1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്, സ്വാതന്ത്ര്യ സമര പോരാളി എന്നീ നിലകളിൽ പ്രശസ്തയാണ് ചുനങ്ങാട് കുഞ്ഞിക്കാവമ്മ. കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടങ്ങൾക്കും വഴിത്തിരിവ് തീർത്ത, കെ.പി.സി.സിയുടെ ഒറ്റപ്പാലം സമ്പൂർണ സമ്മേളനാം ആദ്യമായി നടന്നത് 1921 ൽ ആണ് . മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഒറ്റപ്പാലത്ത് നടന്ന ഈ ഒത്തുചേരലാണ് ഐക്യകേരളമെന്ന ആശയത്തിന് വിത്തുപാകിയത്.
1938 -ല്‍ ആണ് ചുനങ്ങാട് കുഞ്ഞിക്കാവമ്മ കെ പി സി സി അധ്യക്ഷയായത്. ഒരു സ്ത്രീ ഈ പദവിയിൽ എത്തുക എന്നത് അന്നുകാലത്ത് അത്ഭുതം തന്നെയാണ് . അതു കഴിഞ്ഞശേഷം ആദ്യമായി ഒരു വനിതാ ഡി സി സി അധ്യക്ഷ ആയി വരാന്‍ പോലും അര നൂറ്റാണ്ട് വേണ്ടിവന്നു എന്നുകൂടി ഓർക്കുമ്പോൾ ഇത് അത്ര ചെറിയ ,നിസ്സാര സംഭവം അല്ല .പ്രത്യേകിച്ചും ഇപ്പോൾ പോലും പുരുഷാധിപത്യം നടമാടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുള്ള നമ്മുടെ നാട്ടിൽ കേരളത്തിലെ ഒരു സാധാരണ ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന സ്ത്രീ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അമരത്ത് എത്തുക എന്ന് പറഞ്ഞാൽ അത് വളരെ വളരെ വലിയ കാര്യമാണ് .. ആ ചരിത്രം അറിയാം ,ചരിത്ര ജാലകത്തിലൂടെ.
പാലക്കാട് ജില്ലയിലുള്ള ഒറ്റപ്പാലത്ത് ചുനങ്ങാടിലെ ഒരു പ്രമുഖ നായർ കുടുംബത്തിലെ അംഗമായിരുന്നു ചുനങ്ങാട്ട് കുഞ്ഞിക്കാവമ്മ. ചുനങ്ങാട്ട് അമ്മുണ്ണി അമ്മയുടെയും ധര്‍മ്മോത്ത് പണിക്കരുടെയും മകളായി ജനിച്ചു . എട്ടാം ക്ലാസ് വരെ പഠിച്ചു . അന്നുകാലത്തു പെൺകുട്ടികൾ എട്ടാം ക്‌ളാസ് വരെ പഠിക്കുന്നത് തന്നെ വളരെ അപൂർവ്വ സംഭവമാണ്.
പഠനം കഴിഞ്ഞ ഉടന്‍ കുഞ്ഞിക്കാവ് വിവാഹിതയായി. മതിലകത്ത് വെള്ളിത്തോട്ടിയില്‍ മാധവ മേനോന്‍ എന്ന പുരോഗമനവിശ്വാസിയായിരുന്നു ഭർത്താവ് . ഉല്‍പതിഷ്ണുവും ദേശീയവാദിയും ഗാന്ധിഭക്തനുമായിരുന്ന വളരെ നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു മേനോന്‍.
കുഞ്ഞിക്കാവിനു വായിക്കാന്‍ ധാരാളം പുസ്തകങ്ങള്‍ അദ്ദേഹം എത്തിച്ചുകൊടുത്തു , പൊതുപ്രവര്‍ത്തനത്തിലിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഭർത്താവിന്റെ പിന്തുണയോടെ ദേശീയസമരത്തിലേക്ക് പ്രവേശിച്ച കുഞ്ഞിക്കാവ് ഗാന്ധിജിയുടെ സന്ദര്‍ശനവേളയില്‍ ആഭരണങ്ങളെല്ലാം അദ്ദേഹത്തിന് സംഭാവനയായി നല്‍കി. ഖാദി വസ്ത്രധാരിയായി.
വളരെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ച അവർക്ക് ഒരു മകളും രണ്ട് ആൺമക്കളുമുണ്ടായിരുന്നു. ഒരുപാട് പുസ്തകങ്ങൾ വായിക്കുമായിരുന്നു അവർ ദേശീയ പ്രസ്ഥാനത്തിലെ മഹാനായ നേതാക്കളുടെ രചനകളിലൂടെ ഇന്ത്യയുടെ വിദേശ ആധിപത്യത്തെക്കുറിച്ചും ഇന്ത്യയുടെ അടിമത്തെത്തെക്കുറിച്ചും വളരെയധികം മനസ്സിലാക്കി. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തിലേക്ക് ഇറങ്ങാൻ തന്റെ പ്രമുഖ കുടുംബത്തിന്റെ എല്ലാ ഭൗതിക സുഖങ്ങളും ഉപേക്ഷിക്കാൻ അവർ തീരുമാനിച്ചു.
1921 -ല്‍ ഒറ്റപ്പാലത്ത് നടന്ന കെ പി സി സിയുടെ പ്രഥമ അഖില കേരള രാഷ്ട്രീയ സമ്മേളനത്തിന്റെ സംഘാടകരില്‍ പ്രമുഖയായിരുന്നു കുഞ്ഞിക്കാവമ്മ. ദേശീയപ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ആദ്യ വനിതകളായ എ വി കുട്ടിമാളുവമ്മ, ഗ്രേസി ആരോണ്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞിക്കാവമ്മയും സമരങ്ങളില്‍ പങ്കെടുത്തു. വിദേശവസ്ത്രബഹിഷ്‌കരണസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കണ്ണുര്‍ ജയിലില്‍ അവര്‍ കഴിഞ്ഞത് മൂന്ന് വര്‍ഷം. പരമ്പരാഗത നായര്‍ തറവാടുകളില്‍ അന്ന് കേട്ടുകേള്‍വിപോലുമില്ലാത്ത വിപ്ലവമായിരുന്നു അത്.
ജയില്‍ മോചിതയായ ശേഷവും കുഞ്ഞിക്കാവമ്മ സജീവമായി പ്രക്ഷോഭരംഗത്ത് തന്നെ തുടർന്നു .. വീണ്ടും അറസ്റ്റിലായി വെല്ലൂര്‍ ജയില്‍ അടയ്ക്കപ്പെട്ടു.
സ്വതന്ത്രലബ്ധിക്ക് ശേഷം സജിവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞിക്കാവമ്മ ഹരിജന്‍ ക്ഷേമപ്രവര്‍ത്തനത്തിലും ഖാദി പ്രചാരണത്തിലും ഏര്‍പ്പെട്ടു. ചുനങ്ങാട്ട് കസ്തൂര്‍ബ സ്മാരക സ്‌കൂളിന്റെ സ്ഥാപകയായ അവര്‍ ഭൂദാനപ്രസ്ഥാനത്തിനു എട്ട് ഏക്കര്‍ ഭൂമി സംഭാവന ചെയ്തു. താമ്രപത്രം സ്വീകരിച്ചെങ്കിലും സ്വാതന്ത്ര്യസമരസേവനത്തിനു പ്രതിഫലമായി വയനാട്ടില്‍ സൗജന്യ ഭൂമി എന്ന വാഗ്ദാനം അവര്‍ നിരസിച്ചു. 1974 -ല്‍ എണ്‍പതാം വയസ്സിലായിരുന്നു നിര്യാണം.
https://www.facebook.com/Malayalivartha