പെൺകുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമാക്കാൻ പദ്ധതി
കാലം ഏറെ മുന്നോട്ടു പോയെങ്കിലും ഇന്നും പെൺകുട്ടികൾക്ക് പഠിക്കാൻ അവസരം നിഷേധിക്കപ്പെടുന്ന പല സാഹചര്യങ്ങളും നിലവിലുണ്ട്. ആഗ്രഹിച്ചിട്ടും പഠിക്കാനാകാത്ത പഠിപ്പിക്കാനാകാത്തവർക്ക് ഒരു കൈ തിരിവെട്ടം തെളിയുന്നു.
നഴ്സറി മുതല്‍ ഡോക്ടറേറ്റ് വരേയുള്ള പെണ്‍കുട്ടികളുടെ പഠനം സൗജന്യമാക്കും എന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചു. മാത്രവുമല്ല നഴ്സറി മുതല്‍ സര്‍ക്കാര്‍ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകം സൗജന്യമായി നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.
പാഠപുസ്തകങ്ങൾ ഓൺലൈൻ ആയി പ്രസിദ്ധീകരിക്കുമെന്നും അതിലൂടെ രക്ഷിതാക്കൾക്കും സൗജന്യമായി പാഠപുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാനാകുമെന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ പുരോഗതിയിൽ പെൺകുട്ടികൾക്ക് വലിയൊരു പങ്ക് വഹിക്കാനാകുമെന്നും അതിനായി വിദ്യാഭ്യാസത്തിലൂടെ പെൺകുട്ടികളെ മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ പരിഷ്കരണം പെൺകുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha