ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം .. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി
1926 വരെ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും നാടാൻമാർ മുമ്പ് ചന്നാൻമാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഈ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് അരമുതൽ കാൽമുട്ട് വരെ വസ്ത്രം ധരിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.മാറ് മറിച്ചു നടക്കാൻ ശ്രമിച്ചവരെ സവർണ്ണ വിഭാഗക്കാർ ആക്രമിക്കുമായിരുന്നു
അക്കാലത്തു ലണ്ടൻ മിഷൻ സൊസൈറ്റിയുടെ സ്കൂളുകളിൽ പഠിച്ചിറങ്ങിയ നാടാർ പെൺകുട്ടികൾ മാറുമറയ്ക്കണം എന്ന് നിർബന്ധം കാണിച്ചതിലൂടെയാണ് ഈ ലഹള ആരംഭിക്കുന്നത് . ഇങ്ങനെ പഠിച്ചിറങ്ങിയ ചാന്നാർ പെൺകുട്ടികൾ മേൽവസ്ത്രം ഉടുക്കാൻ തുടങ്ങിയത്തിൽ പ്രകോപിതരായ സവർണ്ണ മേധാവിത്വം 1822ൽ വലിയ പ്രക്ഷോപം നടത്തുകയും പത്മനാഭപുരം കോടതിയിൽ ഹർജി നൽകുകയും ചെയ്തു. 1823 ലെ വിധിയിൽ ചാന്നാർ സ്ത്രീകൾക്ക് നേർത്ത മേൽമുണ്ട് ധരിക്കാമെന്നു വിധി വന്നു.
അന്നത്തെ ദിവാനായിരുന്ന കേണൽ മൺറോയുടെ ഉത്തരവ് പ്രകാരം ക്രിസ്ത്യൻ ചന്നാർ സ്ത്രീകൾക്ക് കുപ്പായം ധരിക്കാമെന്നും മേൽമുണ്ട് ധരിച്ച് കൂടായെന്നും തീരുമാനമായി ..ഇതോടെ ലഹള അല്പം ശമിച്ചെങ്കിലും ക്രമേണഹിന്ദു ചന്നാർ സ്ത്രീകളും കുപ്പയമിട്ടുതുടങ്ങി ..പിന്നീട് മേൽമുണ്ടും ധരിച്ചു .. ഇതിൽ പ്രകോപിതരായ അധികാരിവർഗ്ഗം വീണ്ടും ലഹള ശക്തമാക്കി.
1828 ൽ കൽക്കുളത്ത് ചന്തയിൽ രണ്ട് ചാന്നാട്ടിമാരെ മേൽവസ്ത്രം ധരിച്ചതിനു സവർണ്ണന്മാർ വിവസ്ത്രരാക്കി. ഇതാണ് ചാന്നാർ ലഹളക്ക് കാരണമായത് . ഒടുവിൽ 1859 ജൂലയ് 26ന് ഉത്രം തിരുനാൾ നാടാർ സ്ത്രീകൾക്ക് സവർണ്ണരുടെ വസ്ത്രങ്ങളെ അനുകരിയ്ക്കാത്ത വിധം ഏത് വസ്ത്രവും ധരിക്കാമെന്ന കൽപ്പന പുറപ്പെടൂവിച്ചു. എന്നാൽ മദ്രാസ് ഗവർണ്ണരായിരുന്ന ലോഡ് ഹാരിസി ന്റെ നിർദ്ദേശപ്രകാരം സവർണ്ണരുടെ വസ്ത്രത്തെ അനുകരിയ്ക്കരുത് എന്ന നിബന്ധന പിന്നീട് പിൻവലിക്കേണ്ടി വന്നു.
ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം
. ചേര്‍ത്തലയ്ക്കടുത്താണ് നങ്ങേലിയുടെ കുടുംബം താമസിച്ചിരുന്നത്. ഭര്‍ത്താവ് കണ്ടപ്പന്‍. ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ ഉണ്ടായിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ മേൽ വിവിധ നികുതികള്‍ അടിച്ചേൽപ്പിച്ചിരുന്നു..ഈ അവസരം മുതലെടുത്ത് നാട്ടുരാജാക്കന്‍മാര്‍ അവരുടെ താഴെക്കിടയിലുള്ള താണജാതിക്കാര്‍ക്ക് തലക്കരവും മുലക്കരവും ചുമത്താൻ തുടങ്ങി .ബ്രിട്ടീഷുകാരുടെ വരവോടെ സ്ത്രീകൾ മാറു മറക്കാൻ തുടങ്ങിയതിനോടനുബന്ധിച്ച് മുലക്കരം അടയ്ക്കാതെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അധികാരമില്ല എന്ന നിയമം കേരളത്തിലെ നാട്ടുരാജാക്കന്മാർ കൊണ്ടുവന്നു. സവർണ മേധാവികളുടെ കണ്ണുകളും കൈകളും വലിപ്പത്തിനും ആകൃതിക്കുമനുസരിച്ച‌് മാറുകൾക്ക് കരം നിശ്ചയിച്ചപ്പോൾ പട്ടിണി പാവങ്ങളായ സ്ത്രീകൾ വീണ്ടും ഉടുമുണ്ട് ഉപേക്ഷിച്ചു
ഈഴവ വിഭാഗത്തില്‍പ്പെട്ട യുവതിയായ നങ്ങേലി പ്രതികരിച്ചു. മുലക്കരം അടക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല മേൽമുണ്ട് ധരിക്കാനും തുടങ്ങി.. ഇത് കരം പിരിക്കുവാൻ ചുമതലപ്പെട്ട രാജകിങ്കരന്മാരെ അലോസരപ്പെടുത്തി. നങ്ങേലിയുടെ ‘ധിക്കാരം’ നാടാകെ പരന്നു. കണ്ടന്റെ ഭാര്യ മാറുമറച്ചിരിക്കുന്നു. വിവരമറിഞ്ഞ രാജകിങ്കരന്മാർ അക്രമാസക്തമായി കണ്ടന്റെ വീട്ടിലെത്തി നങ്ങേലിയോടു മുലക്കരം ആവശ്യപ്പെട്ടു. തൊട്ടുകൂടാത്തവരെങ്കിലും സവർണ മേധാവിത്വത്തിന‌് അയിത്തമല്ലാത്ത അവർണരുടെ പണം കരമായി നൽകാൻ “ആചാരപ്രകാരം’ നങ്ങേലി വാഴയില തറയിൽ വിരിച്ചു. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, എക്കാലത്തെയും ഉയർന്ന മുലക്കരം!. ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി
അന്നു വൈകുന്നേരത്തോടെ രക്തം വാര്‍ന്ന് നങ്ങേലി മരിച്ചു. അവളുടെ ചിതയില്‍ ചാടി ഭര്‍ത്താവും. നങ്ങേലിയുടെ ആത്മാഹുതിയോടെ മുലക്കരം തിരുവിതാംകൂറില്‍ നിര്‍ത്തലാക്കി.
https://www.facebook.com/Malayalivartha