ഡൽഹി എയിമ്സിൽ നഴ്സിങ് ഒാഫിസർ
ഡൽഹിയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് നഴ്സിങ് ഒാഫിസർ തസ്തികയിലെ 257 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒാൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 14 ആണ്.
യോഗ്യത: ബി.എസ്.സി. (Hons) ഇൻ നഴ്സിങ് അല്ലെങ്കിൽ ബി.എസ്.സി. നഴ്സിങ് (റഗുലർ) അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്സിങ്. സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ്/നഴ്സ് ആൻഡ് മിഡ് വൈഫറി (ആർഎൻ/ആർഎൻ ആൻഡ് ആർഎം) റജിസ്ട്രേഷൻ. ആറു മാസത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ജനറൽ നഴ്സിങ് മിഡ് വൈഫറിയിൽ ഡിപ്ലോമ. സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സ്/നഴ്സ് ആൻഡ് മിഡ് വൈഫായി (ആർഎൻ/ആർഎൻ ആൻഡ് ആർഎം) റജിസ്ട്രേഷൻ.രണ്ടര വർഷത്തെ പ്രവൃത്തിപരിചയം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്:www.aiimsexams.org.
https://www.facebook.com/Malayalivartha