ഈ തൂക്കുപാലം ഏതെന്നു പറയാമോ?
കേരളത്തിലെ പ്രശസ്തമായ ഒരു നഗരത്തിലേയ്ക്ക് നമ്മെ സ്വാഗതം ചെയ്യുന്നത് ഈ തൂക്കുപാലം ആണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ തൂക്കുപാലം ഇന്ന് ഒരു ചരിത്ര സ്മാരകമായി മാറിയിരിക്കുന്നു. ഒരു കാലത്ത് കേരളത്തിലെ പ്രമുഖമായിരുന്ന ഈ വ്യവസായ നഗരത്തിലേയ്ക്ക് വാഹനങ്ങളും മനുഷ്യരും എല്ലാം കടന്നെത്തിയിരുന്നത് ഈ തൂക്കുപാലത്തിലൂടെ ആയിരുന്നു. എന്നാൽ തൂക്കുപാലം പണികഴിഞ്ഞപ്പോൾ ആളുകൾക്ക് പാലത്തിൽ കയറാൻ പേടിയായിരുന്നു. പിന്നീട് ഇതിന്റെ എഞ്ചിനീയര്‍ പാലത്തിലൂടെ 6 ആനകളെ ഒരുമിച്ച് നടത്തുകയും ഈ സമയത്ത് അദ്ദേഹം പാലത്തിന്റെ അടിയിലൂടെ തോണിയില്‍ കുടുംബ സമേതം സഞ്ചരിക്കുകയും ചെയ്തുകൊണ്ടാണ് പാലത്തിന്റെ ബലം നാട്ടുകാര്‍ക്ക് മുന്നില്‍ തെളിയിച്ചത്.
1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.
ഈ നഗരത്തിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ ഈ തൂക്കുപാലം മറക്കാൻ ഇടയില്ല. ഏതാണ് ഈ നഗരം എന്ന് പറയാമോ?
https://www.facebook.com/Malayalivartha