സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ 20 ശതമാനം സീറ്റ് വർധന
കേരളത്തിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ കോഴ്സുകളിൽ അടുത്ത അധ്യയനവർഷത്തേക്ക് 20 ശതമാനം ആനുപാതിക സീറ്റ് വർധനക്ക് ഉത്തരവായി. ഇത് വിദ്യാർഥികൾക്കു വലിയ ആശ്വാസമാകും. കാരണം ആദ്യ അലോട്ട്മെന്റുകളിൽ സീറ്റ് ലഭിക്കാത്തവർ വലിയ തുക നൽകി മാനേജ്മന്റ് സീറ്റുകൾ വാങ്ങുന്ന പ്രവണതയ്ക്ക് തടയിടാൻ ഉത്തരവ് സഹായിക്കും. സർക്കാറിന് അധിക സാമ്പത്തിക ബാധ്യത വരാത്ത വിധത്തിലാണ് സീറ്റ് വർധന. അൺ എയ്ഡഡ് സ്കൂളുകളിലെ ബാച്ചുകൾക്ക് സീറ്റ് വർധന അനുവദിച്ചിട്ടില്ല. ഒരു ബാച്ചിൽ 50 കുട്ടി എന്നത് ആനുപാതിക സീറ്റ് വർധനവഴി 60 ആയി ഉയരും. സീറ്റ് വർധന ആദ്യമേ അനുവദിച്ച സർക്കാർ ഉത്തരവിനു അഭിനന്ദനങൾ. എല്ലാ അധ്യയനവർഷവും സീറ്റുവർധന അനുവദിക്കാറുണ്ടെങ്കിലും അവസാനഘട്ടത്തിൽ മാത്രമാണ് ഉത്തരവിറങ്ങാറുള്ളത്. ഈ പ്രവണത മാനേജ്‌മന്റ് സ്കൂളുകൾ വളർന്നു പന്തലിക്കാൻ ഇടയാക്കി.
ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടില്ലെന്ന കാരണത്താൽ മികച്ച മാർക്ക് വാങ്ങിയ വിദ്യാർഥികൾപോലും തുടർ അലോട്ട്മെന്റുകൾക്ക് കാത്തുനിൽക്കാതെ മാനേജ്മെന്റ് സീറ്റുകളിൽ വലിയ തുക നൽകി പ്രവേശനം നേടിയിരുന്നു. അതുകൊണ്ടു തന്നെ മാനേജ്‌മന്റ് സ്കൂളുകൾക് ഈ ഉത്തരവ് വലിയ അടിയായി മാറും. 20 ശതമാനം സീറ്റ് വർധന ഫലപ്രദമായി വിനിയോഗിച്ചാൽത്തന്നെ സംസ്ഥാനത്ത് മതിയായ എണ്ണം പ്ലസ്‌വൺ സീറ്റുകളുണ്ടാകും.
നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 6124 ബാച്ചുകളിലായി 3,05,800 സീറ്റാണുള്ളത്. പുതിയ ഉത്തരവോടെ 61,240 സീറ്റാണ് വർധിക്കുക. ഇതോടെ മൊത്തം സീറ്റുകളുടെ എണ്ണം 3,67,040 ആകും. സർക്കാർ സ്കൂളുകളിൽ മാത്രം 2825 ബാച്ചിലായി 1,40,950 സീറ്റാണുള്ളത്. വർധന ഉത്തരവുവഴി ഇത് 28,250 കൂടി വർധിച്ച് 1,69,200 സീറ്റാകും.സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകൾ ഒഴികെയുള്ളവയുമാണ് സർക്കാറിെൻറ ഏകജാലക പ്രേവശനപരിധിയിൽ വരുന്നത്. കഴിഞ്ഞ അധ്യയനവർഷം 37274 പ്ലസ്‌വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നതായാണ് വിവരാവകാശപ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 7451 മെറിറ്റ് സീറ്റുകളും 40657 മാനേജ്മെന്റ് സീറ്റുകളും 25166 അൺ എയ്‌ഡഡ് സീറ്റുകളും ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha