ചരിത്രത്തിൽ ജനുവരി 9...വിവരം കൈമാറുന്നതിനുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണ്‍ മാറിയ ദിനമാണ് 2007 ജനുവരി 9
ചരിത്രത്തിൽ ജനുവരി 9 ന്റെ പ്രാധാന്യങ്ങളിൽ എടുത്ത് പറയേണ്ട ഒന്ന് ,അന്നാണ് മൊബൈൽ ഫോണിന്റെ തലവര മാറ്റി എഴുതിയത് എന്നാണ് ..2007 ജനുവരി 9 നാണ് മൊബൈല്‍ ഫോണിന്റെ ചരിത്രം മാറ്റിമറിച്ച് സ്റ്റീവ് ജോബ്സ് ലോകത്തിന് മുന്നിലേക്ക് ആ ആപ്പിള്‍ എറിഞ്ഞുകൊടുത്തത്
അതോടെ അന്ന് വരെയുണ്ടായിരുന്ന എല്ലാ ധാരണകളും തിരുത്തപ്പെട്ടു. വിവരം കൈമാറാനുള്ള ഉപകരണം എന്നതില്‍ നിന്നും കൂള്‍ ഫോണ്‍ എന്ന ആശയത്തിലേക്ക് ലോകം മാറി. വിവരം കൈമാറുന്നതിനുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണ്‍ മാറിയ ദിനമാണ് 2007 ജനുവരി 9.
2007 ജനുവരി 9 വരെ മൊബൈല്‍ ഫോണ്‍ എന്നാല്‍ കാള്‍ ചെയ്യാനും മെസേജ് അയക്കാനുമുള്ള ഉപകരണം മാത്രമായിരുന്നു
തമാശ രൂപേണ പലരും പറഞ്ഞത് സ്റ്റീവ് ജോബ്സ് പാതി കടിച്ച് ലോകത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുത്തതാണ് ആ ആപ്പിള്‍ എന്നാണ് .പക്ഷെ ഏറെ താമസിയാതെ ആ ആപ്പിൾത്തുണ്ട് വിസ്മയമായി മാറുകയായിരുന്നു ..., ആപ്പിളിന്റെ ഐപോഡും, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഒരൊറ്റ ഉപകരണത്തില്‍. ചുരുക്കത്തില്‍ ഇതായിരുന്നു ആദ്യ ഐഫോണ്‍, ബ്ലാക്ക് ബെറിയുടെയും മോട്ടറോളയുടെയും നോക്കിയയുടെയുമൊക്കെ കീ പാഡുള്ള ഫോണുകള്‍ കണ്ട് ശീലിച്ചിരുന്ന ലോകം അതോടെ ഒറ്റ കീ മാത്രമുള്ള ടച്ച് ഫോണിലേക്ക് ആദ്യ ചുവട് വച്ചു
മൊബൈല്‍ ഫോണ്‍ ഒരു വിനോദ ഉപകരണം കൂടിയായി പിന്നീട് പരിണാമം പ്രാപിച്ചു. കൂള്‍ ഫോണ്‍ എന്ന ആശയത്തിന്റെ തുടക്കമായിരുന്നു ഇത്. ഇന്റര്‍നെറ്റ് മൊബൈല്‍ ഫോണിലെത്തിയതോടെ ലോകം കൈവെള്ളയിലേക്ക് ചുരുങ്ങി, സ്റ്റീവ് ജോബ്സിന്റെ ചിന്തകള്‍ക്ക് പിന്നാലെ ലോകം സഞ്ചരിക്കാന്‍ തുടങ്ങിയതോടെയാണ് മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യയില്‍ പില്‍ക്കാലത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയത്.
സ്റ്റീവ് ജോബ്സ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിവെച്ച സാങ്കേതിക വിപ്ലവം ഐഫോണ്‍ ഇന്നും തുടരുകയാണ്, 5G നെറ്റ്‍വര്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന ഐഫോണ്‍ 12 ഉടന്‍ പുറത്തിറങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വേറെയുമുണ്ട് ജനുവരി 9 ന്റെ പ്രത്യേകതകൾ ..അവ ഇങ്ങനെയാണ്
ഇന്ന് പ്രവാസി ഭാരതീയ ദിവസം
ദക്ഷിണാഫ്രിക്കയിലെ പ്രവാസി ജീവിതം അവസാനിപ്പിച്ച് (1905) മഹാത്മജി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമക്ക് ജനുവരി 9 പ്രവാസി ദിനമായി ആചരിക്കുന്നു ...
1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
1799.. നെപ്പോളിയനുമായുള്ള യുദ്ധത്തിന് പണം സ്വരൂപിക്കുവാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായ നികുതി (Income tax) ആദ്യമായി നടപ്പിലാക്കി.
1816- സർ ഹംഫ്രി ഡേവി ഖനി തൊഴിലാളികൾ ക്കിടയിൽ തന്റെ വിളക്ക് പരീക്ഷിച്ചു..
1863 – ലണ്ടൻ ഭൂഗർഭ റെയിൽവേ ആദ്യഘട്ടം രാഷ്ട്രത്തിന് സമർപ്പിച്ചു..
1929- ടിൻ ടിൻ കാർട്ടൂൺ പരമ്പരയിലെ ആദ്യ പുസ്തകം വിപണിയിലിറങ്ങി….
1982- ഇന്ത്യൻ പര്യവേക്ഷണ സംഘം ദക്ഷിണ ധ്രുവത്തി (അന്റാർട്ടിക്ക )ൽ എത്തി , ദക്ഷിണ ഗംഗോത്രി സ്ഥാപിച്ചു..
2004- ബ്രോഡ് കാസ്റ്റിങ്ങ് കേബിൾ സർവീസുകൾ TRAl യുടെ പരിധിയിൽ കൊണ്ട് വന്നു …
https://www.facebook.com/Malayalivartha