എന്താണ് അഫ്‌സ്പ? ഈറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത് എന്തിന്?
സൈന്യത്തിന് നല്‍കുന്ന പ്രത്യേക അവകാശമാണ് അഫ്‌സ്പ. 1958 സെപ്തംബര്‍ 11നാണ് അഫ്‌സ്പ (ആര്‍മിഡ് ഫോര്‍സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) നിലവില്‍ വന്നത്. അസ്വസ്ഥബാധിത പ്രദേശങ്ങളിലാണ് കേന്ദ്രം ഈ നിയമം നല്‍കുന്നത്. ഇതിലൂടെ വ്യാപക അധികാരമാണ് സുരക്ഷാ വിഭാഗത്തിന് നല്‍കുന്നത്. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി പട്ടാളക്കാര്‍ക്കുണ്ട്.
https://www.facebook.com/Thozhil-Jalakam-1060134124061119/
നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരവും ഈ നിയമത്തിലുണ്ട്. എന്നാല്‍ ഈ നിയമം സൈനീകര്‍ ദുരൂപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പ്രത്യേക സൈനിക നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായത്. ഈ നിയമം ഉപയോഗിച്ച് സൈനികര്‍ ജനങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.
ക്രമസമാധാനം പാലിക്കല്‍, അസ്വസ്ഥബാധിത പ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം നിയമലംഘനം നടത്തുന്ന വ്യക്തികളെ പിടികൂടാന്‍ വെടിവെപ്പ് നടത്താനുള്ള അധികാരം തുടങ്ങിയവ ഈ നിയമം വഴി സൈനീകന് ലഭിക്കും. നിയമലംഘനം നടത്തുന്ന വ്യക്തി കൊല്ലപ്പെട്ടാലും സൈനീകന് നിയമപരിരക്ഷ ലഭിക്കും
ഏത് പ്രദേശത്തും റെയ്ഡ് നടത്താനും കുറ്റവാളികളെ കണ്ടെത്താനും ആയുധ സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്താനുമുള്ള നിയമ പരിരക്ഷ അഫ്‌സ്പ വഴി ലഭിക്കും.
അഫ്‌സ്പ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുന്ന സൈനീകരുടെ നടപടി നീതിന്യായ സംവിധാനത്തിന്റെ പരിശോധനയ്ക്ക് വിധേയമായിരിക്കില്ല.
അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങല്‍ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി സൈനീകര്‍ക്ക് നല്‍കുന്നുണ്ട്.
നിയമ ലംഘനം നടത്തിയെന്ന് കരുതുന്നയാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും അഫ്‌സ്പ വഴി നല്‍കുന്നുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പ്രത്യേക സൈനീക നിയമം നടപ്പിലാക്കിയതിന്റെ പേരില്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
മണിപ്പൂരില്‍ സ്ത്രീകളെ നിയമത്തിന്റെ പിന്‍ബലത്തില്‍ കൂട്ട ബലാത്സംഗത്തിന് വിധേയമാക്കിയിരുന്നു.
മണിപ്പൂരില്‍ സൈന്യത്തിന്റെ കസ്റ്റഡിയിലിരിക്കെ തഞ്ചം മനോരമ എന്ന സ്ത്രീ കൊല്ലപ്പെട്ടത് വ്യാപക പ്രതിഷേധം ഉണ്ടാക്കി. ഈറോം ശര്‍മ്മിള അനിശ്ചിതകാല നിരാഹാരം ആരംഭിച്ചതും ഈ നിയമത്തിനെതിരെ ആയിരുന്നു.
പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്ന് ഈ നിയമം നടപ്പിലാക്കണോ എന്ന് തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് ജീവന്‍ റെഡിയുടെ അധ്യക്ഷതയില്‍ കമ്മീഷനെ നിയമിച്ചിരുന്നു.
2006 ജൂണ്‍ ആറിന് ആഫ്‌സ്പ നിയമത്തെ കുറിച്ച് അന്വേഷിച്ച് ജസ്റ്റിസ് ജീവന്‍ റെഡി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കിയിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
https://www.facebook.com/Malayalivartha