നൈല്‍തീരത്തെ ഉറങ്ങാത്ത നഗരം
ലോകത്തിലെ മുസ്ലീംരാജ്യങ്ങളില്‍ പുരോഗമന ചിന്തയില്‍ മുന്‍പന്തിയിലാണ് ഈജിപ്‌ത്.
പരമ്പരാഗത ഭാഷ അല്‍മാദിയ(അഹ ാമറശമ) ആണ്. ജനങ്ങളില്‍ അറുപത്തിയഞ്ചു ശതമാനം മുസ്ലീങ്ങളും മുപ്പത്തിയഞ്ചു ശതമാനം ക്രിസ്‌ത്യാനികളുമാണ്. മൊത്തം ജനസംഖ്യ എണ്‍പത്തിരണ്ടു മില്ല്യണ്‍ കവിഞ്ഞു. അതില്‍ ആറു മില്ല്യണ്‍ ഇന്ത്യാക്കാരുണ്ടത്രെ.
``ഇമശൃീ ാലമി െവേല രശ്യേ വേമ േില്‌ലൃ ഹെലലു'െ'- (അഹസമവശൃമ: ഉറങ്ങാത്ത നഗരം) നഗരഹൃദയത്തിലെ സായംസന്ധ്യ. നൈല്‍നദിയുടെ മാറിലൂടെ ബോട്ടുകള്‍ നീങ്ങുന്നു, ബഹുനില ബംഗ്ലാവുകള്‍ പോലെ!.. തീരത്തെ വിശാലവീഥികളില്‍ പായുന്ന വാഹനങ്ങള്‍!.. അംബരചുംബികളായ സൗധങ്ങളില്‍ മിന്നിതെളിയുന്ന നക്ഷത്രദീപങ്ങള്‍!.. അങ്ങനെ വിസ്‌മയക്കാഴ്‌ചകള്‍
ങകട അഝഡഅഞകഡട എന്ന മൂന്നുനില ബോട്ടു കണ്ടാല്‍ കപ്പലെന്നു തോന്നും. അതിന്റെ ഇരുന്നാല്‍ ഇളംകാറ്റിന്റെ തലോടലില്‍ നയനങ്ങളെ മേയാന്‍ വിടാം, അക്കരെയുള്ള ദീപക്കാഴ്‌ചകളിലേക്ക്..!
പിരമിഡുകള്‍ കാത്തിരിക്കുന്നു, സ്‌ഫിങ്ക്‌സ്(ടുവശിഃ) എന്ന വിസ്‌മയവും. പ്രധാന പിരമിഡുകള്‍ മൂന്നെണ്ണമാണ്. മൂന്നുതലമുറയില്‍പെട്ട ഫറവോമാരുടെ ശവകുടീരങ്ങള്‍. ബാക്കിയെല്ലാം കാലത്തിന്റെ താഡനത്തില്‍പെട്ടു നാശോന്മുഖമായിരിക്കുന്നു.
സ്‌ഫിങ്ക്‌സ് എന്ന ശിലാനിര്‍മിതിക്കു മനുഷ്യന്റെ തലയും സിംഹത്തിന്റെ ഉടലുമാണ്. ഈ ഭീമാകാരരൂപത്തിനും കാലത്തിന്റെ പ്രഹരമേറ്റിട്ടുണ്ട്. പുരാതന മനുഷ്യന്റെ ഭാവനയ്‌ക്കും കായികശേഷിക്കും മുമ്പില്‍ മിഴിച്ചു നില്‌ക്കാനേ നമുക്കു കഴിയൂ. എത്രയായിരം അടിമകളുടെ വിയര്‍പ്പും രക്തവും ചിന്തിയ സ്ഥലമാണ്. ജോസഫും മറിയവും ഹോറോദേസിനെ ഭയന്ന് ഉണ്ണിയേശുവിനോടൊപ്പം ഒളിച്ചു താമസിച്ചതായി കരുതപ്പെടുന്ന സ്ഥലത്ത് ഒരു പള്ളിയുണ്ട്- പള്ളിക്കകത്ത് ഒരു അരികില്‍ അഴിക്കാലുകളാല്‍ വേര്‍തിരിച്ചു കാണപ്പെടുന്ന ഗുഹ ആണത്രെ, തിരുക്കുടുംബത്തിന്റെ അന്നത്തെ വാസസ്ഥലം. അങ്ങോട്ടു പ്രവേശനമില്ല. ഉച്ചഭക്ഷണത്തിനുശേഷം മ്യൂസിയത്തിലേക്ക്. ആഴ്‌ചകളോളം കണ്ടാലും തീരാത്ത, പൗരാണികതയുടെ അകത്തളങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണം. പല നിലകളിലായി അനേകം ഹാളുകളില്‍ ഭൂതകാലം നമ്മെ കാത്തിരിക്കുന്നു.
ഫറവോമാരുടെ ചരിത്രം ആലേഖനം ചെയ്‌ത പാപ്പിറസ് ചുരുളുകള്‍, സിക്കമൂര്‍ മരത്തിന്റെ കാതല്‍ കൊണ്ടു നിര്‍മിതമായ പ്രതിമകള്‍, ഓക്കു മരത്തിന്റെ പെട്ടികളില്‍ അടക്കം ചെയ്‌ത മമ്മികള്‍, പെട്ടികള്‍ക്കു മനുഷ്യാകൃതിയില്‍ കൊത്തിയുണ്ടാക്കിയ മേല്‌മൂടികള്‍, ശിലാശില്‌പങ്ങള്‍, ചിത്രവേലകള്‍, ആയുധങ്ങള്‍, പാത്രങ്ങള്‍.
https://www.facebook.com/Malayalivartha