ചരിത്രത്തിൽ ജനുവരി 6 ലെ പ്രധാന വിശേഷങ്ങൾ ഇവയാണ്
ചരിത്രത്തിൽ ജനുവരി 6 ലെ പ്രധാന വിശേഷങ്ങൾ ഇവയാണ്
1791 – കൊച്ചിരാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റ് ഇൻഡ്യാ കമ്പനിയുമായി കരാറുണ്ടാക്കി. ഇന്ത്യയിൽ കച്ചവട അവകാശങ്ങൾ നേടിയെടുക്കുന്നത് ലക്ഷ്യമാക്കി 1600 ഡിസംബർ 31-നു എലിസബത്ത് I രാജ്ഞിയാണ് കമ്പനിയ്ക്ക് ബ്രിട്ടീഷ് രാജകീയ അനുമതിപത്രം നൽകിയത് . ഈ അനുമതി പത്രത്തിന്റെ ഫലമായി പുതുതായി രൂപവത്കരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയടക്കമുള്ള കിഴക്കൻ രാജ്യങ്ങളിലെ എല്ലാ കച്ചവടങ്ങളുടെയും മുകളിൽ 15 വർഷത്തെ കുത്തക ലഭിച്ചു.. കാലക്രമേണ ഭരണാധികാരവും സൈനികശക്തിയും സംഭരിച്ച് ഒരു വാണിജ്യ വ്യാപാര സ്ഥാപനത്തിൽ നിന്നും കമ്പനി ഇന്ത്യയെയും ഏഷ്യയിലെ മറ്റ് കോളണികളെയും ഭരിക്കുന്ന ഒരു ഭരണസ്ഥാപനമായി കമ്പനി പരിണമിച്ചു
1838 – സാമുവൽ മോഴ്സ് ഇലട്രിക്കൽ ടെലിഗ്രാഫ് വിജയകരമായി പരീക്ഷിച്ചു.
1912 - ന്യൂ മെക്സിക്കോ 47 ാം യുഎസ് സംസ്ഥാനമായി അംഗീകരിച്ചു.
1950 – ഫ്രഞ്ച് അധീനപ്രശ്നമായ പോണ്ടിച്ചേരി, കാരയ്ക്കൽ, മയ്യഴി, യാനം എന്നീ പ്രദേശങ്ങൾ ഇന്ത്യയിൽ ലയിച്ചു.
1989 - പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിൽ ഗൂഢാലോചനയ്ക്കായി സത്വന്ത് സിംഗും കഹർ സിങ്ങിനും വധശിക്ഷ വിധിച്ചു. രണ്ടുപേർ അതേ ദിവസം തന്നെ വധിക്കപ്പെടുന്നു. ഒക്ടോബർ 31, 1984 ന് സഫ്ദർജംഗ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയിലുള്ള ഉദ്യാനത്തിൽ വെച്ചാണ് ഇന്ദിരയ്ക്ക് സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റത് . ബ്രിട്ടീഷ് നടനായ പീറ്റർ ഉസ്റ്റിനോവിന് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി അഭിമുഖം നൽകാൻ തന്റെ തോട്ടത്തിൽ കൂടി നടക്കുമ്പോഴാണ് ഇന്ദിരയ്ക്ക് വളപ്പിലെ ഒരു ചെറിയ ഗേറ്റിൽ കാവൽ നിന്നിരുന്ന അംഗരക്ഷകരിൽനിന്ന് വെടിയേറ്റത്.. .
2001 - 2000-ത്തിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ജോർജ്ജ് ഡബ്ല്യു. ബുഷ് യുഎസ് കോൺഗ്രസ് അംഗീകാരം നൽകി.
2005 - സൗത്ത് കരോലിനയിലെ ഗ്രാനൈറ്റ് വില്ലയിൽ ട്രെയിൻ കൂട്ടിയിടിച്ച് 60 ടൺ ക്ലോറിൻ വാതകം ചോർന്നു.
2017 - അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയായ ഡൊണാൾഡ് ട്രംപിന് യുഎസ് കോൺഗ്രസ് അംഗീകാരം നൽകുന്നു.
1987 – . ആധുനിക മലയാളകവിതയ്ക്ക് മനുഷ്യജീവിതത്തെക്കുറിച്ചുള്ള അഗാധമായ ഉള്‍ക്കാഴ്ചകളുടെ കരുത്തുനല്‍കിയ കവി എൻ.എൻ. കക്കാട്, മരിച്ചു.വയലാര്‍ അവാര്‍ഡ് ( സഫലമീ യാത്ര), കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌കാരം, ചെറുകാട് അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്
1929 ജനുവരി 6 1929 ജനുവരി ആറിന്, ഇന്ത്യയിലെ ദരിദ്രര്‍ക്കും രോഗികള്‍ക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനായി മദര്‍ തെരേസ ഇന്ത്യയിലെ കൊല്‍ക്കത്തയില്‍ എത്തി. ആഗ്നസ് ഗോണ്‍ക്‌സ ബോജാക്‌സിയു എന്ന മദര്‍ തെരേസ മാസിഡോണിയ സ്വദേശിയായിരുന്നു. അന്ന് ഒട്ടോമാന്‍ സാമ്രാജ്യത്തിലെ കൊസാവോ വിലായത്തിന്റെ ഭാഗമായിരുന്ന സ്‌കോപ്‌ജെ (ഇപ്പോള്‍ റിപബ്ലിക് ഓഫ് മാസിഡോണിയയുടെ തലസ്ഥാനം) യിലാണ് അവര്‍ ജനിച്ചത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇംഗ്ലീഷ് പഠിക്കുക എന്ന ലക്ഷ്യത്തോടെ അയര്‍ലന്റിലെ റാത്ത്ഫാണ്‍ഹാമിലുള്ള ലോറേത്തോ ആശ്രമത്തിലെ ലോറേത്തോ സിസ്‌റ്റേഴ്‌സ് സംഘത്തില്‍ ചേരുന്നതിനായി 1928-ല്‍, തന്റെ പതിനെട്ടാമത്തെ വയസില്‍ മദര്‍ വീട് വിട്ടു
2007 – മയിലമ്മ, പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമര നായിക മരിച്ചു..കൊക്കക്കോളയുടെ ശീതളപാനീയ നിർമ്മാണയൂണിറ്റിൻറെ പ്രവർത്തനം പ്രദേശത്തെ ജലസ്രോതസ്സുകളെ പ്രതികൂലമായി ബാധിക്കുകയും ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ പ്ലാൻറിൻറെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് 2002ൽ കേരളത്തിലെ പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയിലെ ആദിവാസി ജനവിഭാഗമടങ്ങുന്ന ഗ്രാമവാസികൾ തുടങ്ങിയ സമരമാണ് പ്ലാച്ചിമട കൊക്കോകോള വിരുദ്ധ സമരം
നിരക്ഷരയായ മയിലമ്മ പ്ലാച്ചിമടയിലെ ജല സംരക്ഷണ സമരത്തിന്റെ നേതൃത്വത്തിലെത്തുന്നത് വിവാഹിതയായി പ്ലാച്ചിമടയിൽ എത്തിയതിനു ശേഷമാണ് .പ്ലാച്ചിമടയിലെ വെള്ളത്തിന്റെ ക്ഷാമവും ഉള്ള വെള്ളം ഉപയോഗക്ഷമം അല്ലാത്തത്തിനും കാരണം കൊക്കക്കോള കമ്പനിയാണെന്ന തിരിച്ചറിവാണ് മയിലമ്മയെ സാമൂഹ്യ രംഗത്തേക്ക് കൊണ്ടുവന്നത് ..കൊക്കകോള കോര്‍പ്പറേഷൻ എന്ന ആഗോള ഭീമൻ മയിലമ്മയ്ക്ക് മുമ്പിൽ കീഴടങ്ങി പ്ലാച്ചിമടയിൽ നിന്ന് പലായനം ചെയ്തു. 2007 ജനുവരി 6 ന് സോറിയാസിസ് രോഗം ബാധിച്ച് മരിച്ചു
https://www.facebook.com/Malayalivartha