്‍ഷം നീണ്ട യുദ്ധത്തില്‍ രണ്ടു കോടിയിലധികം പേർ മരിച്ചു. ജര്‍മന്‍ നേതൃത്വത്തില്‍ ആസ്ത്രിയ-ഹംഗറി, ഉസ്മാനിയ സാമ്രാജ്യം, ബല്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ബ്രിട്ടീഷ് സാമ്രാജ്യം, റഷ്യ, ഫ്രാന്‍സ്, സെര്‍ബിയ, ജപ്പാന്‍, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ മറുവശത്തുമായി 20ലധികം രാജ്യങ്ങള്‍ അണിനിരന്ന യുദ്ധത്തിൽ കനത്ത നഷ്ട്ടം ഉണ്ടായത് ജർമ്മനിക്ക് .. ജർമ്മനിയുടെ 20 ലക്ഷത്തിലധികം സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടു .
അതിലേറെ നാശനഷ്ടങ്ങളുണ്ടായ രണ്ടാംലോക യുദ്ധത്തിലേക്കു നയിച്ചതും ഒന്നാം ലോകയുദ്ധത്തിന് പിന്നാലെ രാഷ്ട്രങ്ങള്‍ തമ്മിലുണ്ടായ ഭിന്നത തന്നെ . ഒന്നാം ലോക യുദ്ധം ബാക്കിവെച്ചത് നാല് ശക്തരായ സമ്രാജ്യ ശക്തികളുടെ സമ്പൂര്‍ണ്ണ പതനം ആയിരുന്നു. ജെര്‍മന്‍ എമ്പയര്‍,ആസ്ട്രോ - ഹങ്കറി എമ്പയര്‍ ,റഷ്യന്‍ എമ്പയര്‍ ,ഒട്ടമന്‍ തുര്‍ക്കി എമ്പയര്‍ എന്നിവയാണ് ആ ശക്തർ.
ബാൾക്കൻ പ്രതിസന്ധിക്കു ശേഷം ഓസ്ട്രിയയ്ക്കും സെർബിയയ്ക്കുമിടയിൽ നിലനിന്ന സംഘർഷാവസ്ഥയാണ് ഒന്നാം ലോക ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടാനുണ്ടായ പ്രധാന കാരണം. 1918 നവംബര്‍ 11 ആം തിയ്യതി 11 AM നു ജര്‍മനി ഔദ്യോഗികമായി കീഴടങ്ങിയതോടെയാണ് യുദ്ധത്തിനു അവസാനമായത്
യൂറോപ്യന്‍ രാജ്യങ്ങള്‍ കടക്കെണിയില്‍പ്പെടുകയും യുഎസ് പുതിയ ലോകശക്തിയായി വളരുന്നതിന്റെ തുടക്കവും ഇവിടെ നിന്നാണ്. നിരവധി രാജ്യങ്ങള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. പുതിയ രാജ്യങ്ങള്‍ രൂപംകൊണ്ടു.
പാലസ്തീനെ നിത്യദുരിതത്തിലേക്കു തള്ളിവിട്ടു കൊണ്ട് ജൂതരാഷ്ട്രത്തിനു പിന്തുണ നല്‍കുന്ന 1917ലെ ബാല്‍ഫര്‍ പ്രഖ്യാപനവും ഒന്നാം ലോകയുദ്ധത്തില്‍ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന്റെ അനന്തരഫലമായിരുന്നു.
സോവിയറ്റ് വിപ്ലവത്തിനു ശേഷം റഷ്യ യുദ്ധത്തില്‍ നിന്നു പിന്‍മാറുകയും അറബ്‌ലോകം ഓഹരിവയ്ക്കാന്‍ ഫ്രാന്‍സും ബ്രിട്ടനുമായുണ്ടാക്കിയ സൈക്‌സ്-പീകോ രഹസ്യ കരാറിലെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. അറബ് ലോകത്തോട് യൂറോപ്പ് ചെയ്ത എക്കാലത്തെയും കൊടിയ വഞ്ചനകളിലൊന്നായിരുന്നു ഇത്
സൈക്ക്-പിക്കോ കരാറും ഒന്നാംലോക യുദ്ധത്തിന്റെ ദുരന്തത്തിന്റെ ഭാഗമാണ്. ഏകീകൃത അറബ് രാഷ്ട്രമെന്ന വാഗ്ദാനം നല്‍കി അറബികളെ തുര്‍ക്കിക്കെതിരേ യുദ്ധത്തിനിറക്കിയ ബ്രിട്ടീഷുകാര്‍ യുദ്ധം ജയിച്ചതോടെ അവരെ ചെറു രാഷ്ട്രങ്ങളാക്കി ഫ്രാന്‍സിനും ബ്രിട്ടനും കീഴിലുള്ള കോളനികളാക്കി മാറ്റുകയായിരുന്നു.
പത്തു ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ സൈന്യത്തെയായിരുന്നു വിദേശങ്ങളില്‍ ബ്രിട്ടീഷ് സൈന്യം വിന്യസിച്ചത്. 74000ത്തിലധികം പേര്‍ മരിച്ചു. ഈസ്റ്റ് ആഫ്രിക്കയില്‍ ജര്‍മന്‍ സൈന്യത്തിനെതിരേയായിരുന്നു ഇന്ത്യന്‍ സൈന്യം പ്രധാനമായും പോരാടിയത്. ഈജിപ്തിലും ഗലിപ്പൊളിയിലും മെസൊപൊട്ടേമിയയിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഉസ്മാനിയ ഖിലാഫത്തിനെതിരേയും ഇന്ത്യന്‍ സൈന്യം പോരാടി.
ഒന്നാംലോകയുദ്ധത്തില്‍ പോരാടി മരിച്ച ഇന്ത്യന്‍ സൈനികരുടെ സ്മാരകമായാണ് ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റ് സ്ഥാപിച്ചത്.
യുദ്ധവും അതിന്‍റെ അനന്തരഫലങ്ങളും രണ്ടാം ലോകമഹായുദ്ധത്തിനു മൂലകാരണമായി എന്നതാണ് ഒന്നാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം
https://www.facebook.com/Malayalivartha