വെറ്ററിനറി സര്‍വകലാശാല ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ, കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെറ്ററിനറി സര്‍വകലാശാല 2017-18 വര്‍ഷത്തേയ്ക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ്ടു, വിഎച്ച്എസ്സിയില്‍ ബയോളജി പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിടെക് കോഴ്സുകള്‍ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.
വെറ്ററിനറി സയന്‍സില്‍ 20 വിഷയങ്ങളില്‍ ബിരുദാനന്തര പ്രോഗ്രാമായ എംവിഎസ്സിയും 19 വിഷയങ്ങളില്‍ ഡോക്ടറല്‍ പ്രോഗ്രാമുകളും വന്യജീവി പഠനം, ബയോസ്റ്റാറ്റിസ്റ്റിക്സ്, ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍ ഡയറി ഇന്‍ഡസ്ട്രി, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി, അപ്ളൈഡ് മൈക്രോബയോളജി, അനിമല്‍ സയന്‍സസ് എന്നിവയില്‍ ബിരുദാനന്തര പ്രോഗ്രാമായ എംഎസ്സിയും, കാലാവസ്ഥാ സേവനം, വെറ്ററിനറി കാര്‍ഡിയോളജി, അനസ്തീഷ്യ എന്നിവയില്‍ ബിരുദാനന്തര ഡിപ്ളോമയുമുണ്ട്.
സാങ്കേതിക വിദ്യയില്‍ ഊന്നിയ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ വെറ്ററിനറി സര്‍വകലാശാലയിലുണ്ട്. ലൈവ് സ്റ്റോക്ക് അഗ്രി എന്റര്‍പ്രണര്‍ഷിപ്പ്, ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് മാനേജ്മെന്റ്, എത്ത്നോ ഫാര്‍മ്മക്കോളജി, വണ്‍ഹെല്‍ത്ത്, ടോക്സിക്കോളജിക്ക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, തെറാപ്യൂട്ടിക് മാനേജ്മെന്റ് ഓഫ് പെറ്റ് അനിമല്‍സ്, ഡയറി/പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ്പ് എന്നിവയില്‍ ബിരുദാനന്തര ഡിപ്ളോമ പ്രോഗ്രാമുകളുണ്ട്.മലയാളത്തില്‍ സംയോജിത കൃഷി, പൌള്‍ട്രി എന്റര്‍പ്രണര്‍ഷിപ്പ്, ഡയറി എന്റര്‍പ്രണര്‍ഷിപ്പ് കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി പൂര്‍ത്തിയാക്കിവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.
വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലുള്‍പ്പെടുത്തി ഫാം ജേര്‍ണലിസം, വണ്‍ഹെല്‍ത്ത്, ടോക്സിക്കോളജിക്ക് പാത്തോളജി, വെറ്ററിനറി ഹോമിയോപ്പതി എന്നിവയില്‍ ആറു മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളുണ്ട്.
അനിമല്‍ ഹാന്‍ഡ്ലിംഗ്, ലൈവ് സ്റ്റോക്ക് പ്രൊഡക്ഷന്‍, ഹിസ്റ്റോളജിക്കല്‍ ആന്‍ഡ് മ്യൂസിയം ടെക്നിക്സ്, ഡയറി കാറ്റില്‍ പ്രൊഡക്ഷന്‍, ലൈവ്സ്റ്റോക്ക് സ്കില്‍ വികസനം എന്നിവയിലും സര്‍ട്ടിഫിക്കേഷന്‍ കോഴ്സുകളുണ്ട്.
ഓണ്‍ലൈനായി www.kvasu.ac.in ലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha