ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്
ഒരുകാലത്ത് കേരളത്തിലെ അതിപ്രധാനമായ ഒരു ദേശീയോത്സവമായിരുന്നു മാമാങ്കം. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായയില്‍ ആണ് ഈ ആഘോഷം നടന്നിരുന്നത്
മകരം-കുംഭം മാസങ്ങളിലായി(മാഘമാസം) ആണ് ഇത് ആഘോഷിച്ചിരുന്നത് . ഓരോ മാമാങ്കവും കാര്‍ഷിക വ്യവസായമേളയായിരുന്നു . വൈവിധ്യമാര്‍ന്ന കാര്‍ഷികവിളകള്‍ മാമാങ്കങ്ങളില്‍ ലഭ്യമാകും. അതോടൊപ്പം സംഗീതസദസ്സുകളും കലാവിരുന്നുകളും കായികാഭ്യാസ വേദികളും മാമാങ്കങ്ങളില്‍ നിറഞ്ഞു നിന്നു .. .
‘മഹാമഘം’ എന്ന സംസ്‌കൃതവാക്ക് ലോപിച്ച് മാമാങ്കം എന്ന പേരുണ്ടായി എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം.. മാഘ മാസത്തിലെ മകം നാളില്‍ നടന്നത് കൊണ്ടണ്ട് മാമാങ്കം എന്ന പേരുണ്ടായതെന്നാണ് വിശ്വാസം. അതല്ല ബുദ്ധമതാഘോഷമായ മഹാമാര്‍ഗോത്സവത്തില്‍ നിന്നാണ് മാമാങ്കത്തിന് തുടക്കമെന്നും അതിനാലാണ് മാമാങ്കമെന്ന പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ടണ്ട്....
ഈ ആഘോഷം കാലക്രമേണ കുടിപ്പകയുടേയും ചോരചിന്തലിന്റേയും വേദിയായി മാറി. മാമാങ്കം നടത്താനുള്ള അവകാശം സാമൂതിരി രാജാവ് സ്വന്തമാക്കിയതാണ് ഇതിന് കാരണം.
ജനലക്ഷങ്ങള്‍ നോക്കി നില്‍ക്കേ മഹാരാജാവിനെ കൊല്ലാന്‍ ഒരു പോരാളിയെത്തുന്നു. രാജാവിന് ചുറ്റും അംഗരക്ഷകർ...പഠിച്ച അടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ലക്ഷ്യത്തിലെത്താന്‍ സാധിക്കാതെ ആ പോരാളി രാജാവിന്റെ അംഗരക്ഷകരാല്‍ കൊല്ലപ്പെടുന്നു. തൊട്ടടുത്ത നിമിഷം അതാ മറ്റൊരു പോരാളി അങ്കത്തട്ടിലേക്ക് ..അങ്ങനെ അവസാനത്തെ പോരാളിയും അങ്ക തട്ടിൽ മരിച്ചു വീഴുന്നതോടെ ആ വർഷത്തെ മാമാങ്കം അവസാനിക്കുന്നു.
ചേര സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ഒരു കാലത്ത് മാമാങ്കം. ഈ സാമ്രാജ്യത്തിന്റെ ശൈഥില്യത്തോടെ കുലശേഖര പെരുമാക്കന്മാരുടെ അനന്തരാവകാശമുള്ള കൊച്ചി രാജവംശത്തിന് മാമാങ്കം നടത്തിപ്പിനുള്ള അവകാശം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്ന ഒരു ഘട്ടത്തില്‍ വ്യാവസായിക കർഷക ആഘോഷമായ മാമാങ്കം നടത്താനുള്ള അവകാശം ഒടുവിലത്തെ പെരുമാള്‍ അന്ന് പ്രബലനായിരുന്ന വള്ളുവനാട്ടു രാജാവിനെ ഏല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ വളരെനാള്‍ ഈ മഹോത്സവം ആഘോഷിക്കപ്പെട്ടു
അന്ന് മലബാറില്‍ കച്ചവടത്തിനായി വന്ന മുസല്‍മാന്മാരും പോര്‍ട്ടുഗീസുകാരും ഈ മഹനീയസ്ഥാനം തട്ടിയെടുക്കുന്നതിനുവേണ്ടി കോഴിക്കോട്ട് സാമൂതിരിയെ പ്രേരിപ്പിച്ചു. വിദേശീയരുടെ സഹായത്തോടുകൂടി സാമൂതിരിയുടെ പരിശ്രമം വിജയിക്കുകയും ചെയ്തു.
മാമാങ്കത്തിന്റെ അധ്യക്ഷ സ്ഥാനം വീണ്ടെടുക്കുന്നതിനുള്ള വള്ളുവനാടു രാജാവിന്റെ പരിശ്രമങ്ങള്‍ സാമൂതിരിക്ക് ഇഷ്ടപ്പെട്ടില്ല. ഇതു സംബന്ധിച്ച് ഇരുകൂട്ടരും മത്സരമായി. അങ്ങനെ ഇരുകൂട്ടരും നടത്തിയ പോര്‍വിളികളും രക്തച്ചൊരിച്ചിലുകളും വ്യാവസായിക ആഘോഷമെന്നതിനു അപ്പുറം മാമാങ്കത്തിനു ഭീകരതയുടെ രൂപം നൽകി . .
ഒരു വ്യാഴവട്ടം കഴിയുമ്പോള്‍ അധ്യക്ഷപദം ഒഴിയണമെന്നായിരുന്നു മാമാങ്കത്തിന്റെ വ്യവസ്ഥ. അങ്ങനെ 12 വര്‍ഷം കഴിയുമ്പോള്‍ സാമൂതിരി വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. പല തന്ത്രങ്ങളും പ്രയോഗിച്ച് അദ്ദേഹം വീണ്ടും മാമാങ്കത്തിന്റെ നേതാവായി. കാലക്രമത്തില്‍ സാമൂതിരിയുടെ ശക്തി വീണ്ടും വര്‍ധിച്ചു.
പതിമൂന്നാം നൂറ്റാണ്ടണ്ടിന്റെ അവസാനത്തോടെയാണ് സാമൂതിരി വള്ളുവനാട് രാജാവിനെ ചതിച്ച് മാമാങ്കത്തിന്റെ നേതൃത്വം തട്ടിയെടുക്കുന്നത്. അതോടെ വള്ളുവനാട്ടുകാര്‍ക്ക് സാമൂതിരിയോട് അടങ്ങാത്ത പകയായി. ഓരോ മാമാങ്കത്തിലും ചാവേറുകൾ സാമൂതിരിയെ കൊല്ലാൻ തയ്യാറെടുത്തു ..
മാമങ്കത്തില്‍ നിലപാട് തറ എന്ന ഭാഗത്താണ് സാമൂതിരി രാജാവ് നിന്നിരുന്നത്. ഇതിന് ചുറ്റും ആയിരക്കണക്കിന് ഭടന്മാരുടെ കാവലുണ്ടണ്ടാകും. എന്നിട്ടും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ ഭടന്മാരെ തോല്‍പ്പിച്ച് ചാവേറുകള്‍ നിലപാടു തറയില്‍ കയറി രാജാവിനെ വെട്ടാനൊരുങ്ങിയിട്ടുണ്ട്.
എന്നാൽ സാമൂതിരിയുടെ കാവൽ ഭടന്മാരുടെ ചതി പ്രയോഗം മൂലം എപ്പോഴും ചാവേറുകൾ കൊല്ലപ്പെട്ടു.. കണ്ടര്‍ മേനോനും മകനായ ഇത്താപ്പു, ചന്ത്രത്തില്‍ ചന്തുണ്ണി എന്നിവര്‍ മാമാങ്കം കണ്ട വീരന്മാരാണ്. എല്ലാവരേയും നേരിട്ട് ജയിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ചതിപ്രയോഗത്തിലൂടെ രാജാവിന്റെ അംഗരക്ഷകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മാമാങ്കത്തില്‍ കൊല്ലപ്പെടുന്ന ചാവേറുകളുടെ ജഡം ആനകളെയുപയോഗിച്ച് തള്ളിയിരുന്ന കിണറാണ് മണിക്കിണര്‍. മാമാങ്കത്തില്‍ പരുക്കേല്‍ക്കുന്നവരെ ചികിത്സിക്കാന്‍ ആരംഭിച്ച കളരിയാണ് ചങ്ങമ്പള്ളിക്കളരി. കര്‍ണാടകത്തില്‍ നിന്നാണ് ഇവിടേക്ക് ഗുരുക്കന്മാരെ കൊണ്ടണ്ടു വന്നിരുന്നതത്രെ
1755 ല്‍ ആണ് കേരളചരിത്രത്തിലെ അവസാനത്തെ മാമാങ്കം. അടുത്ത മാമാങ്കത്തിനായി അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടണ്ടിരിക്കേയാണ് 1765 ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരാലി മലബാര്‍ കീഴടക്കുന്നത്. നാട്ടു രാജാക്കന്മാരുടെ പ്രതാപം അവസാനിച്ചതോടെ മാമാങ്കവും അവസാനിച്ചു
https://www.facebook.com/Malayalivartha