"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ" കടയ്ക്കൽ സമരം, മൊറാഴ സമരം കയ്യൂര്‍ സമരം, പുന്നപ്രവയലാര്‍ സമരം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കടക്കൽ പ്രദേശം ചരിത്രത്തിൽ സ്ഥാനം ആർജ്ജിച്ചത് കടക്കൽ സമരത്തിനു ശേഷമാണ്. കടക്കൽ, കല്ലറ, കിളിമാനൂർ, പാങ്ങോട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശത്തെ
കടയ്ക്കൽ ചന്തയിൽ 1938ൽ ഏർപ്പെടുത്തിയ അമിത നികുതിക്ക് എതിരെ നടത്തിയ പോരാട്ടമാണ് കടയ്ക്കൽ വിപ്ലവം.
കാര്‍ഷിക കലാപമായി തുടങ്ങിയ സമരം മാസങ്ങളോളംനീണ്ടു. സമരത്തെ നേരിട്ട ദിവാന്റെ പോലീസിനെ നാട്ടുകാര്‍ അടിച്ചോടിച്ചു.കടയ്ക്കലും ചുറ്റുമുള്ള 14 ചതുരശ്ര മൈല്‍ പ്രദേശങ്ങളും ചേര്‍ത്ത് സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. സമരനേതാക്കളായിരുന്ന ഫ്രാങ്കോ രാഘവന്‍ പിള്ളയെ അവിടുത്തെ രാജാവായും ചന്തിരന്‍ കാളിയച്ചിയെ മന്ത്രിയായും ജനം പ്രഖ്യാപിച്ചു.
സ്പെയിനിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത ഗവൺമെന്റിനെ ഫാസിസ്റ്റ് വിപ്ലവത്തിലൂടെ അട്ടിമറിച്ച് അധികാരം കൈയടക്കിയതാണ് ജനറൽ ഫ്രാൻസിസ് കോ ഫ്രാങ്കോ .സമരത്തെ അടിച്ചമർത്താൻ സി പി നൽകിയ ഫ്രാങ്കോ എന്ന പേര് കടയ്ക്കലിലെ ജനഹൃദയങ്ങളിൽ ആവേശമായി മാറി. ......
കടയ്ക്കല്‍ പ്രദേശം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് തിരുവിതാംകൂറില്‍നിന്നും വിട്ടുമാറിയെന്നും യുദ്ധം ചെയ്ത് പ്രദേശം വീണ്ടെടുക്കണമെന്നുമാണ് അന്നത്തെ പേഷ്‌കാര്‍ ദിവാന് റിപ്പോര്‍ട്ട് നല്‍കിയത്. തുടർന്ന് പട്ടാളത്തെ ഇറക്കി ദിവാന്‍ കടയ്ക്കലില്‍ സംഹാരതാണ്ഡവം നടത്തി. അക്രമങ്ങളെ ജനങ്ങള്‍ ചെറുത്തുനിന്നെങ്കിലും ക്രമേണ നേതാക്കള്‍ പലരും അറസ്റ്റിലാവുകയും സ്വയം കീഴടങ്ങുകയുമായിരുന്നു. സമരത്തില്‍ 82 പേരെ പ്രതിയാക്കി പോലീസ് കേസ് ചാര്‍ജ് ചെയ്തു. വിചാരണയ്ക്കായി സ്‌പെഷ്യല്‍ കോടതിയും സ്ഥാപിച്ചിരുന്നു. സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ നടന്ന ശക്തമായ പോരാട്ടമാണ് കടയ്ക്കലിൽ നടന്നതെങ്കിലും ചരിത്രത്തിൽ അതിന് വേണ്ടത്ര സ്ഥാനം ലഭിച്ചില്ല
മൊറാഴ സംഭവം
ഇന്ത്യയുടെ സ്വാതന്ത്ര സമരചരിത്രത്തില്‍ ഉത്തര മലബാറിന്റെഴ ഒരു പ്രധാന സംഭാവന ആയിരുന്നു മൊറാഴ സംഭവം
ബ്രിട്ടീഷ് സാമ്രാജ്യത്വം രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിൽ പ്രതിഷേധിച്ച് കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1940 സപ്തംബർ 15 സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കാൻ തീരുമാനിക്കുകയുണ്ടായി. എന്നാൽ അന്നത്തെ സർക്കാർ അത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കി. നിരോധനം ലംഘിച്ചു കൊണ്ട് കീച്ചേരിയിൽ കെ.പി.ആർ. ഗോപാലന്റെ നേതൃത്വത്തിൽ ഒരു വൻ പൊതുയോഗം ചേരാൻ തീരുമാനിച്ചു.
എന്നാൽ യോഗം നിരോധിച്ചതിനാൽ അഞ്ചാം പീടികയിലേക്ക് പൊതുയോഗം മാറ്റി. അവിടെ യോഗം നടക്കുന്നതിനിടെ സബ്. ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘം മർദ്ദനമുറകൾ നടത്തികൊണ്ട് അവിടെ ഒത്തുകൂടിയ ജനങ്ങളെ നേരിട്ടു. തുടർന്നുണ്ടായ ജനങ്ങളുടെ ചെറുത്തുനിൽപ്പിൽ സബ് ഇൻസ്പെക്ടർ കുട്ടിക്കൃഷ്ണമേനോനും മറ്റൊരു പോലീസുകാരനും കൊല്ലപ്പെട്ടു.
ഇതിനെ തുടർന്ന് ഉത്തര മലബാർ പ്രദേശമാകെ പോലീസ് അതിക്രമങ്ങൾ ഉണ്ടായി. നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ലോക്കപ്പ് മർദ്ദനത്തിനു ഇരയായി. വിചാരണക്കൊടുവിൽ കെ.പി.ആർ.ഗോപാലനെ തൂക്കിക്കൊല്ലുന്നതിനും മറ്റു നിരവധിപേരെ ജീവപര്യന്തം തടവിനും ശിക്ഷിക്കുകയും ചെയ്തു.
കെ. പി. ആറിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് 1942 ഫെബ്രുവരി 27-ന് മാതൃഭൂമിയിൽ കെ.എ. ദാമോദര മേനോൻ മുഖപ്രസംഗം എഴുതി. പിന്നീട് മഹാത്മാഗാന്ധിയുടെ ഇടപെടലും ബ്രിട്ടിഷു പാർലമെന്റിൽ നടന്ന ചൂടേറിയ ചർച്ചയ്ക്കും ഒടുവിൽ കെ പി ആറിന്റെ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റുകയുണ്ടായി. സാമ്രാജ്വത്വവിരുദ്ധ പോരാട്ടത്തിലെ ഒരു പ്രധാന ഏട് തന്നെയായി മാറി മൊറാഴ സംഭവം
കയ്യൂര്‍ സമരം
1941 ൽ നീലേശ്വരത്തെ ജന്മിമാരും കര്‍ഷകരും തമ്മിലുള്ള വഴക്ക് സമരമായി മാറി. ജന്മിമാരെ സഹായിക്കാനെത്തിയ പോലീസുകാരെ കര്‍ഷകര്‍ തടഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ നടത്തിയ ജാഥയെ നിരോധിക്കാന്‍ പോലീസ് തീരുമാനിച്ചു. വാറണ്ടുമായിവന്ന സുബ്രായന്‍ എന്ന പോലീസുകാരനെ കയ്യൂരില്‍ പ്രകടനക്കാര്‍ തടഞ്ഞു. അയാള്‍ പുഴയിലേക്ക് ചാടിയതുകാരണം മരണം സംഭവിച്ചു. കയ്യൂരും സമീപപ്രദേശവും പോലീസുകാരുടെ ഭീകരവാഴ്ച അരങ്ങേറി. 61 പേരെ പ്രതിചേര്‍ത്ത് കേസെടുത്തു. കോടതി അഞ്ചുപേര്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് ചൂരിക്കാടന്‍ കൃഷ്ണന്‍നായരെ പ്രായം തികയാത്തതിനാല്‍ വധശിക്ഷയില്‍ നിന്നും ഒഴിവാക്കി. മറ്റുള്ളവരുടെ വധശിക്ഷ സ്ഥിരീകരിച്ചു.
പുന്നപ്രവയലാര്‍ സമരം (1946 )
രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ഉണ്ടായ തൊഴിലില്ലായ്മ, ഭക്ഷ്യക്ഷാമം, കൂലിവെട്ടിക്കുറയ്ക്കല്‍, ജന്മിമാരുടെയും പോലീസിന്റെയും അതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആണ് ആലപ്പുഴയിലെ പുന്നപ്രവയലാര്‍ സമരങ്ങള്‍ക്ക് കാരണമായത്. ഇതിനിടയിലാണ് തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ നടപടികള്‍ ജനങ്ങളെ ക്ഷുഭിതരാക്കി. ഭരണഘടന പരിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് അദ്ദേഹം 1946 ജനവരിയില്‍ പ്രസിദ്ധീകരിച്ചു. നീക്കം ചെയ്യാന്‍ പാടില്ലാത്ത എക്സിക്യൂട്ടീവ് ഉള്‍പ്പെടുന്ന ഭരണസംവിധാനമാണ് അദ്ദേഹം കൊണ്ടുവന്നത്.
ഇതിനെതിരെ "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യവുമായി ജനം രംഗത്തിറങ്ങി. ആലപ്പുഴയിലെ പല ഭാഗത്തും തൊഴിലാളിസമരം രൂക്ഷമായി. അതോടെ അടിച്ചമര്‍ത്തലും ശക്തമായി.പോലീസിനെയും പട്ടാളത്തിനെയും എതിര്‍ത്ത് തൊഴിലാളികള്‍ ചെറുത്തുനില്‍പ് തുടങ്ങി. ഒക്ടോബര്‍ 24ന് പുന്നപ്രയില്‍ പോലീസും പട്ടാളവുമായി തൊഴിലാളികള്‍ ഏറ്റുമുട്ടി.
ഇതില്‍ ഇരുന്നൂറോളം തൊഴിലാളികള്‍ മരിച്ചു. പക്ഷേ മരണസംഖ്യ ഇതിലും കൂടുതലായിരുന്നു. ഇതോടെ സര്‍. സി.പി. ഈ പ്രദേശങ്ങളില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ നേതൃത്വം സി.പി. ഏറ്റെടുത്തു. ഒക്ടോബര്‍ 27ന് വയലാറില്‍ പട്ടാളവും തൊഴിലാളികളും ഏറ്റുമുട്ടി. വാരിക്കുന്തവുമായിട്ടാണ് തൊഴിലാളികള്‍ യന്ത്രത്തോക്കുകളോട് നേരിട്ടത്.
അവിടെ 130 പേര്‍ മരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും അതിലും എത്രയോ കൂടുതലായിരുന്നു. ഏകദേശം ആയിരം പേര്‍ മരിച്ചുവെന്നാണ് അനൗദ്യോഗികകണക്ക്
"
https://www.facebook.com/Malayalivartha