ഹയർ സെക്കൻഡറി സീറ്റുകൾ പരിമിതം : 90,255 പേർക്കു പ്രവേശനം കിട്ടില്ല
ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചു. 5.1 ലക്ഷം (5,17,409) അപേക്ഷകൾ ഇതിനോടകം ലഭ്യമായിക്കഴിഞ്ഞു. ഇതിൽ 5,13,165 അപേക്ഷകൾ കൺഫേം ചെയ്തു. എസ്എസ്എൽസി പരീക്ഷയെഴുതിയ 4,49,461 പേരാണ് അപേക്ഷിച്ചത്. സിബിഎസ്ഇയിൽനിന്ന് 46,891 വിദ്യാർഥികളും. ഐസിഎസ്ഇയിൽനിന്ന് 4039 വിദ്യാർഥികളും അപേക്ഷിച്ചു. സ്പോർട്സ് ക്വോട്ടയിൽ അപേക്ഷിച്ചത് 7068 വിദ്യാർഥികൾ.
അഞ്ചു ലക്ഷത്തിലധികം അപേക്ഷകർക്കായി ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകളിലുള്ളത് 4,22,910 സീറ്റുകൾ മാത്രമാണ്. അപേക്ഷിച്ചവരിൽ 90,255 പേർക്കു സീറ്റ് പരിമിതമായതിനാൽ പ്രവേശനത്തിനു സാധ്യതയില്ല. ഒന്നാം ഘട്ട അലോട്ട്മെന്റ് ഉടൻ ഉണ്ടാകുമെന്നു ഹയർ സെക്കൻഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. പി.പി.പ്രകാശൻ അറിയിച്ചു.
https://www.facebook.com/Malayalivartha