ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത്
ആചാരങ്ങളും അനാചാരങ്ങളും കേരളചരിത്രത്തിൽ കെട്ടുപിണഞ്ഞു കിടക്കുന്നു .അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അതിന്റേതായ കാലാകാലങ്ങളിൽ നിയമാനുസൃതം നിർത്തലാക്കിയിട്ടുമുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശബരിമലയില്‍ ആചാരത്തിന്റെ മറവില്‍ നിലനിന്ന സ്ത്രീ വിരുദ്ധതയ്ക്ക് സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായത് .
ഒരുകാലത്ത് കേരളത്തിൽ ക്ഷേത്ര പ്രവേശനം സവർണർക്ക് മാത്രമാണ് ഉണ്ടായിരുന്നത്.. അവര്‍ണര്‍ക്ക് സംസ്ഥാനത്ത് ക്ഷേത്രപ്രവേശനം ലഭിച്ചത് നീണ്ടപോരാട്ടത്തിലൂടെ ആണ് . ബ്രാഹ്മണര്‍ക്കും ക്ഷേത്ര പരികര്‍മികള്‍ക്കും നാടുവാഴികള്‍ക്കും ഒഴികെ മറ്റാര്‍ക്കും ക്ഷേത്രത്തിനകത്ത് പ്രവേശനമില്ലാത്ത സാഹചര്യമായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത് .
മറ്റുള്ളവര്‍ ദേവതകളെ ആരാധിച്ചത് കാവുകളിലായിരുന്നു. ആ കാവുകളില്‍ അതാത് കാവുകള്‍ നടത്തുന്ന സമുദായങ്ങള്‍ക്ക് കടന്നുവരാമെങ്കിലും ഹിന്ദുമതത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഇവിടെ പ്രവേശനം ഇല്ലായിരുന്നു. .
തിരുവിതാംകൂറില്‍ അയ്യാവൈകുണ്ഠനെപ്പോലെയുള്ള നവോഥാന നേതാക്കൾ ക്ഷേത്രത്തിൽ അവർണരെ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി മുൻ നിരയിൽ ഉണ്ടായിരുന്നു.
നെയ്യാറ്റിന്‍കര മഹാദേവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അരുവിപ്പുറം നിവാസികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 1888ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. അതിനു മുൻപ് ആറാട്ടുപുഴ വേലായുധപണിക്കർ തന്റെ പ്രദേശത്തെ ശിവക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 1885ല്‍ സ്വന്തമായൊരു ക്ഷേത്രം പണിതിരുന്നിരുന്നു.
1924ലെ വൈക്കം സത്യാഗ്രഹം ക്ഷേത്രത്തിന്റെ ചുറ്റുപാടുമുള്ള വഴികളിലൂടെ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിനായിരുന്നു. ഈ സത്യാഗ്രഹത്തില്‍ ഗാന്ധിജി മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രധാനികളും അപ്രധാനികളുമായ നിരവധിപേര്‍ ഇടപെട്ടു.
1926ലെ തിരുവാര്‍പ്പ് സത്യാഗ്രവും സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്ര പ്രവേശനത്തിനും വേണ്ടിയുള്ളതായിരുന്നു. ഇതിനു സമാന്തരമായി മലബാറിലും പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജ്ജിച്ചു. 1903ല്‍ എസ്എന്‍ഡിപി യോഗം സ്ഥാപിതമായി. 1905ല്‍ അയ്യങ്കാളി സാധുജനപരിപാലന സംഘം സ്ഥാപിച്ചു.
ഗുരുവായൂര്‍ സത്യാഗ്രഹം നടക്കുന്നത് ഇതിന്റെ ഭാഗമായാണ്. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടതിന് എതിരെയായിരുന്നു ഗുരുവായൂര്‍ സത്യാഗ്രഹം. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായിരുന്നു സമരത്തിന്റെ മുന്നണിയില്‍.
1931 ഒക്ടോബര്‍ 21ന് പയ്യന്നൂരില്‍ നിന്നും എകെജിയുടെ നേതൃത്വത്തില്‍ ആരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥാപ്രയാണം ഒക്ടോബര്‍ 31ന് ഗുരുവായൂരിലെത്തി. നവംബര്‍ 1ന് ക്ഷേത്രത്തിലേക്ക് കയറാന്‍ ശ്രമിച്ച സമര ഭടന്‍മാരെ കാവല്‍ക്കാര്‍ തടഞ്ഞു. ഇതോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങി.
കെ കേളപ്പനെ കൂടാതെ സുബ്രഹ്മണ്യന്‍ തിരുമുമ്പ്, എകെജി, പി കൃഷ്ണപിള്ള തുടങ്ങിയവര്‍ സമരത്തിന്‍റെ മുന്‍നിരയില്‍ നിന്നു. പലവിധ തടസങ്ങളെയും അതിജീവിച്ചായിരുന്നു സമരം. ജാഥാ ക്യാപ്റ്റനായ എകെജിക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ക്ഷേത്ര ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച മണി അടിച്ച പി കൃഷ്ണപിള്ളക്കും മര്‍ദ്ദനമേറ്റു. സമരം ശക്തമായപ്പോള്‍ ക്ഷേത്രം അടച്ചിട്ടു. സത്യാഗ്രഹം നിരാഹാരത്തിന് വഴിമാറിയപ്പോള്‍ ഗാന്ധിജി ഇടപെടലിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
ഇങ്ങനെ പടിപടിയായി സാമൂഹ്യരംഗത്തുണ്ടായ മാറ്റങ്ങളാണ് ക്ഷേത്ര പ്രവേശനത്തിലേക്ക് വഴിതെളിയിച്ചത്
തിരുവിതാംകൂറിലെ അവർണ്ണരായ ഹൈന്ദവർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചുകൊണ്ടു ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവു പുറപ്പെടുവിച്ച വിളംബരമാണ് *ക്ഷേത്രപ്രവേശന വിളംബരം
1936 നവംബർ 12 നാണ് ഈ വിളംബരം നടന്നത്
തിരുവിതാംകൂറിലും പിന്നീടു കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്കു വഴിമരുന്നിട്ട അതിപ്രധാനമായൊരു നാഴികകല്ലായി ഈ വിളംബരം വിശേഷിക്കപ്പെടുന്നു. ക്ഷേത്ര പ്രവേശനവിളംബരം എഴുതി തയ്യാറാക്കിയത് ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ്.
എന്നിട്ടും മലബാറിൽ ക്ഷേത്രപ്രവേശം സാധ്യമായില്ല. 1947 ല്‍ ടി പ്രകാശത്തിന്റെ നേതൃത്വത്തിലുള്ള മദിരാശി ഗവണ്‍മെന്റ്, തിരുവിതാംകൂര്‍ മാതൃകയനുസരിച്ച്, ക്ഷേത്രപ്രവേശന നിയമം കൊണ്ടുവരികയും 1947 ജൂണ്‍ 12-ാം തീയതി ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം നടപ്പാക്കുകയും ചെയ്തു. ഇതോടെ എല്ലാ പൊതു ക്ഷേത്രങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം സാധ്യമായി
https://www.facebook.com/Malayalivartha