Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ... പി. സരിനെ ഒരുക്കിയതിന് കൂലി ചോദിച്ചപ്പോൾ, മോഷണക്കുറ്റത്തിൽ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ്...


ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇപ്പോൾ യുദ്ധവും പുകച്ചിലും..ബെന്യാമിൻ നെതന്യാഹുവിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി... രാജ്യത്ത് എത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കാന‍ഡ.. കളി ഇസ്രയേലിനോട് വേണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്...


മേഘങ്ങളിൽ നിന്ന് മഴ പെയ്യുന്നതിന് പകരം മേഘങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നു...അവിടെയുള്ള തൊഴിലാളികൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി...ആളുകൾ അടുത്തേക്ക് പോയി വീഡിയോ എടുക്കുന്ന ദൃശ്യങ്ങൾ വൈറൽ...


പുതിയ ആണവ നീക്കവുമായി ഇറാൻ...കടുത്ത ആശങ്കയിൽ ലോകം.. സഹകരിക്കുന്നതിൽ ഇറാൻ പൂർണമായും പരാജയപ്പെട്ടുവെന്ന് യുഎൻ ന്യൂക്ലിയർ വാച്ച്‌ഡോഗ്.. യുറേനിയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്..


പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..

സ്വതന്ത്ര്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌

26 NOVEMBER 2012 01:13 AM IST
മലയാളി വാര്‍ത്ത.

More Stories...

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴി....‘ഇന്ത്യ, ചൈന ഭായ് ഭായ്’ മുദ്രാവാക്യം മുഴങ്ങിയേടത്ത് ഇപ്പോൾ യുദ്ധകാഹളം ..കാരണമിതാണ്

ഏകാധിപതികള്‍ അധികാരത്തില്‍ വാണരുളുന്ന മഹാനഗരങ്ങളിലെ ചത്വരങ്ങള്‍ പ്രതിഷേധത്തിന്റെ ഇരമ്പത്താല്‍ മുഖരിതമാകുന്ന പ്രതിഭാസം സമീപകാല ലോക ചരിത്രത്തില്‍ ആദ്യമുണ്ടായത്‌, 1989ല്‍ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ യുവജനങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടിയും, അഴിമതിഭരണത്തിന്റെ അറുതിക്കായും സംഘടിതമായി ശബ്‌ദമുയര്‍ത്തിയപ്പോഴാണ്‌. യുവജനങ്ങളുടെ പ്രതിഷേധം ടാങ്കുകള്‍ക്കടിയില്‍ ചതച്ചരയ്‌ക്കപ്പെട്ടുപോയി.

ഫ്രഞ്ചുവിപ്ലവമാണ്‌ വിപ്ലവങ്ങളുടെ മാതാവ്‌ എന്നു പറയാറുണ്ട്‌. 1917ലെ റഷ്യന്‍ വിപ്ലവത്തെത്തുടര്‍ന്നു, ബോള്‍ഷെവിക്‌ വിപ്ലവമാണ,്‌ യഥാര്‍ത്ഥ വിപ്ലവത്തിന്റെ മാതൃക എന്നു ഘോഷിക്കപ്പെടാന്‍ തുടങ്ങി. 1919ല്‍ ലെനിന്‍ മൂന്നാം ഇന്റര്‍നാഷണല്‍ സ്ഥാപിച്ചതിനു ശേഷം, വിപ്ലവത്തിനും വിപ്ലവപ്രവര്‍ത്തനത്തിനും ബോള്‍ഷെവിക്‌പാറ്റന്റുള്ള ഒരു മാതൃകയ്‌ക്കു പ്രചാരം ലഭിച്ചു. വസ്‌തുതയെന്തെന്നാല്‍, ആ മാതൃകയില്‍ പിന്നീട്‌ ഒരു വിപ്ലവവും ഉണ്ടായില്ല. 1948ല്‍, ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌പാര്‍ട്ടി വിപ്ലവം ബോള്‍ഷെവിക്‌ മാതൃകയിലോ ചൈനീസ്‌ മാതൃകയിലോ, ഏതുമാതൃകയിലാണ്‌ വേണ്ടത്‌ എന്നതിനെപ്പറ്റി ദീര്‍ഘനാള്‍. ചര്‍ച്ച ചെയ്‌തു. ആ ചര്‍ച്ച സെക്രട്ടറി ബി.ടി. രണദിവേ ``കമ്യൂണിസ്റ്റ്‌'' എന്ന പാര്‍ട്ടി മാസികയിലെഴുതിയ ഒരു ദീര്‍ഘ ലേഖനത്തിലൂടെ ഉപസംഹരിച്ചു. ബോള്‍ഷെവിക്കിതരമായ ഒരു വിപ്ലവ മാര്‍ഗവും സ്വീകാര്യമല്ലെന്നാണ്‌ രണദിവേ സിദ്ധാന്തിച്ചത്‌.
പുല്‍ക്കാട്ടിലെ തീ
ചൈനയിലേത്‌ ഒരു വിമോചനപ്പടയോട്ടമായിരുന്നു. അതിനെ വിപ്ലവം എന്നു വിളിച്ചു കൂടാ. `പ്രെയറി ഫയര്‍(ുൃമശൃശലളശൃല) പുല്‍ക്കാട്ടിലെ തീ -അതായിരുന്നു ചൈനയിലെ വിമോചനപ്പോരാട്ടം. ഒരിടത്തുനിന്നു കത്തിത്തുടങ്ങുന്നു, തീ പടര്‍ന്നു പിടിക്കുന്നു. തുടര്‍ന്ന്‌, പുല്‍പ്പരപ്പാകെ കത്തിപ്പോകുന്നു. അങ്ങനെ ഒരുതലയ്‌ക്കല്‍ നിന്നു തുടങ്ങുക- ഇന്ത്യയില്‍ ``തെലങ്കാന''യില്‍ നിന്നു തുടങ്ങാം, ``പുല്‍ക്കാട്ടിലെ തീ'' എന്നു കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ ചില അതിബുദ്ധിമാന്മാര്‍ കരുതി. ചൈനയില്‍, യെനാനില്‍ നിന്നാണ്‌ തീ കത്തിപ്പടര്‍ന്നത്‌. രണദിവേക്ക്‌ അതിനെപ്പറ്റി മതിപ്പുണ്ടായിരുന്നില്ല. അടമഴയായി വിപ്ലവം പെയ്‌തു നിറയണം എന്നാണ്‌ രണദിവേ നിരൂപിച്ചത്‌. തപാല്‍-റെയില്‍-ഡ്രാക്ക്‌-ടെക്‌സ്റ്റൈല്‍ ആദിയായ മേഖലകളിലൊക്കെ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തു, രണദിവേ. പണിമുടക്കുകള്‍ വഴിക്ക്‌ ജീവിതത്തെ സതംഭിപ്പിക്കുക. ഭരണകൂടത്തെ മരവിപ്പിക്കുക പിന്നെ അധികാരം കൈവശപ്പെടുത്തുക അനായാസമാകും എന്നു രണദിവേ സങ്കല്‌പിച്ചു. രണദിവേയുടെ നിര്‍ഭാഗ്യത്തിനു പക്ഷേ, പണി മുടക്കുകള്‍ ഉണ്ടായില്ല. പണിമുടക്കു സംഘടിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. രാജ്യമാകെ പണിമുടക്കു നടത്താന്‍ ശേഷിയുള്ള സംഘടന പാര്‍ട്ടിക്ക്‌ ഉണ്ടായിരുന്നില്ല. രണദിവേ അതംഗീകരിക്കാതെ പാര്‍ട്ടി നേതാക്കന്മാരുടെ കൃത്യവിലോപത്തിന്‌ അവരുടെ പേരില്‍ നടപടിയെടുത്തു. പാര്‍ട്ടിനേതാക്കന്മാരില്‍ വലിയവിഭാഗം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടു.
കോമിന്‍ഫോം ഇടപെട്ടു
പിന്നീട്‌, രണദിവേയും പാര്‍ട്ടിക്കു പുറത്തായി, അതിനു വഴിവെച്ചത്‌, മൂന്നാംഇന്റര്‍നാഷണലിന്റെ പുതിയ പതിപ്പായ കോമിന്‍ ഫോം എന്ന സംഘടനയുടെ ജിഹ്വയായ എീൃ മ ഘമേെശിഴ ജലമരല മിറ ളീൃ മ ജലീുഹല' െഉലാീലൃമര്യ എന്ന മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമാണ്‌ ``ഇന്ത്യയിലെപാര്‍ട്ടിനയം തിരുത്തേണ്ടിയിരിക്കുന്നു'' എന്നതായിരുന്നു ലേഖനത്തിന്റെ ആശയം. രണദിവേ അതിനോടു വിയോജിക്കാതെയോ, അതിനെ ചെറുക്കാതെയോ ഇരുന്നില്ല. എന്നാല്‍, പാര്‍ട്ടിയുടെ മുകള്‍ശ്രേണിയിലുള്ളവരിലധികം പേരും ``മോസ്‌കോ നോക്കി''കളായിരുന്ന നിലയില്‍, കോമിന്‍ഫോം നിര്‍ദേശം സശിര: കമ്പം അംഗീകരിക്കപ്പെട്ടു. രണദിവേ സെക്രട്ടറി പദവി ഒഴിഞ്ഞു, ആന്ധ്രയിലെ സി.രാജേശ്വരറാവു പാര്‍ട്ടിയുടെ സെക്രട്ടറിയായി. 1948ല്‍ കല്‍ക്കത്താകോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മറ്റിയുടെ സ്ഥാനത്ത്‌ ചുരുക്കംപേര്‍ മാത്രം അംഗങ്ങളായുള്ള പുതിയ സെന്‍ട്രല്‍ കമ്മിറ്റി ഉണ്ടായി. ഇന്ത്യയില്‍ പിന്നീടാരും വിപ്ലവത്തെ വിഭാവനം ചെയ്‌തില്ല. പാര്‍ട്ടി പദാവലിയില്‍ മാത്രം അതവശേഷിച്ചു.
കക
1917നു ശേഷം, ലോകചരിത്രത്തില്‍ വിപ്ലവങ്ങള്‍ പുനരാരംഭിച്ചത്‌, 1917ന്റെ അതേരാജ്യത്താണ്‌. 1991ല്‍. ഇടക്കാലത്ത്‌ ചില പ്രതിവിപ്ലവങ്ങള്‍ ഉണ്ടായി. 1934ല്‍ ജര്‍മ്മനിയിലും, 1936ല്‍ സ്‌പെയിനിലും. നിലവിലുള്ള വ്യവസ്ഥിതിയെ അരക്കിട്ടുറപ്പിക്കാനുള്ള സംരംഭങ്ങളായിരുന്നു അവ. ജര്‍മനിയിലെ പ്രതിവിപ്ലവം ലോകമഹായുദ്ധമായി പിന്നീടു പടര്‍ന്നു കത്തി. വിപ്ലവങ്ങളൊക്കെ വിനാശകരങ്ങളാണ്‌. വിനാശത്തിന്റെ പരമകാഷ്‌ഠയായിരുന്നു, ഹിറ്റ്‌ലറുടെ ലോകാധിപത്യ സ്ഥാപനസാരംഭം. കൊക്കിലൊതുങ്ങാത്തത്‌ കൊത്തി എന്നാണ്‌ ഹിറ്റ്‌ലറുടെ സാഹസത്തെപ്പറ്റി പറയേണ്ടത്‌. സ്‌പെയിനില്‍ ഉണ്ടായത്‌ യാഥാസ്ഥിതികമായ ഒരു ഭരണദൃഢീകരണമാണ്‌. രാജ്യത്തിനു പുറത്തേക്ക്‌ അതു കരിനിഴല്‍ വീഴ്‌ത്തിയില്ല.
ജനമര്‍ദനപരായണം
1917ല്‍ റഷ്യയില്‍ സ്ഥാപിതമായ ബോള്‍ഷെവിക്‌ ഭരണം 1985 വരെ നിഷ്‌ഠുരതരമായി തുടര്‍ന്നു. ലോകരുടെ മോചനത്തിനുള്ള മാര്‍ഗം തെളിയിച്ചു, റഷ്യയിലെ ബോള്‍ഷെവിക്‌ ഭരണ പരീക്ഷണം എന്നു വാചാലമായി വാഴ്‌ത്തപ്പെട്ടു. റഷ്യയിലെ സോവിയറ്റ്‌ഭരണം ജനമര്‍ദന പരായണമായിരുന്നു എന്ന്‌ ഔദ്യോഗികമായി പ്രസ്‌താവിക്കപ്പെട്ടു. 1956ല്‍ നടന്ന സോവിയറ്റ്‌ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ്സിന്റെ സെക്രട്ടറി നികിതാ ക്രൂഷ്‌ചേവ്‌ ചെയ്‌ത പ്രസംഗം ഓര്‍ക്കുക. ക്രൂഷ്‌ചേവ്‌ സോവിയറ്റ്‌ ഭരണത്തിന്റെ ഭീകര മുഖം തുറന്നു കാണിച്ചു. എന്നാല്‍, ആ വ്യവസ്ഥമാറ്റാന്‍ ക്രൂഷ്‌ചേവിന്റെ കാലത്തും തുടര്‍ന്നുള്ള കാലത്തും ശ്രമമുണ്ടായില്ല. ക്രൂഷ്‌ചേവിന്റെ കാലത്താണ്‌ ഹങ്കറിയില്‍ അതിക്രൂരമായ അടിച്ചമര്‍ത്തല്‍ ഉണ്ടായത്‌. മാറ്റത്തിന്റെ പ്രതിനിധിയായ ഇമ്രിനാഗിക്ക്‌ വധശിക്ഷ നല്‌കപ്പെട്ടു. പിന്നീടു ``ചെക്ക്‌ വസന്തം''വന്നു. ഡ്യൂബ്‌ ചെക്കിനെ അധികാരത്തില്‍നിന്നു ബലേന ഒഴിവാക്കി. സ്റ്റാലിന്‍ വിമര്‍ശിക്കപ്പെട്ടെങ്കിലും, സ്റ്റാലിനില്ലാത്ത സ്റ്റാലിനിസ്റ്റ്‌ ഭരണമാണ്‌ മാറിമാറിവന്ന നേതൃത്വങ്ങള്‍ക്കു കീഴില്‍ റഷ്യയില്‍ തുടര്‍ന്നത്‌.
മാറ്റത്തിന്റെ മുദ്രാവാക്യങ്ങള്‍
ഒടുവില്‍, 1985ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ്‌ സി.പി.എസ്‌.യുവിന്റെ സെക്രട്ടറിയായി, ക്രൂഷ്‌ചേവ്‌ തുടങ്ങിവച്ച മാറ്റത്തിന്റെ കാലാവസ്ഥയില്‍ സ്വതന്ത്രബുദ്ധിയായി വളര്‍ന്ന നേതാവായിരുന്നു ഗോര്‍ബച്ചേവ്‌. മുരടിച്ച സോവിയറ്റ്‌ രാഷ്‌ട്രീയത്തില്‍ ഗണ്യമായ മാറ്റമുണ്ടാക്കണമെന്ന പക്ഷക്കാരനായിരുന്നു ഗോര്‍ബച്ചേവ്‌. മാറ്റത്തിന്റെ രണ്ടു മുദ്രാവാക്യങ്ങള്‍ ഗോര്‍ബച്ചേവ്‌ പ്രഖ്യാപിച്ചു. `പെരിസ്‌ട്രോയിക്ക'യും `ഗ്ലാസ്‌നോസ്റ്റും.' മാറ്റാനധികാരം, വിമര്‍ശിക്കാനവകാശം-മുകളില്‍ പറഞ്ഞ റഷ്യന്‍ വാക്കുകളുടെ ആശയം അതായിരുന്നു. മാറ്റത്തിന്റെ തുടക്കം ഭരണഘടനയില്‍ തന്നെ. രാഷ്‌ട്രകാര്യങ്ങളില്‍ ആത്യന്തികാധികാരം കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാണെന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു നീക്കി. സോവിയറ്റ്‌ യൂണിയനില്‍ തിരഞ്ഞെടുപ്പും പാര്‍ലമെന്റും ക്യാബിനറ്റും ഉണ്ടായിരുന്നു. അതെല്ലാം പാര്‍ട്ടി, പാര്‍ട്ടിമാത്രമായിരുന്നു. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്‌ പാര്‍ട്ടി. ഒരു നിയോജക മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിമാത്രം. എതിര്‍സ്ഥാനാര്‍ത്ഥിയില്ലാത്ത തിരഞ്ഞെടുപ്പ്‌. എല്ലാവരും വോട്ടു ചെയ്യണമെന്നു നിര്‍ബന്ധമുണ്ടായിരുന്നു. നൂറുശതമാനം വോട്ടുനേടി ജയിച്ചു സ്ഥാനാര്‍ത്ഥികള്‍. ജയിച്ചവര്‍, സുപ്രീം സോവിയറ്റില്‍ അംഗങ്ങളായി. ക്യാബിനറ്റുണ്ടായി. എല്ലാം പാര്‍ട്ടിയാണ്‌ നിശ്ചയിച്ചിരുന്നത്‌. രാജവാഴ്‌ചയുടെ വകഭേദമായിരുന്നു സോവിയറ്റ്‌ ഭരണസംവിധാനം. രാജാവില്ലാത്ത രാജവാഴ്‌ച. പാര്‍ട്ടിയായിരുന്നു രാജാവ്‌.
യൂണിയന്‍ തകര്‍ന്നു
ഗോര്‍ബച്ചേവ്‌ തിരഞ്ഞെടുപ്പു രീതിയില്‍ മാറ്റമുണ്ടാക്കി. താത്‌പര്യമുള്ളവര്‍ക്കൊക്കെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നായി. അതുപ്രകാരം, സോവിയറ്റ്‌ യൂണിയനില്‍ തിരഞ്ഞെടുപ്പു നടന്നു വോട്ടെണ്ണിയപ്പോള്‍ കണ്ടത്‌ മോസ്‌കോ നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥി തോറ്റെന്നാണ്‌. റഷ്യയിലാകെവന്‍ മാറ്റമുണ്ടാകുന്നതിന്റെ തുടക്കമായിരുന്നു, ഈ തെരഞ്ഞെടുപ്പ്‌. സോവിയറ്റ്‌ യൂണിയനില്‍ പത്രം, റേഡിയോ, ടി.വി, അച്ചുകൂടം, സാഹിത്യം, കല എല്ലാം പാര്‍ട്ടി നിയന്ത്രണത്തിലായിരുന്നു. അതിനു മാറ്റമുണ്ടായി. സോവിയറ്റ്‌ ഭരണഘടനയില്‍ പറഞ്ഞിരുന്നത്‌ വിട്ടുപോകാനവകാശമുള്ള റിപ്പബ്ലിക്കുകളുടെ യൂണിയന്‍ ആണു യു. എസ്‌.എസ്‌.ആര്‍ എന്നായിരുന്നു. പാര്‍ട്ടിയും പട്ടാളവും ആണ്‌ യൂണിയനെ നിലനിര്‍ത്തിയിരുന്നത്‌. ഗോര്‍ബച്ചേവിന്റെ പരിഷ്‌കാരങ്ങള്‍ ആ നിലയ്‌ക്കുമാറ്റമുണ്ടാക്കി. യൂണിയന്‍ തകര്‍ന്നു. റിപ്പബ്ലിക്കുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
സാര്‍ ചക്രവര്‍ത്തിമാരുടെ ഭരണത്തില്‍ ആണ്‌ റഷ്യന്‍ സാമ്രാജ്യം രൂപം കൊണ്ടത്‌. ബോള്‍ഷെവിക്‌ വിപ്ലവം റഷ്യന്‍ സാമ്രാജ്യം വിഘടിച്ചുപോകുന്നതിനു തടയിട്ടു. സാമ്രാജ്യ വിസ്‌തൃതി �ബോള്‍ഷെവിക്‌ ഭരണത്തില്‍ വര്‍ദ്ധിക്കുകയാണ്‌ ഉണ്ടായത്‌. കേന്ദ്രീകരണമായിരുന്നു, സോവിയറ്റ്‌ ഭരണകൂടത്തിന്റെ സ്ഥായിയായ സ്വഭാവം. ങമൃഃശാെ മിറ വേല ചമശേീിമഹ ഝൗലേെശീി (മാര്‍ക്‌സിസവും ദേശീയപ്രശ്‌നവും) എന്ന പുസ്‌തകം കമ്യൂണിസ്റ്റുകാരുടെ ഒരു പ്രമാണ രേഖയായിരുന്നു.സ്റ്റാലിന്റെ പേരില്‍ ആണ്‌ ഈ പുസ്‌തകം പ്രചരിപ്പിച്ചിരുന്നത്‌. സി.പി.എസ്‌.യുവിന്റെ ചരിത്രത്തിന്റെ ഒരു ഭാഗമായിരുന്നു ആ പുസ്‌തകം. ദേശീയ സ്വയംനിര്‍ണയാവകാശ പ്രശ്‌നങ്ങളില്‍ കമ്യൂണിസ്റ്റുകാര്‍ മുകളില്‍ പറഞ്ഞ പുസ്‌തകത്തെയാണ്‌ പ്രമാണമാക്കിയിരുന്നത്‌. പാക്കിസ്ഥാന്‍ വാദത്തെ കമ്യൂണിസ്റ്റു പാര്‍ട്ടി പിന്തുണച്ചത്‌, ആ പുസ്‌തകത്തില്‍ പറഞ്ഞ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ്‌.
കകക
തൊഴിലാളിവര്‍ഗ സര്‍വാധിപത്യമാണ്‌ കമ്യൂണിസത്തിന്റെ പ്രാവര്‍ത്തിക ഭരണരൂപം. പാര്‍ട്ടിയുടെ തന്നിഷ്‌ടഭരണത്തിന്‌ ഒരു താത്വികാടിസ്ഥാനം. മറ്റൊന്നല്ല തൊഴിലാളിവര്‍ഗ സര്‍വാധിപത്യം. പ്രതിപക്ഷമില്ല, എതിരഭിപ്രായമില്ല, അന്യകക്ഷികളില്ല, വിമര്‍ശനമില്ല, സ്വതന്ത്രാഭിപ്രായമില്ല, ചിന്തയില്ല. രാജഭരണസമാനമാണ്‌ കമ്യൂണിസ്റ്റ്‌ ഭരണക്രമം എന്നു മുകളില്‍ സൂചിപ്പിച്ചു. ഗോര്‍ബച്ചേവ്‌ റഷ്യന്‍ ഭരണസംവിധാനത്തിലേക്ക്‌ ജനാധിപത്യസ്വാതന്ത്ര്യങ്ങള്‍ തുറന്നുവിട്ടു. ഏകാധിപത്യച്ചട്ടക്കൂട്‌ പൊട്ടിത്തകരാന്‍ പിന്നീട്‌ ഏറെനാള്‍ വേണ്ടിവന്നില്ല. സോവിയറ്റ്‌ യൂണിയന്റെ അന്തകന്‍ ആണു ഗോര്‍ബച്ചേവ്‌ എന്നു കമ്യൂണിസ്റ്റുകാര്‍ പറയുന്നുണ്ട്‌. വലിയ ഒരു ജനസമുദായത്തെ അസ്വാതന്ത്ര്യബന്ധത്തില്‍ നിന്നുമോചിപ്പിക്കുകയാണ്‌ ഗോര്‍ബച്ചേവ്‌ ചെയ്‌തത്‌ എന്ന്‌ അവര്‍ ഓര്‍ക്കുന്നില്ല. രാജവാഴ്‌ചയും സൈന്യാധിപത്യവും പിന്നിട്ടാണ്‌ ജനാധിപത്യവും സ്വാതന്ത്ര്യവും ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയത്‌. തത്തുല്യമായ ഒരു മാറ്റമാണ്‌ ഗോര്‍ബച്ചേവ്‌ പരിഷ്‌കാരങ്ങളെക്കൊണ്ട്‌, സോവിയറ്റിയൂണിയനില്‍പെട്ട ജനങ്ങളെ സംബന്ധിച്ച്‌ ഉണ്ടായത്‌. യൂണിയന്‍ തകര്‍ന്നു; റിപ്പബ്ലിക്കുകള്‍ സ്വതന്ത്രങ്ങളായി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വഴിക്കാണ്‌ അധികം റിപ്പബ്ലിക്കുകളും ഭരിച്ചത്‌. രാഷ്‌ട്രീയത്തിന്റെ പേരില്‍ അറസ്റ്റും വധശിക്ഷയും ഉണ്ടാകാത്തനിലവന്നു കൂടി. പടിഞ്ഞാറന്‍ യൂറോപ്പിലെ പല രാജ്യങ്ങളെപ്പോലെയായി മുന്‍ സോവിയറ്റ്‌ റിപ്പബ്ലിക്കുകള്‍. അവയുടെ ഒരു പട്ടിക ജനങ്ങളുടെ സംഖ്യയോടൊപ്പം താഴെ ചേര്‍ക്കുന്നു.
1) റഷ്യന്‍ ഫെഡറേഷന്‍, 1991ല്‍ സ്വതന്ത്രമായി, ജനസംഖ്യ15 കോടി, പാര്‍ലമെന്ററി മാര്‍ഗം.
2) ഉക്രയിന്‍, 1991ല്‍ സ്വതന്ത്ര റിപ്പബ്ലിക്കായി, ജനസംഖ്യ നാലര കോടി, പാര്‍ലമെന്ററിമാര്‍ഗം
3) ജനസംഖ്യ 1 കോടി, പാര്‍ലമെന്ററിമാര്‍ഗം
4) സോവിയറ്റ്‌ യൂണിയനില്‍ ഉള്‍പ്പെട്ടു കിടന്നിരുന്ന റിപ്പബ്ലിക്കുകളൊക്കെ സ്വതന്ത്രങ്ങളായി. മിക്കതിലും പാര്‍ലമെന്ററി ജനാധിപത്യം നിലവില്‍ വന്നു. അവയുടെ പട്ടിക താഴെ ചേര്‍ക്കുന്നു.
-ആര്‍മീനിയ, ജനസംഖ്യാ 30 ലക്ഷം
-അസര്‍ബെയ്‌ങാന്‍, ജനസംഖ്യാ 80 ലക്ഷം
-എസ്റ്റോണിയ, ജനസംഖ്യാ 13 ലക്ഷം
-ജോര്‍ജിയ, ജനസംഖ്യാ 50 ലക്ഷം
-കസാക്ക്‌സ്ഥാന്‍, ജനസംഖ്യാ 150 ലക്ഷം
-കിര്‍ഗിസ്‌താന്‍, ജനസംഖ്യാ 50 ലക്ഷം
-ലാറ്റ്‌വിയ, ജനസംഖ്യാ 25 ലക്ഷം
-ലിത്വാനിയ, ജനസംഖ്യാ 35 ലക്ഷം
-മോള്‍ഡാവിയ, 45 ലക്ഷം
-ടജഗിസാന്‍, 75 ലക്ഷം
-തുര്‍ക്ക്‌മെനിസ്ഥാന്‍, 50 ലക്ഷം
-ഉസ്‌ബെക്കിസ്ഥാന്‍, 300 ലക്ഷം
5) ഒട്ടാകെ, ഏതാണ്ട്‌ 30 കോടി ജനങ്ങള്‍ ഏകശാസന ഭരണ വ്യവസ്ഥയില്‍ നിന്ന്‌ ജനാധിപത്യ സ്വതന്ത്ര്യത്തിലേക്കു പ്രവേശിച്ചു.
ഈ മാറ്റത്തെ പ്രതിവിപ്ലവം എന്നാണ്‌ ബി.ടി. രണദിവേ വിളിച്ചത്‌. ``സമാധാന പരമായ പ്രതിവിപ്ലവം'' എന്നാണദ്ദേഹം പറഞ്ഞത്‌.
കഢ
``സമാധാനപരമായ പ്രതിവിപ്ലവ''ത്തിന്റെ മറ്റൊരു വ്യൂഹത്തെപ്പറ്റിയാണ്‌ ഇനി പറയാന്‍ പോകുന്നത്‌. ``ജനകീയ ജനാധിപത്യം''എന്ന കള്ളപ്പേരില്‍ കയറിപ്പെട്ട യൂറോപ്യന്‍ കമ്യൂണിസ്റ്റുരാജ്യങ്ങളാണവ. രണ്ടാംലോകമഹായുദ്ധത്തിന്റെ അറുതിയില്‍ യൂറോപ്പിലെ കുറെ രാജ്യങ്ങള്‍ ജര്‍മന്‍ ആധിപത്യത്തില്‍നിന്നു വിമുക്തമായി. ഈ രാജ്യങ്ങളില്‍ ചെങ്കൊടി ഭരണമാണ്‌ സ്ഥാപിതമായത്‌. റഷ്യന്‍ ചെമ്പടയാണ്‌ ആ രാജ്യങ്ങളെ മോചിപ്പിച്ചത്‌. ജര്‍മന്‍ ആധിപത്യം പോയെങ്കിലും, അവ സ്വതന്ത്രരാജ്യങ്ങളായില്ല. റഷ്യയുടെ ``സമാന്തരരാജ്യങ്ങള്‍'' എന്നതായി അവയുടെ നില. ആ രാജ്യങ്ങളൊക്കെ, കമ്യൂണിസ്റ്റുകാര്‍ അമര്‍ഷത്തോടെയും പുച്ഛത്തോടെയും മാത്രം പറയുന്ന പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലാണ്‌ ഇപ്പോള്‍ ചെന്നുപറ്റി നില്‌ക്കുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകര്‍ച്ചയാണ്‌ അതിലേക്കു വഴിയൊരുക്കിയത്‌.
ആ രാജ്യങ്ങളുടെ ഒരു പട്ടിക, അവയിലെ ജനസംഖ്യയോടൊപ്പം താഴെ ചേര്‍ക്കുന്നു.
1) സ്ലോവാക്യ, ജനസംഖ്യ 55 ലക്ഷം
2) പോളണ്ട്‌, ജനസംഖ്യ 3 കോടി
3) ഹങ്കറി, ജനസംഖ്യ 1 കോടി
4) ചെക്ക്‌റിപ്പബ്ലിക്‌, ജനസംഖ്യ 1 കോടി
5) ബള്‍ഗേറിയ, ജനസംഖ്യ 75 ലക്ഷം
6) അല്‍ബേനിയ, ജനസംഖ്യ 36 ലക്ഷം
7) റുമേനിയ, ജനസംഖ്യ 2.5 കോടി
കുറിപ്പ്‌:
1) യുഗോസ്ലാവിയ-പലരാജ്യങ്ങളിലായി ചിതറിപ്പോയി.
2) കമ്യൂണിസ്റ്റ്‌ ജര്‍മനി-ഫെഡറല്‍ ജര്‍മനിയുമായി ചേര്‍ന്ന്‌ ഒറ്റരാജ്യമായി.
3) ഒട്ടാകെ 10 കോടിയില്‍ കുറയാത്ത ഒരു ജനവിഭാഗം സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും എത്തിപ്പെട്ടു.

മുകളില്‍ പറഞ്ഞകാര്യങ്ങള്‍ ഒന്നിച്ചെടുത്താലോചിക്കാന്‍ പ്രേരണയായത്‌, പശ്ചിമമേഷ്യന്‍, പ്രത്യേകിച്ചു മുസ്ലീം രാജ്യങ്ങളില്‍ ആഞ്ഞടിക്കുന്ന വിപ്ലവക്കാറ്റാണ്‌.
തുടക്കം ഈജിപ്‌തില്‍. അതിപ്പോള്‍ ലിബിയയില്‍ എത്തിനില്‌ക്കുന്നു. മുസ്ലീം രാജ്യങ്ങളില്‍ ജനാധിപത്യവിപ്ലവം ഉണ്ടായില്ല. ഉണ്ടായ വിപ്ലവങ്ങളൊക്കെ പ്രതിവിപ്ലവം എന്ന വകുപ്പില്‍ പെടുന്നവയായിരുന്നു. അതിന്റെ തുടക്കം കുറിച്ചത്‌1965ല്‍ ഇന്‍ഡോനേഷ്യയിലായിരുന്നു. രാജ്യത്തെ സ്വതന്ത്ര്യത്തിലേക്കുനയിച്ച ഡോ. സൊക്കാര്‍ണോയുടെ കീഴില്‍ ഒരു സ്വതന്ത്രദേശീയ ജനാധിപത്യ ഭരണസംവിധാനമാണ്‌ ഇന്തോനേഷ്യയില്‍ ഉണ്ടായിരുന്നത്‌. ഒരു സൈനിക ഇടപെടലായാണ്‌ ഇന്തോനേഷ്യയില്‍ പ്രതിവിപ്ലവം അരങ്ങേറിയത്‌. കമ്യൂണിസത്തെ വോരോടെ പിഴുതെറിയുക എന്നതായിരുന്നു സൈനികകലാപത്തിന്റെ ലക്ഷ്യം. മുസ്ലീം യാഥാസ്ഥിതികവിഭാഗങ്ങളാണ്‌ അവരെ മുന്നില്‍ നിന്നു നയിച്ചത്‌. അമേരിക്കയാണ്‌ അതിെന്റ പുറകില്‍ ചരടു പിടിച്ചത്‌. അമേരിക്കയിലെ ``ലൈഫ്‌''പോലെയുള്ള മാസികകളാണ്‌ ആ കരാള സംഭവത്തിന്റെ ജീവല്‍ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌.
ഇസ്ലാം, യാഥാസ്ഥിതികത്വത്തെ പോറ്റുന്ന ഒരു മതമാണ്‌. ഇറാനില്‍ ഷായുടെ ഭരണം അട്ടിമറിച്ചത്‌ മതമേധാവിയായ ആയത്തൊള്ള കൊ മേനിയുടെ കീഴിലുള്ള ഫണ്ടമെന്റലിസ്റ്റ്‌ പടയണിയാണ്‌. ഇറാനെ നൂറുകൊല്ലം പിന്നിലേക്കുകൊണ്ടു പോവുകയാണ്‌ അതുമുഖേന ഉണ്ടായത്‌. തുടര്‍ന്നുണ്ടായത്‌, ഇറാന്‍- ഇറാക്ക്‌ യുദ്ധമാണ്‌.സുന്നി-ഷിയാഫണ്ടമെന്റലിസമാണ്‌ നീണ്ടകാലം നടന്ന യുദ്ധത്തിന്‌ ആവേശം നല്‌കിയത്‌. ഈജിപ്‌തില്‍ ഈയിടെയുണ്ടായ ജനകീയ കലാപം സ്വാഗതാര്‍ഹമായിട്ടാണു ലോകാഭിപ്രായം വിലമതിച്ചിട്ടുള്ളത്‌. എന്നാല്‍, ``മുസ്ലീം ബ്രദര്‍ഹുഡാ''ണ്‌ ഈജിപ്‌തില്‍ അതിന്റെ മുന്നണിയില്‍ നിലയുറപ്പിച്ചിരുന്നത്‌.
എണ്ണയുടെ ബലം
മുസ്ലീം ലോകത്തില്‍ ഭരണാധികാരം രാജകുടുംബങ്ങളിലും പടനായകന്മാരുടെ അധീനത്തിലുമാണ്‌. സംഭവങ്ങള്‍ക്ക്‌ ഒരു ജനകീയ മുഖമുണ്ടായാല്‍, രാജവാഴ്‌ചയും സൈനികാധിപത്യവും അവസാനിച്ച്‌ രാഷ്‌ട്രീയം സമകാലിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിത്തീരും. മാധ്യേഷ്യന്‍ യാഥാസ്ഥിതികത്വത്തെ താങ്ങി നിര്‍ത്തുന്നത്‌ എണ്ണയുടെ ബലം ആണ്‌. പെട്രോഡോളര്‍ ലോകാധിപത്യത്തെ ലക്ഷ്യം വെക്കുന്നു. കുറിപ്പ്‌: കുറെ ചെറിയ മുസ്ലീം രാജ്യങ്ങള്‍ ഉണ്ട്‌. അവയിലെ ജനസംഖ്യ ഈ കണക്കില്‍ പെടുത്തിയിട്ടില്ല. സോവിയറ്റ്‌ യൂണിയന്‍ വിഘടിച്ചുപോയ ശേഷം നിലവില്‍ വന്ന സ്വതന്ത്ര റിപ്പബ്ലിക്കുകളില്‍ ചിലത്‌ മുസ്ലീം ഭൂരിപക്ഷരാഷ്‌ട്രങ്ങളാണ്‌. അവയ്‌ക്ക്‌ പശ്ചിമേഷ്യന്‍-അറബിരാഷ്‌ട്രങ്ങളുടെ തോതില്‍ മതവീര്യം ഉള്ളതായി തോന്നുന്നില്ല. ലോക ജനസംഖ്യ 600കോടിയിലധികമാണ്‌. ലോകമുസ്ലീം ജനസംഖ്യ നൂറുകോടിയിലധികം വരും. മുസ്ലീരാഷ്‌ട്രങ്ങള്‍ക്കിടയ്‌ക്ക്‌ ഐക്യമില്ല. ഇസ്ലാമായ എല്ലാവരും അമേരിക്കയ്‌ക്ക്‌ എതിരാണെന്ന്‌ ഒരു പ്രചാരണമുണ്ട്‌. എന്നാല്‍, മുസ്ലീം രാഷ്‌ട്രങ്ങളില്‍ പലതും അമേരിക്കയുമായി മൈത്രി പുലര്‍ത്തുന്നു. ഫണ്ടമെന്റലിസവും സാമ്രാജ്യത്വ വിരോധവും കൂടിക്കലര്‍ന്നു കിടക്കുന്നു. പെട്രോഡോളര്‍, തീവ്രവാദ വിനാശയന്ത്രത്തില്‍ ഇന്ധനമായിത്തീരുന്നു. ലോകം കലാപകലുഷമാക്കുന്നതില്‍ പെട്രോ ഡോളറിന്റെ പങ്ക്‌ ചെറുതല്ല.
ഢക
ഒരു കമ്യൂണിസ്റ്റ്‌ കവി എഴുതി:
ആ നവംബറേഴില്ലായിരുന്നെങ്കില്‍
ലോക മിന്നുമിരുട്ടില്‍ക്കിടക്കണം.
തൊഴിലാളി വര്‍ഗ സര്‍വാധിപത്യത്തെയാണ്‌ വെളിച്ചമെന്ന്‌ വാഴ്‌ത്തിയത്‌. പക്ഷെ, വെളിച്ചം ഇരുട്ടായിരുന്നു. അന്ധകാരം, അടിയായ്‌മ ചരിത്രത്തിലൊരിക്കലും, സോവിയറ്റ്‌ വാഴ്‌ചയിലെന്നപോലെ ജനങ്ങള്‍ അസ്വാതന്ത്ര്യ ദുഃഖമനുഭവിച്ചിട്ടില്ല. ആ സോവിയറ്റ്‌ ഘട്ടം അവസാനിച്ചു. ഇരുപതിലധികം രാജ്യങ്ങളിലെ ജനങ്ങള്‍ ജനാധിപത്യ സ്വാതന്ത്ര്യം നല്‌കുന്ന സുരക്ഷിതത്വം അനുഭവിക്കുകയായി. ഇസ്ലാമിക്‌ ഫണ്ടമെന്റലിസവും മതപരമായ വിധി നിഷേധങ്ങളും ജനകീയ സ്വാതന്ത്ര്യത്തിനു ഭീഷണിയാകുന്നുണ്ട്‌. ഇന്ത്യയില്‍ ജമായത്തെ ഇസ്ലാമിയുടെ ഈയിടത്തെ പ്രമേയങ്ങളില്‍ ഒന്നില്‍ പറയുന്നത്‌, സിനിമയും ടെലിവിഷനും കാണുന്നത്‌ നിഷിദ്ധമാണെന്നാണ്‌. മലപ്പുറം ജില്ലയില്‍ സിനിമാ ശാലകള്‍ കത്തിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ പഠിക്കരുത്‌, സ്‌ത്രീകള്‍ ഉദ്യോഗം വഹിക്കരുത്‌, അവര്‍ തനിയേ പുറത്തിറങ്ങി നടക്കരുത്‌ തുടങ്ങിയ താലിബാന്‍ നിഷിദ്ധങ്ങള്‍ മുകളില്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി വരാം. ജനം കരുതിയിരിക്കണം.
ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും അനേകം രാജ്യങ്ങള്‍ മഹായുദ്ധത്തിനു ശേഷമുള്ള കാലത്താണ്‌ സ്വതന്ത്രങ്ങളായത്‌. വന്‍ പോരാട്ടങ്ങള്‍ അതിന്റെ മുന്നോടിയായിരുന്നു. വിമോചനസമരങ്ങള്‍ ഏകാധിപതികളെ അരിയിട്ട്‌ വാഴിക്കാനാണിടയാക്കുന്നത്‌ എന്ന്‌ ഒ.വി. വിജയന്‍ എഴുതുന്നുണ്ട്‌. അതില്‍ അതിശയോക്തിയില്ല. ഈജിപ്‌തില്‍ നിന്നാരംഭിച്ച ഏകാധിപത്യ വാഴ്‌ചയ്‌ക്കെതിരായ പ്രസ്ഥാനം ട്രിപ്പോളിയില്‍ കേണല്‍ ഗദ്ദാഫിയോടേറ്റു മുട്ടിയപ്പോള്‍ വന്‍പോരാട്ടമായി.
ചൈനയില്‍ 1989ല്‍ ഉണ്ടായ ജനകീയ ഉയിര്‍ത്തെഴുന്നേല്‌പിനെ സൂചിപ്പിച്ചുകൊണ്ടാണ്‌ ഈ പ്രബന്ധം ആരംഭിച്ചത്‌. ചൈനയില്‍, 1989 ആവര്‍ത്തിക്കുമോ? ആവര്‍ത്തിച്ച്‌ വിജയിച്ചാല്‍, ലോകജനതയില്‍ മുക്കാലേ മുണ്ടാണിയും സ്വാതന്ത്ര്യത്തില്‍ ചെന്നെത്തിയെന്നാവും. ആ നാളിനുവേണ്ടി കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു  (2 hours ago)

നടന്‍ ഗണപതിക്കെതിരെ കേസ്... അമിത വേഗത്തിലെത്തിയ കാര്‍ കളമശ്ശേരിയില്‍ വച്ച് പൊലീസ് തടഞ്ഞു  (2 hours ago)

വയനാട്ടിൽ ചരിത്ര വിജയം നേടി പ്രിയങ്ക ​ഗാന്ധി കേരളത്തിന്റെ പ്രിയങ്കരിയാണെന്നു തെളിയിച്ചു; പിണറായി വിജയന്റെ ദുർഭരണത്തെ ജനങ്ങൾ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ കൂടി തെളിവാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ  (7 hours ago)

എൽ ഡി എഫ് സർക്കാരിന്റെ ജനപിന്തുണയും അംഗീകാരവും കൂടുതൽ ദൃഢമാക്കുന്നതാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൃത്യമായ രാഷ്ട്രീയ നിലപാടുകളാണ് യുഡിഎഫ് ഉയർത്തിക്കാട്ടിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നേടിയത് രാഷ്ട്രീയ വിജയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (8 hours ago)

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട്‌ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് ക  (9 hours ago)

ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം ; സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

SARIN സരിനെതിരെ ഹെയര്‍ സ്റ്റൈലിസ്റ്റ്  (9 hours ago)

ഇന്ത്യന്‍ ഭരണഘടനയുടെ അന്തിമരൂപത്തിന് 1949ല്‍ ഭരണഘടനാ നിര്‍മാണ സഭ അംഗീകാരം നല്‍കിയ ദിവസമായ നവംബര്‍ 26 യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണദിനാചരണം നടത്തുമെന്ന് കണ്‍വീനര്‍ എം.എം ഹസന്‍  (9 hours ago)

ബിജെപിയെ കോണ്‍ഗ്രസ് നിലംപരിശാക്കി; പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി  (9 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന; 10 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചതായി മന്ത്  (9 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെട്ടു; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഴ വരുന്നു  (9 hours ago)

വടക്കന്‍ കേരളത്തില്‍ കാറ്ററിംഗ് യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ISRAEL നെതന്യാഹു രാജ്യത്ത് എത്തിയാൽ അറസ്റ്റ്  (9 hours ago)

ഭയപ്പെടുത്തുന്ന ദൃശ്യം  (10 hours ago)

Malayali Vartha Recommends