സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ബി.ഡി.എസ്. സീറ്റുകളില്‍ മെറിറ്റ് ഫീസ് രണ്ടരലക്ഷം രൂപയാക്കി
സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ബി.ഡി.എസ്. സീറ്റുകളില്‍ വാര്‍ഷികഫീസ് രണ്ടരലക്ഷം രൂപയാക്കി നിജപ്പെടുത്തി. പുതുക്കിയ ഫീസ് 85 ശതമാനം മെറിറ്റ് സീറ്റിലാണ് ഈ ഫീസ് ബാധകമാണ്. 15 ശതമാനം എന്‍.ആര്‍.ഐ.സീറ്റുകളില്‍ ആറുലക്ഷമെന്ന ഫീസ് തുടരാനും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. ബി.ഡി.എസിന് നാലുലക്ഷമാണ് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് മാനേജ്‌മെന്റ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരുന്നത് എന്നാൽ മാനേജ്‌മെന്റുകള്‍ കൊള്ളലാഭമാണ് ലക്ഷ്യമിടുന്നതെന്ന് വിലയിരുത്തി മാനേജ്‌മെന്റുകളുടെ ആവശ്യം സമിതി തള്ളി.
രണ്ടരലക്ഷമെന്ന പുതുക്കിയ ഫീസ് കല്പിതസര്‍വകലാശാലയ്ക്കും ഇതേനിരക്ക് ബാധകമാണ്. കോളേജുകളുടെ കഴിഞ്ഞവര്‍ഷത്തെ വരവുചെലവ് വിലയിരുത്തിയാണ് രണ്ടരലക്ഷമെന്ന ഫീസ് താത്കാലികമായി അനുവദിച്ചത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനുകീഴിലെ ഡെന്റല്‍ കോളേജില്‍ കഴിഞ്ഞവര്‍ഷം 85 ശതമാനം സീറ്റുകളില്‍ 3.3 ലക്ഷമായിരുന്നു ഈടാക്കിയത്. കണ്‍സോര്‍ഷ്യത്തിനുകീഴിലെ മറ്റുകോളേജുകളില്‍ 14 ശതമാനം (ബി.പി.എല്‍.) സീറ്റുകളില്‍ 23,000-ഉം 26 ശതമാനത്തില്‍ 44,000-ഉം ആയിരുന്നു ഫീസ്.
https://www.facebook.com/Malayalivartha