കര–നാവിക–വ്യോമസേനകളിൽ അവസരങ്ങൾ
കര–നാവിക–വ്യോമസേനകളിൽ 390 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സെപ്‌റ്റംബർ 10 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. അവിവാഹിതരായ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. 2018 ജൂലൈയിൽ കോഴ്‌സ് തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30.
ഒഴിവുകൾ: 390 [കരസേന–208, നേവി–55, എയർഫോഴ്‌സ്–72, നേവൽ അക്കാദമി –55 (10+2 കേഡറ്റ് എൻട്രി സ്‌കീം)]. ഏതു സർവീസിലേക്കാണു പ്രവേശനം ആഗ്രഹിക്കുന്നതെന്ന് ഓൺലൈൻ അപേക്ഷയിൽ ബന്ധപ്പെട്ട കോളത്തിൽ മുൻഗണനാക്രമത്തിൽ സൂചിപ്പിക്കണം.
പ്രായം: 1999 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
വിദ്യാഭ്യാസ യോഗ്യത: നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/ തത്തുല്യം. നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്‌സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്‌കീം: ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചു പ്ലസ്‌ടു/തത്തുല്യം. പ്ലസ്‌ടു പരീക്ഷയെഴുതുന്നവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷാഫീസ്: 100 രൂപ. ഏതെങ്കിലും എസ്‌ബിഐ ശാഖയിൽ നേരിട്ടോ നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചോ വിസാ/ മാസ്‌റ്റർ/ റുപേ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് മുഖേനയോ ഫീസടയ്‌ക്കാം.പട്ടികജാതി/വർഗക്കാർക്കു ഫീസില്ല.
www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പാർട്ട് 1, പാർട്ട് 2 എന്നിങ്ങനെ രണ്ടു ഘട്ടമായി അപേക്ഷ പൂരിപ്പിക്കണം. ഉദ്യോഗാർഥി തന്റെ ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്‌തു .jpg ഫോർമാറ്റിൽ സൂക്ഷിച്ച ശേഷം മാത്രം അപേക്ഷ പൂരിപ്പിക്കുക. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha