മാംസഭുക്കളായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി
ജുറാസിക് കാലഘട്ടത്തിന്റെ ആദ്യഭാഗത്തുണ്ടായിരുന്ന മാംസഭുക്കും രണ്ട് കാലില്‍ സഞ്ചരിക്കുന്നതുമായ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി. ഡ്രാകോറാപ്റ്റര്‍ വിഭാഗത്തില്‍പെട്ട ദിനോസറിന്റെ ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ദിനോസറുകള്‍ 200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നവയായിരുന്നു.
ഡ്രാകോറാപ്റ്റര്‍ വിഭാഗത്തിലുള്ള കുട്ടിദിനോസറുകളുടെ പാദങ്ങള്‍ക്ക് 2.1 മീറ്റര്‍ വലിപ്പം ഉണ്ട്. പ്രായപൂര്‍ത്തിയായ ദിനോസറുകളുടെ പാദങ്ങള്‍ക്ക് മൂന്ന് മീറ്റര്‍ വരെ വലിപ്പം ഉണ്ടാകുമെന്ന് ഫോസില്‍ സൂചിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ജുറാസിക് കാലഘട്ടത്തിന്റെ അവസാന ഭാഗത്തില്‍ ഡ്രാകോറാപ്റ്ററുകളെ കണ്ടെത്താന്‍ സാധിക്കില്ല. 66 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദിനോസറുകള്‍ പൂര്‍ണമായും നശിച്ചു. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ദിനോസറുകളുടെ വംശനാശത്തിന് കാരണമായി. അതോടൊപ്പം ഒട്ടനേകം വന്യമൃഗങ്ങളുടെയും നിലനില്‍പ്പ് അവസാനിച്ചു.
ദിനോസറുകളുടെ കാലഘട്ടത്തിന്റെ അവസാനം ഏറ്റവും വലിയ വന്യജീവി ദിനോസറുകള്‍ ആയിരുന്നില്ല. വലിയ ഉരഗങ്ങളും മുതലകളുമെല്ലാം അന്നുണ്ടായിരുന്നു. ഡ്രാകോറാപ്റ്റര്‍ വിഭാഗത്തില്‍പെട്ട ദിനോസറുകളുടെ ഫോസില്‍ ലഭിക്കുന്നത് 2014 ല്‍ ആണ്. പെനര്‍ത്തിലെ വെല്‍ഷിലുള്ള കടല്‍തീരത്തുനിന്നായിരുന്നു ഇത് കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha