“ചരിത്രം ഓർത്തിരിക്കാനാകാത്തവർക്ക് അത് ആവർത്തിക്കാനുള്ള ദുര്യോഗമുണ്ടാകും” – ഈദി അമീൻ, സദ്ദാം ഹുസ്സൈൻ, മുഅമ്മർ ഗദ്ദാഫി ഇവർ അന്ത്യനാളുകൾ കഴിച്ചു കൂട്ടിയത് ഇങ്ങനെ
“ചരിത്രം ഓർത്തിരിക്കാനാകാത്തവർക്ക് അത് ആവർത്തിക്കാനുള്ള ദുര്യോഗമുണ്ടാകും” – “Those who cannot remember the past are condemned to repeat it.”- സ്പാനിഷ് അമേരിക്കൻ ചിന്തകൻ ജോർജ് സന്തായാനയുടെ വാക്കുകളാണിത്... ജീവിച്ചിരിക്കുമ്പോൾ കാണിച്ചുകൂട്ടുന്ന ചെയ്തികൾക്ക് മരണം കൊണ്ട് കണക്ക് പറയേണ്ടിവരും എന്ന് ഓർമിപ്പിക്കുന്ന ഉദ്ധരണികളാണ് ഈ വാക്കുകൾ ...
ഈദി അമീൻ, ഉഗാണ്ട
1971 മുതല്‍ 79 വരെ ഉഗാണ്ട എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം തന്റെ കൈകളിലിട്ട് അമ്മാനമാടിയ ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമ്മീന്‍..
1925 -ൽ ജനിച്ച ഈദി അമീൻ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കിങ്‌സ് ആഫ്രിക്കൻ റൈഫിൾസ് എന്ന ഉഗാണ്ടൻ സൈന്യത്തിൽ ചേർന്നു. സോമാലിയയിലെ മറ്റും യുദ്ധങ്ങളിൽ പങ്കെടുത്ത് വളരെ വേഗം രാജ്യത്തെ പട്ടാള മേധാവിയാകാൻ അദ്ദേഹത്തിന് കഴിഞ്ഞു . അക്കാലത്ത് ഏതാണ്ട് ഒമ്പതുവർഷത്തോളം ഈദി അമീനായിരുന്നു ഉഗാണ്ടയിലെ ലൈറ്റ് വെയ്റ്റ് ബോക്സിങ്ങ് ചാമ്പ്യൻ. 1966 -ൽ പട്ടാളത്തിലെ കമാണ്ടർ ആവുന്ന അമീൻ 1971 -ലെ ഒരു പട്ടാളവിപ്ലവത്തോടെയാണ് അധികാരത്തിൽ വരുന്നത്.
ഈദി അമീന്റെ എട്ടുവർഷം നീണ്ടുനിന്ന ഭരണം വംശഹത്യ, അഴിമതി , കൂട്ടക്കൊലപാതകം ഉള്‍പ്പെടെ എല്ലാ വിധ തിന്‍മകളുടെ കൂത്തരങ്ങായിരുന്നു .. ഈദി അമീന്റെ ഭരണത്തില്‍ ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക് . കുറചു അതിശയോക്തിയുണ്ടെങ്കിലും ഈദി അമ്മീന്‍ നരഭോജി ആയിരുന്നു എന്നു വരെ ചില ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്
72 -ൽ അമീൻ ഇന്ത്യക്കാരെയും പാക്കിസ്ഥാനികളെയും ഒന്നടങ്കം നാടുകടത്തി. ഇവരില്‍ ഡോക്റ്റര്‍മാര്‍, അധ്യാപകർ , വക്കീലന്‍മാര്‍ തുടങ്ങിയവർ ഒഴികെ എല്ലാവരും ഉടന്‍ തന്നെ ഉഗാണ്ട വിട്ടുപോകണം എന്നായിരുന്നു ഉത്തരവ്... അവരെല്ലാം ഇട്ടെറിഞ്ഞു പോയ വ്യവസായങ്ങളും, തോട്ടങ്ങളുമെല്ലാം അമീന്‍ തന്റെ പിണിയാളുകള്‍ക്ക് നല്‍കി . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ കൈകളിലേക്ക് വന്നുചേര്‍ന്ന ഈ വ്യവസായങ്ങള്‍ എല്ലാം എങ്ങനെ നടത്തിക്കൊണ്ടു പോകണം എന്ന അവര്‍ക്കറിയില്ലായിരുന്നു . നിയന്ത്രിക്കാനും , മാനേജ് ചെയാനും കഴിയാതെ ഇവയെല്ലാം തകര്‍ന്നു തുടങ്ങി . സ്വതവേ തകര്‍ച്ചയിലായിരുന്ന ഉഗാണ്ടന്‍ സാമ്പത്തിക വ്യവസ്ഥിതി ഒന്നുകൂടി തകര്‍ന്നു തരിപ്പണമായി.
ഇതോടെ ഉഗാണ്ട പട്ടിണിയിലേക്കും ക്ഷാമത്തിലേക്കും കൂപ്പുകുത്തി. 1976 ജൂണിൽ പലസ്തീൻ തീവ്രവാദികൾ ഇസ്രായേലി വിമാനം ഹൈജാക്ക് ചെയ്തപ്പോൾ അവരെ സ്വീകരിച്ച് വേണ്ടുന്ന ഭക്ഷണവും ആയുധവും മറ്റും നൽകി അമീൻ. പക്ഷേ, ഇസ്രായെലി സൈന്യം എന്റെബ്ബെ എയർപോർട്ട് ആക്രമിച്ച് അവരുടെ വിമാനം അമീന്റെ മൂക്കിന് ചുവട്ടിലൂടെ മോചിപ്പിച്ചുകൊണ്ടുപോയത് അമീന് വലിയ ക്ഷീണമായി.
1979 -ൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയിൽ അഭയം തേടിയ അമീൻ അവിടെ വർഷങ്ങളോളം നിർബാധം താമസിച്ചുപോന്നു. 2003 ജൂണിൽ സംഭവിച്ച ഒരു കിഡ്‌നി തകരാറിൽ അമീൻ കോമയിലായി. രണ്ടുമാസം ആസ്പത്രിയിൽ ചിലവിട്ട ശേഷം അമീൻ ആഗസ്റ്റിൽ മരണപ്പെട്ടു. നിയന്ത്രണാതീതമായിക്കഴിഞ്ഞ അമീന്റെ ശരീരഭാരമാണ് അയാളുടെ ജീവനെടുത്തത് എന്നുപറയാം. മരിക്കുമ്പോൾ ഏകദേശം 220കിലോ ഭാരമുണ്ടായിരുന്നു ഈദി അമീന്. ജനിച്ച വർഷം കൃത്യമായി രേഖപെടുത്തപ്പെട്ടിട്ടില്ലെങ്കിലും ഏകദേശം 80 വയസ്സുണ്ടായിരുന്നു മരിക്കുമ്പോൾ അമീന്.
2 . സദ്ദാം ഹുസ്സൈൻ, ഇറാക്ക്
ഇന്ത്യയെയും ഇന്ത്യക്കാരെയും അളവറ്റു സ്നേഹിച്ച ഭരണാധികാരിയായിരുന്നു സദ്ദാം ഹുസൈൻ . ഞാനും ആയിരം ഇൻഡ്യൻ പട്ടാളക്കാരുമുണ്ടെങ്കിൽ ഈ ലോകം തന്നെ കീഴടക്കാം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട് . സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ആയ സിപിഎം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിവർ ഹർത്താൽ ആചരിച്ചു..
1937 ഏപ്രിൽ 28-ന് സദ്ദാം ജനിച്ചു. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട സ്‌ഥാനം അമ്മാവൻ ഖൈരള്ള
യുടെ സംരക്ഷണയിലായിരുന്നു. ഇറാഖ് സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഖൈരള്ള ബ്രിട്ടനെ എതിർത്തതിന്റെ പേരിൽ ജയിലിൽ ആയതോടെ സദ്ദാം ഒറ്റപ്പെട്ടു. അമ്മയുടെ അടുത്ത് മടങ്ങിയെത്തിയ സദ്ദാമിനെ രണ്ടാനഛൻ തരം കിട്ടിയപ്പോഴൊക്കെ കഠിനമായി ദ്രോഹിച്ചു. അവരുടെ ദ്രോഹം ആ കൊച്ചു ബാലനു സഹിക്കാവുന്നതിനപ്പുറമായിരുന്നു. അങ്ങനെ അവൻ ആദ്യമായി ആയുധമെടുത്തു. കയ്യിൽ കിട്ടിയതൊക്കെയെടുത്ത് അവൻ അവരെ ആക്രമിക്കാൻ തുടങ്ങി.
1957-ൽ രാഷ്ട്രീയത്തിൽ ചേർന്നു..2003 -ൽ അമേരിക്ക ഇറാക്ക് അധിനിവേശം നടത്തുന്നതോടെയാണ് സദ്ദാം ഹുസൈന് അധികാരം നഷ്ടമാവുന്നത്. അമേരിക്കൻ പട്ടാളത്തിന്റെ പിടിയിൽ നിന്നും വഴുതിമാറി ഭൂമിക്കടിയിലെ ഒരു ബങ്കറിൽ ഒളിച്ചുപാർത്തിരുന്ന സദ്ദാമിനെ സൈന്യം ഒടുവിൽ കണ്ടുപിടിച്ചു. 1982ൽ 148 ഷിയാ മുസ്ലീങ്ങളെ വധിച്ച കുറ്റത്തിന് കഴുവേറ്റപ്പെടുകയായിരുന്നു സദ്ദാം. വടക്കു കിഴക്കൻ ബാഗ്ദാദിലെ കാമ്പ് ജസ്റ്റിസിലായിരുന്നു കഴുവേറ്റം.
അങ്ങേയറ്റം ധീരതയോടെയാണ് സദ്ദാം ഹുസൈന്‍ കൊലക്കയര്‍ ഏറ്റുവാങ്ങിയത്. ഡിസംബര്‍ 30 പുലര്‍ച്ചെയോടെ സദ്ദാമിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. വെളുത്ത വി നെക് ടീഷര്‍ട്ടും അതിനു മേലെ കറുത്ത ജാക്കറ്റുമായിരുന്നു സദ്ദാമിന്റെ വേഷം.
യാതൊരു ഇടര്‍ച്ചയുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഖുര്‍ആനും കൈയിലേന്തിയാണ് സദ്ദാം സുരക്ഷാ ഭടന്‍മാര്‍ക്കൊപ്പമെത്തിയത്. ജഡ്ജി കുറ്റപത്രം വായിച്ചപ്പോള്‍ അദ്ദേഹം അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ മുദ്രാവാക്യം വിളിക്കാനാരംഭിച്ചു. "അമേരിക്ക മരിക്കട്ടെ, ഇസ്രായേല്‍ മരിക്കട്ടെ, പേര്‍ഷ്യന്‍ പുരോഹിതര്‍ മരിക്കട്ടെ, പാലസ്തീന്‍ നീണാള്‍ വാഴട്ടെ.. "ജന്മനാടായ അൽ അജ്വയിൽ തന്നെ അടക്കം ചെയ്തു അന്നു സദ്ദാമിനെ.
3 മുഅമ്മർ ഗദ്ദാഫി
ലോകമെങ്ങും ക്രൂരതയുടെ പര്യായമായി അറിയപ്പെട്ടി രുന്ന ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിക്ക് രു പുരോഗമനവാദിയുെടെ മുഖവും ഉണ്ടായിരുന്നു. ഒരു ദരിദ്രരാജ്യമായിരുന്ന ലിബിയയെ സമ്ബന്ന രാജ്യമാക്കി മാറ്റിയത് അദ്ദേഹമായിരുന്നു..42 വര്‍ഷക്കാലത്തെ ഭരണം യഥാര്‍ഥ ത്തില്‍ ലിബിയയുടെ സുവര്‍ണ്ണ കാലഘട്ടം തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് നടപ്പാക്കിയ ജനോപകാര പദ്ധതികള്‍ ലോകത്ത് ഇന്നുവരെ മറ്റൊരു ഭരണാധികാ രിയും ഒരു രാജ്യത്തും നടപ്പാക്കിയിട്ടില്ല എന്ന് തന്നെ പറയാം
ഇതൊക്കെയായിരുന്നെങ്കിലും എതിരാളികളെ ഒരു ദയയുമില്ലാതെ വകവരുത്തുന്നതിലും തനിക്കിഷ്ടപ്പെട്ട സ്ത്രീകളെ ആവശ്യാനുസരണം ഉപയോഗിക്കുന്നതിലും ഇതിനായി പ്രത്യേകം വനിതാ ഗാര്‍ഡുകളെ സജ്ജമാക്കിയതിലുമൊക്കെ കുപ്രസിദ്ധനായിരുന്നു അദ്ദേഹം. തന്‍റെ പരിചരണത്തിനായി യൂക്രെയിന്‍ നേഴ്സ്മാരെയും സുരക്ഷയ്ക്കായി 80 കള്‍ മുതല്‍ വനിതാ ഗാര്‍ഡുകളെയും അദ്ദേഹം നിയമിച്ചിരുന്നു. .
തനിക്കെതിരെ ഉയര്‍ന്നു വന്നിരുന്ന വിമതനീക്കങ്ങള്‍ അദ്ദേഹം ശക്തിയായി അടിച്ചമര്‍ത്തിയിരുന്നു..ഒടുവില്‍ 2011 ഒക്ടോബര്‍ 20 ന് വളരെ ക്രൂരമായി സ്വന്തം ജന്മനാട്ടില്‍ എതിരാളികളാല്‍ പരസ്യമായി അദ്ദേഹം കൊലചെയ്യപ്പെട്ടത് ലോകം കണ്ടു
ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ട ട്രിപ്പോളിയിൽ നിന്നും പലായനം ചെയ്യും വഴിയാണ് ഗദ്ദാഫി പിടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും. നാറ്റോയുടെ ബോംബ് ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടോടി ഒരു ഡ്രെയിനേജ് പൈപ്പിനുള്ളിൽ ചെന്നൊളിച്ചിരുന്ന ഗദ്ദാഫിയെ ലിബിയൻ സൈന്യം കണ്ടുപിടിച്ചു. അവർ ഗദ്ദാഫിയെ അടിച്ചും, ബയണറ്റിനു കുത്തിയും പരിക്കേൽപ്പിച്ച ശേഷം ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നു.
https://www.facebook.com/Malayalivartha