എം ജി സർവകലാശാലയിൽ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം
എം ജി സർവകലാശാലയിൽ കോളേജ് ഡെവലപ്പ്മെന്റ് കൗണ്‍സിൽ ഡയറക്ടർ, സ്റ്റുഡന്റ് സർവീസ് ഡയറക്ടർ, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോഓർഡിനേറ്റർ എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. അധ്യാപക സേവന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും (ഡെപ്യൂട്ടേഷൻ) വിധേയമായി യൂണിവേഴ്സിറ്റി, കോളജുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സർക്കാർ, എയ്ഡഡ് കോളജുകളിലെ അധ്യാപകർ യൂണിവേഴ്സിറ്റി സറ്റാറ്റ്യൂട്ട് 1997 അധ്യായം 45 ഖണ്ഡം 20(4) പ്രകാരം അപേക്ഷിക്കണം.
അപേക്ഷയുടെ മുൻകൂർ പകർപ്പും തൊഴിൽ ദായകനിൽ നിന്നുള്ള നിരാക്ഷേപപത്രവും സമർപ്പിക്കണം. യോഗ്യത, പ്രായം, അപേക്ഷാഫീസ് തുടങ്ങിയ വിശദവിവരങ്ങളും, അപേക്ഷാഫോമും വെബ്സൈറ്റിൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം രജിസ്ട്രാർ, എംജി സർവകലാശാല, പ്രിയദർശിനി ഹിൽസ്, കോട്ടയം 686560 എന്ന വിലാസത്തിൽ 31 ന് മുൻപായി സമർപ്പിക്കണം.
https://www.facebook.com/Malayalivartha