എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ
എയർ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നീഷ്യൻ, സ്കിൽഡ് ട്രേഡ്സ്മാൻ ഇൻ അപ്പോളിസ്റ്ററി ആൻഡ് പെയിൻറിങ് ട്രേഡ്സ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 94 ഒഴിവുകളുണ്ട്.
എയർക്രാഫ്റ്റ് ടെക്നീഷ്യൻ
എയർക്രാഫ്റ്റ് മെയ്ൻറനൻസ് എൻജിനീയറിങ്ങിൽ ഡി.ജി.സി.എ അംഗീകൃത സ്ഥാപനത്തിൽനിന്ന് എ.എം.ഇ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഉദ്യോഗാർഥികൾക്ക് കുറഞ്ഞത് ഒരു വർഷത്തെ വ്യോമയാന പ്രവൃത്തിപരിചയം വേണം. ജനറൽ വിഭാഗക്കാർക്ക് 35 വയസ്സുവരെയും ഒ.ബി.സി വിഭാഗക്കാർക്ക് 38 വയസ്സുവരെയും എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 40 വയസ്സുവരെയും അപേക്ഷിക്കാം. 87 ഒഴിവ് (എസ്.സി -13, എസ്.ടി -ഏഴ്, ഒ.ബി.സി-24, ജനറൽ-43). 2017 ജൂൺ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
സ്കിൽഡ് േട്രഡ്സ്മാൻ ഇൻ അപ്പോളിസ്റ്ററി ആൻഡ് പെയിൻറിങ് ട്രേഡ്സ്
പെയിൻറിങ് അല്ലെങ്കിൽ അപ്പോളിസ്റ്ററിയിൽ കേന്ദ്ര സർക്കാർ അല്ലെങ്കിൽ കെ.ജി.ടി.ഇ/കെ.ജി.സി.ഇ അംഗീകാരമുള്ള ഐ.ടി.ഐ യോഗ്യത. കോഴ്സ് പൂർത്തിയാക്കിയശേഷം വ്യോമയാനമേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. 2017 ജൂൺ ഒന്നിന് യോഗ്യത നേടിയിരിക്കണം. ജനറൽ വിഭാഗത്തിന് 45 വയസ്സുവരെയും ഒ.ബി.സിക്കാർക്ക് 48 വയസ്സുവരെയും എസ്.സി, എസ്.ടിക്കാർക്ക് 50 വയസ്സുവരെയും അപേക്ഷിക്കാം. ഏഴ് ഒഴിവുകളുണ്ട്. (എസ്.സി-ഒന്ന്, എസ്.ടി-ഒന്ന്, ഒ.ബി.സി-രണ്ട്, ജനറൽ-മൂന്ന്).
വാക്-ഇൻ ഇൻറർവ്യൂ, ട്രേഡ് ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. തിരുവനന്തപുരത്തായിരിക്കും ആദ്യത്തെ പോസ്റ്റിങ്.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാർഥികൾ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഒാൾ ഇന്ത്യ എൻജിനീയറിങ് സർവിസസ് ലിമിറ്റഡിൻറ പേരിൽ ഡൽഹിയിൽ മാറാവുന്ന, 1000 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും സഹിതം താഴെ പറയുന്ന വിലാസത്തിൽ എത്തണം. ജൂൺ 28, 29, 30 തീയതികളിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് വാക്-ഇൻ ഇൻറർവ്യൂ. വിലാസം: Air India Engineering Services Limited, Maintenance Training Organization, Mascot Junction, Near Mascot Hotel, Thiruvananthapuram -695 033. വിവരങ്ങൾക്ക് http://www.airindia.in/careers.htm
https://www.facebook.com/Malayalivartha