സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം
മലയാളി സംരംഭകര്‍ക്കിടയില്‍ പ്രിയപ്പെട്ട ഇടമായി മാറുകയാണ് ആഫ്രിക്ക. പറഞ്ഞുകേട്ട കഥകളിലെ ആഫ്രിക്ക, ഭീതി പരത്തുന്നതാണെങ്കിലും കേരളത്തില്‍ നിന്ന് പോയി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംരംഭം തുടങ്ങിയവര്‍ പറയുന്നത് മറ്റൊരു അനുഭവമാണ്. മികച്ച കാലാവസ്ഥയും വിപണിയുമുള്ള അവസരങ്ങളുടെ സ്വര്‍ണഖനിയായ ആഫ്രിക്കയാണ് അവരുടെ വാക്കുകളില്‍. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാത്രം ബിസിനസ് നടത്താന്‍ ധൈര്യപ്പെട്ടിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കേരളത്തി നിന്ന് ഇപ്പോൾ ധാരാളം പേർപോകുന്നുണ്ട്.
പറഞ്ഞു കേട്ട കഥകളിലെ ആഫ്രിക്ക, ഭീതി പരത്തുന്നതാണെങ്കിലും കേരളത്തില്‍ നിന്ന് പോയി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംരംഭം തുടങ്ങിയവര്‍ പറയുന്നത് മറ്റൊരു അനുഭവമാണ്. മികച്ച കാലാവസ്ഥയും വിപണിയുമുള്ള അവസരങ്ങളുടെ സ്വര്‍ണഖനിയായ ആഫ്രിക്കയാണ് അവരുടെ വാക്കുകളില്‍. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ മാത്രം ബിസിനസ് നടത്താന്‍ ധൈര്യപ്പെട്ടിരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കേരളത്തിലെ ചെറു ഗ്രാമങ്ങളില്‍ നിന്നുവരെ ആളുകളെത്തി സംരംഭം തുടങ്ങുന്നു.
ലുലു ഗ്രൂപ്പ്, ഓര്‍ബിസ് ഗ്രൂപ്പ് തുടങ്ങിയവ കേരളത്തിൽ നിന്ന് പോയി അമേരിക്കയിൽ പച്ച പിടിച്ചവയാണ്. ഹോട്ടൽ രംഗത്തും മലയാളികൾ ഉണ്ട്.
നിര്‍മാണ സാമഗ്രികളുടെ റീറ്റെയ്ല്‍ ശൃംഖലയായ എ.ബി.സി ഗ്രൂപ്പിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ഉഗാണ്ട, താന്‍സാനിയ, കോംഗോ, റുവാണ്ട എന്നിവിടങ്ങളില്‍ ഷോറൂമുകളുണ്ട്. ഈവര്‍ഷം തന്നെ കെനിയയില്‍ പുതിയ ഷോറൂം തുറക്കാനുള്ള പദ്ധതിയുമുണ്ട്.
2014 മുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എ.ബി.സി ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക മേഖല, സ്വര്‍ണ ഖനനം, ഹോട്ടല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐ.ടി, റീറ്റെയ്ല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ മലയാളി സംരംഭങ്ങളുണ്ട്. 'ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളെയും ഇന്ത്യക്കാരെയും ആഫ്രിക്കന്‍ ജനങ്ങള്‍ക്ക് വിശ്വാസമാണ്' - ആഫ്രിക്കന്‍ രാജ്യങ്ങളിലെ അവസരങ്ങളെ കുറിച്ച് എ.ബി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് മദനി വിലയിരുത്തുന്നു. സപ്ലൈ-ഡിമാന്‍ഡ് ഗ്യാപ് വളരെയേറെയുള്ള ആഫ്രിക്കന്‍ വിപണി നല്ല അവസരമാണ് തുറന്നിടുന്നത്.
റീറ്റെയ്ല്‍ മേഖലയില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യ വികസനം, വ്യവസായം, സേവന മേഖലകളിലാകെ സാധ്യതയുണ്ട്'- അദ്ദേഹം പറയുന്നു. കൃഷിക്ക് അനുയോജ്യമായ മണ്ണും കാലാവസ്ഥയുമുള്ള ആഫ്രിക്കന്‍ നാടുകളില്‍ കാര്‍ഷിക സംരംഭങ്ങള്‍ക്കും വലിയ അവസരങ്ങളുണ്ട്. ഭൂമിയില്‍ 100 ശതമാനം ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് വലിയ ആകര്‍ഷണം. മാത്രമല്ല കൃഷിക്ക് വേണ്ടിയാണെങ്കില്‍ സൗജന്യമായും ഭൂമി ലഭ്യമാണെന്ന് മുഹമ്മദ് മദനി പറയുന്നു.
വന്‍തോതില്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന മലയാളികള്‍ ആഫ്രിക്കയില്‍ നിരവധിയുണ്ട്. കുറഞ്ഞ ചെലവില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന ബില്‍ഡര്‍മാര്‍ക്ക് വികസിച്ചുകൊണ്ടിരിക്കുന്ന പല ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ വിപണി കണ്ടെത്താനാകും. തദ്ദേശീയരെക്കൂടെ കൂട്ടി തുടങ്ങുന്ന സംരംഭങ്ങൾക്ക് വിജയ സാധ്യത കൂടുതലാണ് .. വലിയ മുതല്‍മുടക്ക് പോലും പലപ്പോഴും ആവശ്യമായി വരില്ല. തദ്ദേശീയരായ സമ്പന്നര്‍ തന്നെ പണം മുടക്കാന്‍ തയാറാകും.
ഗള്‍ഫ് രാജ്യങ്ങള്‍, യൂറോപ്പ്, യു.എസ് പോലെ തൊഴില്‍ സാധ്യതകള്‍ ആഫ്രിക്കയില്‍ ഇല്ലെന്നതാണ് മറ്റൊരു കാര്യം. കുറഞ്ഞ ചെലവില്‍ തൊഴിലാളികളെ ധാരാളം അവിടെ തന്നെ ലഭിക്കും. വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ മാത്രമാണ് പുറത്തുനിന്ന് ആവശ്യമായി വരുന്നത്. മലയാളി പ്രൊഫഷണലുകള്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ മലയാളി സമാജത്തില്‍ ആയിരത്തിലേറെ അംഗങ്ങളാണുള്ളത്. പ്രൊഫഷണലുകളും സംരംഭകരുമെല്ലാം അതില്‍പ്പെടുന്നു. പരമ്പരാഗതമായി മലയാളികള്‍ക്ക് ആശ്രയമായിരുന്ന ഗള്‍ഫടക്കമുള്ള പ്രദേശങ്ങളില്‍ അവസരങ്ങള്‍ കുറയുമ്പോള്‍ അടുത്ത ലക്ഷ്യസ്ഥാനമായി ആഫ്രിക്ക മാറുന്നുണ്ട്. അടുത്ത ദശാബ്ദം ആഫ്രിക്കയുടേതാണെന്ന് എ.ബി.സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദ് മദനി പറയുന്നു.
അവസരങ്ങള്‍ കേട്ട് പെട്ടെന്ന് ആഫ്രിക്കയിലേക്ക് ചാടിപ്പുറപ്പെടരുത്്. അനുകൂല ഘടകങ്ങള്‍ പോലെ പ്രതികൂല ഘടകങ്ങളും ശ്രദ്ധിക്കേണ്ട് കാര്യങ്ങളുമുണ്ട്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക നില, സംസ്‌കാരം, സര്‍ക്കാര്‍ നയങ്ങള്‍, കറന്‍സിയെ സംബന്ധിച്ച വിവരങ്ങള്‍, ഭരണാധികാരികളെ സംബന്ധിച്ച ചരിത്രം, രാഷ്ട്രീയസ്ഥിരത എന്നിവയെല്ലാം പഠിച്ച ശേഷം മാത്രം എവിടെ സംരംഭം തുടങ്ങണമെന്ന് തീരുമാനിക്കുക.
ഗള്‍ഫ് രാജ്യങ്ങളിലേതു പോലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് അവസരമില്ല. തദ്ദേശീയരെ ജോലിക്ക് വെയ്ക്കണമെന്ന് പല രാജ്യങ്ങളിലും നിയമമുണ്ട്. പ്രധാന മാനേജീരിയല്‍ പോസ്റ്റുകളില്‍ മാത്രമാണ് നമുക്ക് അവസരം. യാത്രാ ദൈര്‍ഘ്യം കൂടുതല്‍, നേരിട്ടുള്ള വിമാന സര്‍വീസ് കുറവ്. യാത്രാ ചെലവ് കൂടുതല്‍. ഒരു ലക്ഷം രൂപയെങ്കിലും ഇല്ലാതെ യാത്ര നടക്കില്ല. ഗള്‍ഫിലേക്ക് 10,000 രൂപയ്ക്കും സാധ്യം. താമസത്തിനും ഭക്ഷണത്തിനും ഇന്ത്യയേക്കാള്‍ ചെലവ് കൂടുതല്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മോശമല്ലാത്ത താമസം ലഭിക്കാന്‍ 400 ഡോളര്‍ വരെ കൊടുക്കേണ്ടിവരും. കെട്ടിട വാടക കൂടുതല്‍ ആണെന്നതും മറക്കരുത്.
https://www.facebook.com/Malayalivartha