എം.ജി സര്‍വകലാശാല ബിരുദ പ്രവേശനത്തിന് ഇന്നുമുതല്‍ രജിസ്റ്റർ ചെയ്യാം
എം ജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മെയ് 18 വ്യാഴാഴ്ച ആരംഭിക്കും. 29 വരെ രജിസ്ട്രേഷന്‍ ചെയ്യാനാകും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും എസ്സി/എസ്ടി/എസ്ഇബിസി/ഇബിഎഫ്സി സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്റ് നടത്തും.
പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മാത്രമായി നാലു അലോട്‌മെന്റുകള്‍ നടത്തുന്നതായിരിക്കും. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജിലും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. ലക്ഷദ്വീപ് നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷിക്കണം. മാനേജ്മെന്റ്, കമ്മ്യൂണിറ്റി, സ്പോര്‍ട്സ്, കള്‍ച്ചറല്‍ ക്വോട്ട, വികലാംഗ വിഭാഗത്തിന് സംവരണ ചെയ്ത സീറ്റുകള്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.
ഓരോ കോളേജുകളിലെയും അക്കാദമിക് പ്രോഗ്രാം സര്‍വ്വകലാശാല വെബ്സൈറ്റില്‍ ലഭിക്കും. പ്രോസ്പെക്റ്റസിന്റെ സംക്ഷിപ്ത രൂപം മലയാളത്തിലും നല്‍കിയിട്ടുണ്ട്.
പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്‌മെന്റും ജൂണ്‍ മാസം 2ാം തീയതി പ്രസിദ്ധീകരിക്കും. ഒന്നാം അലോട്‌മെന്റ് ജൂണ്‍ മാസം 7ാം തീയതിയും രണ്ടാം അലോട്‌മെന്റ് 16ാം തീയതിയും പ്രസിദ്ധീകരിക്കുന്നതായിരിക്കും.
രജിസ്ട്രേഷന്‍ ഫീസ്, എസ്.സി/എസ്ടി വിഭാഗത്തിന് 300 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ്.സ്പോര്‍ട്സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകര്‍ക്ക് 22 വരെ കേളേജുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം.
ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0481 6555564, 2733379, ൨൭൩൩൫൮൧
എല്ലാ വിശദവിവരങ്ങളും www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha